പഴയ പോലെയല്ല, ഇതൊന്നും പറ്റില്ല, ബാലയ്യക്ക് മുന്നിൽ അന്ന് നിബന്ധന; എന്നാലിന്ന്...; ചർച്ചയായി നയൻതാര

നയൻതാരയുടെ കരിയർ ​ഗ്രാഫ് പ്രവചനാതീതമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി നടിക്ക് തുടരെ പരാജയങ്ങളാണ്. താരമൂല്യം കാരണം ഒരു പരിധി വരെ ഈ പരാജയത്തിന്റെ ആഘോതത്തെ മറികടക്കാൻ നയൻതാരയ്ക്ക് സാധിച്ചു. എന്നാൽ തുടർന്നും പരാജയങ്ങൾ വന്നാൽ ഇതായിരിക്കില്ല സാഹചര്യം. താരത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് ഒരുപിടി ബി​ഗ് ബഡ്ജറ്റ് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇവയിൽ സ്ത്രീ കേന്ദ്രീകൃത സിനിമയും സൂപ്പർസ്റ്റാർ സിനിമകളുമുണ്ട്. തെലുങ്കിലെ രണ്ട് സൂപ്പർസ്റ്റാറുകളായ ചിരഞ്ജീവി, ബാലയ്യ എന്നിവർക്കൊപ്പമുള്ള സിനിമകളും ഇവയിൽ ഉൾപ്പെടുന്നു. ചിരഞ്ജീവിയുടെ നായികയായെത്തുന്ന മന ശങ്കര വര പ്രസാദ് ​ഗാരു എന്ന സിനിമ 2026 ൽ തിയറ്റിലെത്തും. മറ്റൊരു സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയു‌ടെ അടുത്ത സിനിമയിലും നയൻതാരയാണ് നായിക. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

Nayanthara

​ഗോപിചന്ദ് മലിനെനിയാണ് സംവിധായകൻ. ചിത്രത്തെക്കുറിച്ച് പുറത്ത് വന്ന വിവരമാണിപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 7 കോടി രൂപയാണ് നയൻതാര ബാലകൃഷ്ണയുടെ സിനിമയിൽ പ്രതിഫലമായി വാങ്ങുന്നത്. ചിരഞ്ജീവി ചിത്രത്തിന് 10 കോടിയാണ് നയൻതാര വാങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നതാണ്. നടി ബാലകൃഷ്ണ ചിത്രത്തിന് വേണ്ടി പ്രതിഫലം കുറച്ചോ എന്നാണ് ഉയരുന്ന ചോദ്യം.

2018 ൽ ബാലകൃഷ്ണയുടെ ജയ് സിംഹ എന്ന സിനിമയിൽ നായികയായി നയൻതാര അഭിനയിച്ചത് വലിയ നിബന്ധനകൾ മുന്നോട്ട് വെച്ചാണ്. ഇന്റിമേറ്റ് സീനിൽ അഭിനയിക്കില്ല, ​ഗ്ലാമറസ് കോസ്റ്റ്യൂം ധരിക്കില്ല തു‌ടങ്ങിയ നിബന്ധനകൾ നയൻതാരയ്ക്കുണ്ടായിരുന്നു. അന്ന് ഇന്നേത്തേക്കാളും താരമൂല്യം നയൻതാരയ്ക്കുണ്ട്. തുടരെ ഹിറ്റുകളുമായി നടി മുന്നേറുന്ന സമയം. ഇന്ന് അതല്ല സാഹചര്യം. അതേസമയം ഇത്രയും പ്രതിഫലം ലഭിക്കുന്ന നടിമാർ ഇന്ന് തെന്നിന്ത്യയിൽ വിരളമാണ്. കരിയറിൽ പരാജയങ്ങൾ വരുമ്പോഴും തന്റെ പ്രതിഫലത്തിൽ വലിയ വിട്ടുവീഴ്ചയ്ക്ക് നയൻതാര തയ്യാറായിട്ടില്ല.

Nayanthara  Balakrishna

ബാലകൃഷ്ണയ്ക്കൊപ്പമുള്ള നയൻതാരയുടെ നാലാമത്തെ സിനിമയാണിത്. ടോളിവുഡിൽ വലിയ ജനപ്രീതി ഈ താരജോഡിക്കുണ്ട്. തെലുങ്കിൽ നയൻതാര ഇടയ്ക്ക് മാത്രമേ സിനിമകൾ ചെയ്യാറുള്ളൂ. വലിയ പ്രതിഫലവും സൂപ്പർതാര പ്രൊജക്ടുകളും ലഭിച്ചാൽ മാത്രമേ നയൻതാരയെ ടോളിവുഡിൽ കാണാറുള്ളൂ. ലേഡി സൂപ്പർസ്റ്റാറായ നയൻതാരയ്ക്ക് മലയാളത്തിലും തമിഴിലുമെല്ലാം തനിക്ക് ശേഷം വന്ന യുവനടൻമാരുടെ നായികയാകാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ തെലുങ്കിൽ ഇത് സാധിച്ചില്ല. അല്ലു അർജുൻ, രാം ചരൺ, പ്രഭാസ് തുടങ്ങിയ താരങ്ങളുടെ നായികയായി നയൻതാരയ്ക്ക് അവസരങ്ങൾ വരാറില്ല.

ചിരഞ്ജീവി, ബാലകൃഷ്ണ എന്നിവരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം അമ്പരപ്പിക്കുന്നതാണ്. മകളുടെ പ്രായമുള്ള നടിമാരാണ് ഇവർക്കൊപ്പം അഭിനയിക്കുന്നത്. നായികമാർക്ക് പേരും പ്രശസ്തിയും വലിയ പ്രതിഫലവും ലഭിക്കുമെങ്കിലും വിരളമായേ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഇവരുടെ സിനിമകൾ ലഭിക്കാറുള്ളൂ. എന്നാൽ നയൻതാരയ്ക്ക് ശ്രീരാമരാജ്യം ഉൾപ്പെടെയുള്ള സിനിമകളിൽ തുല്യ പ്രാധാന്യമുള്ള വേഷമാണ് ലഭിച്ചത്. പാട്രിയോട്, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് മലയാളത്തിൽ നയൻതാരയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ. കന്നഡയിൽ ടോക്സിക്, തമിഴിൽ മൂക്കുത്തി അമ്മൻ 2 എന്നിങ്ങനെ നിരവധി പ്രൊജക്ടുകൾ നയൻതാരയുടേതായി ഒരുങ്ങുന്നുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X