മീനയ്ക്കും സുഹാസിനിക്കുമെല്ലാം വൻ തുക പ്രതിഫലം നൽകി, എന്തിനാണ് കരച്ചിൽ‌ ഡ്രാമ?, ഭാര്യയേയല്ല നഴ്സിനെ വെക്കണം!

ഈ വർഷം നടന്ന താര വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ വിവാദമായതും ചർച്ചയായതുമായ വിവാഹമായിരുന്നു നടനും രാഷ്ട്രീയപ്രവർത്തകനും ബിസിനസ്മാനുമായ നെപ്പോളിയന്റെ മൂത്തമകന്റെ വിവാഹം. ധനുഷ് മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ യുവാവാണ് എന്നതുകൊണ്ടാണ് വിവാഹം ഇത്രമേൽ ചർച്ചയായി മാറിയത്. തമിഴ്നാട് സ്വദേശിനിയായ അക്ഷയ എന്ന പെൺകുട്ടിയാണ് ധനുഷിനെ വിവാഹം ചെയ്തത്. നവംബർ ഏഴിന് ജപ്പാനിൽ വെച്ച് ഹിന്ദു മതാചാരപ്രകാരമാണ് ധനുഷിന്റെയും അക്ഷയയുടെയും വിവാഹം നടന്നത്. ധനുഷിന് ഏറ്റവും പ്രിയപ്പെട്ട രാജ്യമായതിനാലാണ് ചടങ്ങിന് ജപ്പാൻ വേദിയായത്.

ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും നൂറുപേർ വീതവും ജപ്പാനിൽ നിന്ന് 50 പേരുമാണ് വിവാഹത്തിൽ സംബന്ധിച്ചത്. തമിഴ്നാട്ടിൽ നിന്നും നിരവധി സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന മകന് വിവാഹം നടത്തിവെച്ച് ഒരു പെൺകുട്ടിയുടെ ജീവിതം നെപ്പോളിയനും കുടുംബവും നശിപ്പിച്ചുവെന്നായിരുന്നു കമന്റുകളിൽ ഏറെയും.

Nepoleon Duraisamy Son

എന്നാൽ വധുവിന്റെയും കുടുംബത്തിന്റെയും പൂർണ്ണ സമ്മതത്തോടെയായിരുന്നു വിവാഹം തീരുമാനിച്ചതും നടത്തിയതുമെന്ന് പിന്നീട് നെപ്പോളിയനും അക്ഷയയുടെ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു. അന്ന് ധനുഷിന്റെയും അക്ഷയയുടേയും വിവാഹത്തിൽ പങ്കെടുത്ത സെലിബ്രിറ്റികൾക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾക്കുമെല്ലാം ചടങ്ങ് മറക്കാനാവാത്ത അനുഭവമായിരുന്നു. ഭൂരിഭാ​ഗം പേർക്കും അതൊരു വൈകാരിക നിമിഷമായിരുന്നു.

താരങ്ങൾ അടക്കം പിന്നീട് നിർവൃതിയോടെയും ആനന്ദകണ്ണീർ പൊഴിച്ചുമാണ് സംസാരിച്ചത്. വിവാഹ​ത്തിൽ പങ്കെടുക്കാൻ എത്തിയവർക്കെല്ലാം ജപ്പാൻ ചുറ്റി കാണാനുള്ള അവസരവും നെപ്പോളിയനും കുടുംബവും ഒരുക്കിയിരുന്നു. എന്നാൽ മകന്റെ വിവാഹത്തിന് നടിമാരെ അടക്കം നെപ്പോളിയൻ ജപ്പാനിൽ എത്തിച്ചത് വൻ തുക പ്രതിഫലമായി നൽകിയാണത്രെ.

രാഷ്ട്രീയപ്രവർത്തകനായ ട്രിച്ചി സൂര്യ കഴിഞ്ഞ ദിവസം ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നെപ്പോളിയനേയും കുടുംബത്തേയും കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. മകന്റെ വിവാഹം നടത്തിയതിന്റെ പേരിൽ നെപ്പോളിയനെ വിമർശിക്കേണ്ടതില്ലെന്നും ട്രിച്ചി സൂര്യ പറയുന്നു. മകന്റെ വിവാഹം നടത്തിയതിന്റെ പേരിൽ നെപ്പോളിയനെ വിമർശിക്കേണ്ടതില്ല. ഒരു അച്ഛന്റെ കടമയാണ് ചെയ്തത്. ആ രീതിയിൽ അത് ശരിയാണ്.

