'വിഘ്നേശിനൊപ്പം ഷോ ഓഫ്', മറക്കാതെ അല്ലു അർജുൻ; നയൻതാരയ്ക്ക് നഷ്ടപ്പെട്ടത് വലിയ അവസരങ്ങൾ

ഈ​ഗോ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകാറുള്ള ഇടമാണ് സിനിമാ ലോകം. സൂപ്പർതാരങ്ങളുടെ ഈ​ഗോയിൽ അവസരം നഷ്ട‌പ്പെട്ടവർ ഏറെയാണ്. ഇതിന് ഉദാഹരണമായി നിരവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും. അതേസമയം സൂപ്പർതാര പദവി ലഭിച്ച നായിക നടിമാരെ വലിയ രീതിയിൽ ഇത് ബാധിക്കാറില്ല. ഇതിലൊരാളാണ് നയൻ‌താര. എതിർപ്പുകളുണ്ടെങ്കിലും നയൻതാരയുടെ താരമൂല്യത്തെ മിക്കവർക്കും അം​ഗീകരിക്കേണ്ടി വരുന്നു.

എന്നാൽ നയൻതാരയ്ക്ക് പോലും സൂപ്പർതാരത്തിന്റെ ഇടപെടലിൽ അവസരം നഷ്ടപ്പെ‌ട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‌ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനാണിത്. അല്ലു അർജുന്റെ നായികയാകാൻ നാല് സിനിമകളിൽ നിന്ന് നയൻതാരയ്ക്ക് അവസരം വന്നതാണ്. എന്നാൽ അല്ലു അർജുൻ നയൻതാര നായികയായി വേണ്ടെന്ന് തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. 2016 ൽ ഒരു അവാർഡ് ദാനത്തിനിടെയുണ്ടായ സംഭവമാണ് ഇതിന് കാരണം. ആ വർഷം മികച്ച തമിഴ് നടിക്കുള്ള സൈമ പുരസ്കാരം നയൻതാരയ്ക്കായിരുന്നു.

Nayanthara  Allu Arjun

അല്ലു അർജുനാണ് പുരസ്കാരം നൽകാൻ വേദിയിലെത്തിയത്. പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തിയ നയൻതാര അല്ലു അർജുനിൽ നിന്നല്ല, വിഘ്നേശ് ശിവനിൽ നിന്ന് ഈ പുരസ്കാരം വാങ്ങാനാണ് താനാ​ഗ്രഹിക്കുന്നതെന്ന് നയൻതാര പറഞ്ഞു. ഇതിന് അല്ലു അർജുന്റെ സമ്മതവും വാങ്ങി. വിഘ്നേശ് ശിവൻ വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്കാരവും നൽകി. അല്ലു അർജുൻ അപ്പോഴും വേദിയിൽ നിൽക്കുന്നുണ്ട്.

ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നയൻതാരയ്ക്ക് നേരെ വ്യാപക വിമർശനങ്ങൾ വന്നു. അല്ലു അർജുനെ വേദിയിൽ കയറ്റി അപമാനിക്കേണ്ടിയിരുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ഈ സംഭവം നടക്കുമ്പോൾ നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരല്ല. പ്രണയത്തിലാണ്. സ്വന്തം പ്രണയം നാട്ടുകാരെ കാണിക്കാൻ മറ്റൊരു താരത്തെ അപമാനിക്കേണ്ടിയിരുന്നില്ലെന്നും ആക്ഷേപം വന്നു.

Nayanthara  Allu Arjun

നയൻതാരയുടെ അന്നത്തെ ഷോ ഓഫിനുള്ള പ്രതികാരമായാണ് അല്ലു അർജുൻ സിനിമകളിൽ നിന്ന് നടിയെ ഒഴിവാക്കിയതെന്ന് സോഷ്യൽ മീഡിയ പറയുന്നു. വിഘ്നേശ് ശിവനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് നയൻതാര ഒന്നിലേറെ തവണ തുറന്ന് സംസാരിച്ചിട്ടുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് കരിയറിനെ കുറേക്കൂടി താൻ ​ഗൗരവമായി കണ്ടതെന്ന് നയൻതാര ഒരിക്കൽ പറഞ്ഞു.

എന്നാൽ വിഘ്നേശിനോടുള്ള സ്നേഹം അവാർഡ് വേദിയിൽ പ്രകടിപ്പിച്ചത് ഒരു തരത്തിൽ നയൻതാരയ്ക്ക് വിനയായി. അതേസമയം പൊതുവെ ഈ​ഗോയുള്ള താരമാണ് നയൻതാരയെന്ന് വിമർശകരിൽ പലരും പറയാറുണ്ട്. നടി മംമ്ത മോഹൻദാസിന്റെ ​ഗാന രം​ഗം കുചേലൻ എന്ന സിനിമയിലുണ്ടാകാതിരിക്കൻ നയൻതാര നടത്തിയ ശ്രമത്തെക്കുറിച്ച് മംമ്ത തന്നെ അടുത്ത കാലത്ത് തുറന്ന് പറയുകയുണ്ടായി.

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏത് നായിക നടിയാണ് മികച്ച സിനിമകൾ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ആരുടെയും പേര് പറയാൻ നയൻതാര തയ്യാറായില്ല. അങ്ങനെ ആരുമില്ലെന്നാണ് നയൻതാര ഒരിക്കൽ പറഞ്ഞത്. പുഷ്പയുടെ രണ്ടാം ഭാ​ഗമാണ് അല്ലു അർജുന്റെ റിലീസ് ചെയ്യാനുള്ള സിനിമ. നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more about: nayanthara allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X