'എന്താല്ലേ... വിളിച്ചാൽ ഫോണും എടുക്കില്ല... കളിച്ചാൽ റണ്ണും എടുക്കില്ല'; മോഹൻലാൽ അന്ന് കളിയാക്കിയത് ആസിഫിനേയോ?
നിരവധി സിനിമകളിൽ അഭിനയിച്ചും കോമഡി ഷോകളുടെ ഭാഗമായും ശ്രദ്ധിക്കപ്പെട്ട നടനും മിമിക്രി താരവുമെല്ലാമാണ് കലാഭവന്‍ പ്രജോദ്. ആദ്യകാലം തൊട്ടുതന്നെ അഭിനയ രംഗത്തേക്ക് എത്തിയ ഇദ്ദേഹം തുടര്‍ന്ന് നായക വേഷങ്ങളും സഹനടനായും വില്ലൻ റോളുകളിലുമെല്ലാം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ മിനിസ്‌ക്രീനിലൂടെയാണ് പ്രജോദ് പ്രേക്ഷകരിലേക്ക് കൂടുതലായും എത്തുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി മാസ്റ്റേഴ്സ് എന്ന ഷോയുടെ ജഡ്ജിങ് പാനലിലും പ്രജോദുണ്ടായിരുന്നു.
ഇപ്പോഴിതാ നടൻ മോഹൻലാലുമായുള്ള രസകരമായ ഒരു അനുഭവം പ്രജോദ് കോമഡി മാസ്റ്റേഴ്സ് എന്ന ഷോയിൽ പങ്കുവെച്ചതാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിന്റെ കോമഡി കൗണ്ടറുകളെ കുറിച്ച് സംസാരിക്കവെ വർഷങ്ങൾക്ക് മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം നടക്കുന്നതിനിടെ നടന്ന സംഭവമാണ് പ്രജോദ് വിവരിച്ചത്.

പ്രജോദിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ നടക്കുകയാണ്. ലാലേട്ടൻ കളിക്കുന്നുണ്ട്. അതുപോലെ ഇവർ എപ്പോഴും ഒരു സ്റ്റാറിനെ ടീമിന് വേണ്ടി കളിക്കാനായി വിളിക്കും. പക്ഷെ ആ സ്റ്റാറിന്റെ പേര് ഞാൻ പറയുന്നില്ല. പക്ഷെ വിളിച്ചാൽ ഫോണെടുക്കാത്ത പുള്ളിയാണ്. പുള്ളിക്ക് വരാനും താൽപര്യമില്ല. അങ്ങനെ രണ്ടാമത്തെയോ മൂന്നാമത്തെയോ സീസണായപ്പോൾ ആ സ്റ്റാർ വന്നു.
ലാലേട്ടൻ വിളിച്ചിട്ടും ആ സ്റ്റാർ ഫോണെടുത്തിരുന്നില്ല. അങ്ങനെ ആ സ്റ്റാർ വന്ന് ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങി. നിന്ന് കൗണ്ടറടിക്കുന്നയാളാണ് ലാലേട്ടൻ. നമ്മുടെ അടുത്തൊക്കെ വന്ന് ഇങ്ങനെ കൗണ്ടറുകൾ പറയും. അങ്ങനെ ആ സ്റ്റാർ കളിക്കാനിറങ്ങി. പക്ഷെ ആദ്യത്തെ ബോളിൽ തന്നെ ഔട്ടായി. ഇയാൾ ഗ്രൗണ്ടിൽ നിന്നും നടന്ന് വരുന്നത് കണ്ട് ലാലേട്ടൻ ഒരു കൗണ്ടറടിച്ചു. എന്താല്ലേ... വിളിച്ചാൽ ഫോണും എടുക്കില്ല... കളിച്ചാൽ റണ്ണും എടുക്കില്ലെന്ന്...
പ്രജോദിന്റെ വീഡിയോ വൈറലായതോടെ ഫോണെടുക്കാത്ത സ്റ്റാറാണേൽ അത് ആസിഫ് അലി തന്നെയാകും എന്നാണ് കമന്റുകൾ. സിനിമാ താരങ്ങൾ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടാറുണ്ട്. ആസിഫ് അലി സിനിമയിലെത്തിയ ആദ്യ കാലത്തും വലിയ രീതിയിൽ ചർച്ചയായ ഒരു വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. നടൻ മോഹൻലാൽ വിളിച്ചിട്ട് പോലും ഫോൺ കോൾ നടൻ എടുത്തില്ലെന്നതായിരുന്നു വിവാദം.
അതിന്റെ പേരിൽ ട്രോളും വിമർശനവുമെല്ലാം നടൻ ഏറ്റുവാങ്ങിയിരുന്നു. മനപൂർവം കോൾ എടുക്കാതിരുന്നതല്ലെന്നും മോഹൻലാലാണ് വിളിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പിന്നീട് ആസിഫ് അലി നൽകിയ വിശദീകരണം. മോഹൻലാലിന്റേതെന്ന് മാത്രമല്ല ആരുടെയും ഫോൺ കോളുകൾ ആസിഫ് എടുക്കാറില്ല.
അതിന്റെ പേരിൽ സുഹൃത്തുക്കളെ നഷ്ടമായ കഥയൊക്കെ മുമ്പ് നടൻ വിശദീകരിച്ചിട്ടുണ്ട്. തുടരെ തുടരെ സക്സസ് നൽകിയില്ലെങ്കിൽ അല്ലെങ്കിൽ നല്ല സിനിമകളുടെ ഭാഗമായില്ലെങ്കിൽ താരങ്ങളോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് കുറവ് വരും.

പലപ്പോഴും അങ്ങനൊരു താരമുള്ളത് പോലും മറന്ന് പോകും. എന്നാൽ ആസിഫ് അലിക്ക് അത്തരമൊരു അവസ്ഥ നേരിടേണ്ടി വരാറില്ല. കാരണം നല്ല കാലത്തും കഷ്ടകാലത്തുമെല്ലാം നടനൊപ്പം മലയാളികൾ ഉണ്ടാകാറുണ്ട്. ആസിഫ് സിനിമകൾ തിയേറ്ററിൽ ഓടുന്നത് കാണുമ്പോൾ താരത്തെക്കാൾ കൂടുതൽ സന്തോഷിക്കുന്നതും ആഘോഷിക്കുന്നതും ഇന്ന് മലയാളികൾ തന്നെയാണ്. ആസിഫ് ശരിയായ പാതയിലല്ലെന്ന് തോന്നുമ്പോൾ അത് പറയാനും പ്രേക്ഷകർ ശ്രമിക്കാറുണ്ട്.
അടുപ്പിച്ച് സിനിമകൾ പരാജയപ്പെട്ടാലും ആസിഫിനോട് വീട്ടിലെ ഒരു അംഗത്തോടുള്ള പെരുമാറ്റമാണ് മലയാളികൾക്ക്. ഒരിടവേളയ്ക്ക് വീണ്ടും അടിക്കടി അടിക്കടി ഹിറ്റുകൾ സമ്മാനിക്കുന്നുണ്ട് താരം. ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ ആസിഫ് അലി സിനിമ കിഷ്കിന്ധാകാണ്ഡമാണ്.
തലവനുശേഷം ആസിഫിന്റേതായി റിലീസ് ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടവയാണ്. അപർണ ബാലമുരളിയാണ് കിഷ്കിന്ധാകാണ്ഡത്തിൽ നായിക. വിജയരാഘവൻ അടക്കമുള്ള താരങ്ങളും കിഷ്കിന്ധാകാണ്ഡത്തിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