പക്ഷെ പൊതുസമൂഹത്തിൻ്റെയോ വധുവിൻ്റെയോ ഭാ​ഗത്ത് നിന്ന് ചിന്തിക്കുന്നവർക്ക് നെപ്പോളിയനും കുടുംബവും ചെയ്തത് തെറ്റ് തന്നെയാണ്. കൂടാതെ പണത്തിൻ്റെ അഹന്തയിൽ നെപ്പോളിയൻ ചെയ്യുന്ന പല കാര്യങ്ങളും അംഗീകരിക്കാനാവില്ല. തന്റെ അമേരിക്കൻ ജീവിതം തമിഴ്നാടിനെ കാണിക്കുന്നതിനായി നെപ്പോളിയൻ തന്നെയാണ് യൂട്യൂബർ ഇർഫാനെ അമേരിക്കയ്ക്ക് വിളിച്ച് വരുത്തി വീഡിയോ ഷൂട്ട് ചെയ്യിപ്പിക്കുന്നത്.

Nepoleon Duraisamy Son

ബിസിനസ് ക്ലാസ് ടിക്കറ്റ് അടക്കം നെപ്പോളിയനാണ് എടുത്ത് കൊടുക്കുന്നത്. മകന്റെ വിവാഹത്തിന് നടിമാരായ ഖുശ്ബു, മീന, സുഹാസിനി തുടങ്ങി എല്ലാ സീനിയർ നടിമാരെയും പണം നൽകിയാണ് ജപ്പാനിലേക്ക് കൊണ്ടുപോയത്. എത്ര ദിവസം തങ്ങുന്നുവോ അതിന് അനുസരിച്ചാണ് നെപ്പോളിയൻ പ്രതിഫലം കൊടുത്തത്. ഇതെല്ലാം പണമുണ്ടെന്നുള്ള അഹങ്കാരത്തിൽ നെപ്പോളിയൻ ചെയ്യുന്നതാണ്.

കുടുംബാം​ഗങ്ങളെ വിളിച്ച് നടത്തിയാൽ പോരായിരുന്നോ?. മറ്റാരും നേടാത്ത എന്തോ ഒന്ന് നേടിയെന്നത് കാണിക്കാൻ വേണ്ടി കല്യാണം നടത്തിയതുപോലെയായി. ധനുഷിന്റെ വധു തങ്ങളുടെ കുടുംബത്തിലെ ദൈവമാണെന്ന് പറഞ്ഞ് നെപ്പോളിയൻ കരഞ്ഞതുപോലും ഒരു ഡ്രാമയാണ്.

ധനുഷിനെ പോലുള്ളവർക്ക് സാധാരണക്കാരൻ്റെ ആയുസിൻ്റെ പകുതി പോലുമില്ല. കുട്ടികൾ പോലും ഉണ്ടാകില്ല. എങ്ങനെയെങ്കിലും കുഞ്ഞ് ജനിച്ചാലും ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകും. പണവും സ്വത്തും മാത്രമല്ല സ്ത്രീകൾ ശാരീരികമായ അടുപ്പവും ആ​ഗ്രഹങ്ങളും ഉണ്ടാകും.

അതൊന്നും ധനുഷിന് നൽകാൻ കഴിയില്ല. പണം സ്വത്ത് പ്രശസ്തി മാത്രമാകും പെൺകുട്ടിയുടെ മാതാപിതാക്കൾ പരി​ഗണിച്ചിട്ടുണ്ടാവുക.‍ പക്ഷെ കുറച്ച് കഴിയുമ്പോൾ തനിക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് ആ പെൺകുട്ടി മനസിലാക്കി തുടങ്ങും. നെപ്പോളിയന് ഒരു പെൺകുട്ടിയുണ്ടായിരുന്നുവെങ്കിൽ ധനുഷിനെപ്പോലൊരാൾക്ക് അവളെ വിവാഹം കഴിക്കുമോ ചെയ്ത് കൊടുക്കുമോ?.

എന്തുകൊണ്ട് ബന്ധുക്കളായുള്ള പെൺകുട്ടികൾ ആരും ധനുഷുമായുള്ള വിവാ​ഹത്തിന് താൽപര്യം കാണിച്ചില്ല. മകൻ പൂർണ ആരോ​ഗ്യവാനായിരുന്നുവെങ്കിൽ പാവപ്പെട്ട വീട്ടിൽ നിന്നും പെൺകുട്ടിയെ മരുമകളായി സ്വീകരിക്കുമായിരുന്നോ? എല്ലാം പണം എറിഞ്ഞ് നേടിയതാണ്. മകനെ നോക്കാൻ നഴ്സിനെ വേണം വെക്കാൻ എന്നാണ് ട്രിച്ചി സൂര്യ നെപ്പോളിയനേയും കുടുംബത്തേയും വിമർശിച്ച് പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X