ക്ഷണിക്കുന്നു, പക്ഷെ വരരുത്!; വിവാഹത്തിന് പോലും ആ വാശി നയൻതാര വിട്ടില്ല; തുറന്ന് പറച്ചിൽ
തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയായ നയൻതാരയ്ക്ക് വിവാങ്ങൾ ഒഴിഞ്ഞ സമയമില്ല. കരിയറിലെ തുടക്കകാലം മുതൽ ഇന്ന് വരെയും നിരവധി ഗോസിപ്പുകൾ നടിയെക്കുറിച്ച് വന്നിട്ടുണ്ട്. ഒന്നും ചെയ്യാതെ വീട്ടിലിരുന്നാലും തന്നെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ വരാറുണ്ടെന്ന് നയൻതാര മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ട്. മാധ്യമങ്ങളുമായി വർഷങ്ങളായി നയൻതാരയ്ക്ക് അകൽച്ചയുണ്ട്. സിനിമാ പ്രൊമോഷനുകളിൽ നിന്നും മാറി നിൽക്കുന്ന നയൻതാര മാധ്യമങ്ങൾ തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതിനെ ശക്തമായി എതിർക്കാറുണ്ട്.
നയൻതാരയ്ക്ക് മാധ്യമങ്ങളോടുള്ള അകൽച്ചയെക്കുറിച്ച് സീനിയർ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറിലെ ഒരു ഘട്ടത്തിലാണ് പ്രസിനും നയൻതാരയ്ക്കും ഇടയിൽ പ്രശ്നങ്ങൾ വന്നതെന്ന് ചെയ്യാറു ബാലു പറയുന്നു. നടിയുടെ മാനേജരോട് സംസാരിച്ചാൽ ഇന്റർവ്യൂ കൊടുക്കില്ലെന്ന് പറയും. ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയം വലിയ തോതിൽ വാർത്തയായി. പ്രഭുദേവയുടെ ഭാര്യ നയൻതാരയ്ക്കെതിരെ അഭിമുഖം നൽകി.

നടിയെ നേരിട്ട് കണ്ടാൽ തല്ലുമെന്ന് പറഞ്ഞു. തുടർച്ചയായി ഇത്തരം വിഷയങ്ങൾ ചർച്ചയായതോടെ മാധ്യമങ്ങളിൽ നിന്നും നടി മാറി നിന്നു. മീഡിയ ഉണ്ടെങ്കിൽ ഷൂട്ടിംഗ് സ്പോട്ടിൽ ഉണ്ടാകില്ലെന്ന തീരുമാനത്തിലെത്തി. കുറേനാൾ ഇങ്ങനെ പോയി. നയൻതാരയുടെ ഷൂട്ടിംഗ് ഇല്ലാത്ത സമയത്താണ് ഷൂട്ടിംഗ് സ്പോട്ടിലേക്ക് പ്രസിനെ വിളിക്കുക. ഇപ്പോഴാണ് യൂട്യൂബ് ചാനലുകളൊക്കെ വന്നത്. അന്നൊക്കെ പ്രിന്റ് മീഡിയകളായിരുന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
ബോസ് എങ്കിര ഭാസ്കരൻ എന്ന സിനിമയ്ക്കിടെയാണ് പിന്നീട് നയൻതാര മാധ്യമങ്ങളെ കാണാൻ തയ്യാറായതെന്നും ചെയ്യാറു ബാലു പറയുന്നു. നയൻതാര ഷൂട്ടിംഗ് സ്പോട്ടിൽ ഉള്ളത് അറിയാതെ പതിമൂന്നോളം പേർ എത്തി. ഉള്ളിൽ നയൻതാര ഇരിക്കുന്നുണ്ട്. കൂട്ടത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനെ കണ്ടപ്പോൾ നയൻതാര അനുഗ്രഹം തേടി കാലിൽ വീണു.

മീഡിയക്കും എനിക്കും പ്രശ്നങ്ങൾ ഉണ്ടെങ്കിലും തമിഴിൽ ആദ്യം നിങ്ങളാണ് എന്റെ അഭിമുഖമെടുത്തത് എന്ന് അദ്ദേഹത്തോട് നയൻതാര പറഞ്ഞു. അന്ന് സിനിമാ സംബന്ധമായ കാര്യങ്ങൾ മാത്രം നയൻതാരയോട് മാധ്യമപ്രവർത്തകർ ചോദിച്ചു. വളരെ സന്തോഷം, ഞാൻ കാരണം എന്തെങ്കിലും പ്രശ്നമുണ്ടായെങ്കിൽ മനസിൽ വെക്കരുതെന്ന് പറഞ്ഞ് കാരവാനിൽ പോയെന്നും ചെയ്യാറു ബാലു ഓർത്തു.
എന്നാൽ പിന്നീടും നയൻതാരയും മാധ്യമങ്ങളും തമ്മിൽ അകൽച്ച തുടർന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. വിവാഹക്കാര്യം അറിയിച്ച് കൊണ്ടുള്ള പ്രസ് മീറ്റിലുണ്ടായ സംഭവവും ചെയ്യാറു ബാലു വെളിപ്പെടുത്തി. നയൻതാരയുടെ വിവാഹക്കാര്യം പറയുന്ന പ്രസ്മീറ്റിൽ ഇന്ത്യയൊട്ടുക്കുമുള്ള മാധ്യമങ്ങൾ വരുമെന്ന വിഷയം അറിയാം. പക്ഷെ ഒരു ചെറിയ റൂമിലാണ് പത്രസമ്മേളനം വിളിച്ചത്.
വന്ന മാധ്യമപ്രവർത്തകരെല്ലാം തിങ്ങി ഞെരുങ്ങി. പലരും ഭക്ഷണം കഴിച്ചില്ല. വലിയ ഹോട്ടലിലാണ് നയൻതാര പ്രസ് മീറ്റ് വെച്ചത്. ഒരു വലിയ ഹാൾ ലഭിക്കില്ലായിരുന്നോ എന്ന ചോദ്യങ്ങൾ വന്നു. പല മാധ്യമങ്ങളും ദേഷ്യപ്പെട്ട് പുറത്ത് പോയി. വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നു, പക്ഷെ വരരുത് എന്നാണ് നയൻതാര അർത്ഥമാക്കിയതെന്നും ചെയ്യാറു ബാലു തുറന്നടിച്ചു.


Click it and Unblock the Notifications