ധനുഷുമായുള്ള കൂട്ടുകെട്ട് അവസാനിച്ചുവോ? നിത്യയുടെ പോസ്റ്റ് ചർച്ചയാക്കി റെഡിറ്റ്

തിരുച്ചിട്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ, സിനിമ പ്രേമികളുടെ ഇഷ്ട്ട ജോഡിയായി മാറിയ താരങ്ങളാണ് ധനുഷും നിത്യ മേനോനും. ടൈറ്റിൽ കഥാപാത്രമായി എത്തിയ പ്രശസ്ത താരത്തെക്കാൾ, നായകന്റെ ബെസ്റ്റ് ഫ്രണ്ട് ശോഭനയായി വേഷമിട്ട നിത്യയുടെ പ്രകടനമാണ് ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരുച്ചിട്രമ്പലത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും നടി നേടി. അത് കൊണ്ട് തന്നെ, തന്റെ പുതിയ സിനിമയായ ഇഡ്ലി കടയിൽ നായികയാവാൻ ധനുഷ് നടിയെ തന്നെ തിരഞ്ഞെടുത്തപ്പോൾ ആർക്കും വലിയ അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല.

എന്നാലിപ്പോൾ, ധനുഷും നിത്യ മേനോനും തമ്മിൽ ആ പഴയ സൗഹൃദമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇഡ്ലി കടയുടെ സെറ്റിൽ വച്ച് ഇരുവരും തമ്മിൽ കാര്യമായ ഉരസൽ ഉണ്ടായതായി ഗോസിപ്പ് ഉണ്ടായിരുന്നു. പിന്നീട്, "വളരെ വിനയം കാണിക്കുന്ന പല താരങ്ങളുടെയും യഥാർത്ഥ മുഖം മറിച്ചാണ്" എന്ന നടിയുടെ വെളിപ്പെടുത്തൽ ഈ റിപ്പോർട്ടുകൾക്ക് ശക്തി കൂട്ടി. ഇപ്പോൾ, നിത്യ ഇൻസ്റ്റാഗ്രാമിൽ ഇട്ട പുതിയൊരു പോസ്റ്റ് ഇതേ കാരണം കൊണ്ട് ചർച്ചയാവുകയാണ്.

Dhanush and Nithya Menen
Photo Credit: Dhanush / Instagram

ഇപ്പോൾ ചില റെഡിറ്റ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്, നിത്യ മേനോന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ കുറിച്ചാണ്. കോളാമ്പി എന്ന മലയാളം സിനിമയിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട താരം, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില നല്ല ചിത്രങ്ങളും, ഒപ്പം ഷൂട്ടിങ് ഓർമ്മകളെ കുറിച്ചുള്ള ഒരു കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടും, ഇഡ്ലി കടൈ എന്ന സിനിമയുടെ അധികം പോസ്റ്ററുകളോ, പാട്ടുകളോ നിത്യ ഷെയർ ചെയ്തിരുന്നില്ല എന്നാണ് റെഡിറ്റ് സമൂഹം ചൂണ്ടിക്കാണിക്കുന്നത്. ധനുഷ് ചിത്രം റിലീസ് ചെയ്തപ്പോൾ അതെ കുറിച്ച് ഒരു പോസ്റ്റ് പോലും നടി ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നില്ല.

Dhanush and Nithya Menen in Idly Kadai and Thiruchitrambalam
Photo Credit: Dhanush, Sun Pictures / Instagram

"നിത്യ മേനോന് എന്താണ് സംഭവിക്കുന്നത്? ഇഡ്ഡലി കടൈ പോരെന്ന് അവർ പരോക്ഷമായി സമ്മതിക്കുന്നത് പോലെ തോന്നുന്നു," ഒരു തമിഴ് സിനിമ പ്രേക്ഷകൻ റെഡിറ്റിൽ കുറിച്ചു. "ഇഡ്ഡലി കടൈയെക്കുറിച്ച് രണ്ട് പോസ്റ്റുകൾ മാത്രമേ അവർ ഇട്ടിട്ടുള്ളൂ, ഓഡിയോ ലോഞ്ചിൽ പങ്കെടുത്തതൊഴിച്ചാൽ കൂടുതൽ പ്രൊമോഷൻ നൽകിയിട്ടില്ല, പക്ഷെ അവിടെയും ധനുഷിന്റെ പ്രസംഗത്തിന് മുമ്പ് അവർ പോയി. ഇത് വിചിത്രമാണ്. കാരണം നിത്യ കാതലിക്ക നേരമില്ലൈ, തലൈവൻ തലൈവി എന്നീ സിനിമകൾക്കായി അവർ ഏകദേശം 20 അഭിമുഖങ്ങൾ നടത്തിയിരുന്നു," അദ്ദേഹം എഴുതി.

What’s happening with Nithya Menen? It seems like she’s indirectly admitting that Idli Kadai is mid.
byu/Pragmatic_Veeran inkollywood

"പക്ഷെ തന്റെ മലയാള ചിത്രമായ കൊളാമ്പിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് അവർ ഉപയോഗിച്ച വാക്കുകൾ സൂചിപ്പിക്കുന്നത് ഇഡ്ഡലി കടൈ എന്ന സിനിമയിൽ അവർ അത്ര തൃപ്തയല്ല എന്നാണ്. നടിയുടെ പോസ്റ്റിൽ "ഞാൻ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ജോലി എനിക്ക് അപൂർവ്വമായി മാത്രമേ ചെയ്യാൻ കഴിയാറുള്ളു,", "കാലത്തിന്റെ പരീക്ഷണത്തിൽ നിലകൊള്ളുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്" തുടങ്ങിയ വാക്യങ്ങൾ പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തിൽ ആകസ്മികമായി തോന്നുന്നില്ല. ഇഡ്ഡലി കടയുടെ തിയേറ്റർ റിലീസിനെക്കാൾ കൊളാമ്പിയുടെ ഒടിടി റിലീസിനെക്കുറിച്ചാണ് അവർ കൂടുതൽ പോസ്റ്റുകൾ ചെയ്തത്," റെഡിറ്റ് പ്രേക്ഷകൻ പറയുന്നു.

എന്നാൽ, എത്ര സിനിമകൾ ചെയ്താലും ചിലത് ആർട്ടിസ്റ്റുകൾക്ക് വളരെ സ്പെഷ്യൽ ആവാം എന്നും, കോളാമ്പി നിത്യ മേനോന് അങ്ങനെയൊരു സിനിമ ആയിരിക്കാം എന്നുമാണ് ചിലർ പറയുന്നത്. നടിയുടെ പോസ്റ്റിന് ധനുഷുമായോ, അദ്ധേഹത്തിന്റെ സിനിമയുമായോ യാതൊരു ബന്ധവും ഉണ്ടെന്ന് തോന്നുന്നില്ല എന്നും അവർ വാദിക്കുന്നുണ്ട്. എന്തായാലും, ഇഡ്ലി കടൈയുടെ പോസ്റ്ററുകളിൽ നിന്ന് നിത്യയുടെ പേര് അപ്രത്യക്ഷമായത് ഉൾപ്പെടെ, ഒന്നും ആകസ്മികമല്ലെന്ന് വേണം കരുതാൻ.

More from Filmibeat

Read more about: dhanush nithya menen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X