മഞ്ജുവും റിമയുമെല്ലാം ഗീതുവിനൊപ്പം, കണ്ടതായി പോലും ഭാവിക്കാതെ പാർവതി, ഫോളോയിങ് ലിസ്റ്റിലും ഗീതുവില്ല!
സൂപ്പർതാരം യാഷിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ടോക്സിക്കിന്റെ സ്നീക്ക് പീക്ക് ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നടന്റെ പിറന്നാൾ ആയിരുന്നതിനാൽ ബർത്ത് ഡെ സ്പെഷ്യൽ എന്നതുപോലെയാണ് സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടത്. അഭിനേത്രി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ സ്നീക്ക് പീക്ക് ട്രെന്റിങിലും ഇടംനേടി. ഇതിനോടകം മുപ്പത്തിയൊമ്പത് മില്യൺ വ്യൂസാണ് വീഡിയോ നേടിയത്.
എന്നാൽ സ്നീക്ക് പീക്ക് മലയാളികൾക്കിടയിൽ ചർച്ചയായി മാറിയത് നിതിന്‍ രണ്‍ജി പണിക്കർ പങ്കുവെച്ച ഒരു സോഷ്യൽമീഡിയ പോസ്റ്റോടെയാണ്. ഗീതു മോഹന്‍ദാസിനേയും ടോക്സിക്ക് സിനിമയുടെ ഗ്ലിംപ്‌സ് വീഡിയോയേയും പരിഹസിച്ചുള്ളതായിരുന്നു നിതിന്‍ രണ്‍ജി പണിക്കരുടെ കുറിപ്പ്. ടോക്സിക്കിന്റെ സ്നീക്ക് പീക്ക് വീഡിയോയിൽ നായകൻ ഒരു സ്ത്രീയുടെ ശരീരത്തിൽ മദ്യം ഒഴിക്കുന്നതടക്കമുള്ള രംഗങ്ങളുണ്ട്.

നടി പാര്‍വതി തിരുവോത്ത് മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ സിനിമയിലെ സ്ത്രീവിരുദ്ധ രംഗത്തെ 2016ൽ ഒരു ചടങ്ങിനിടയിൽ വിമര്‍ശിച്ചിരുന്നു. അന്ന് അത് വലിയ വിവാദവും ചർച്ചാ വിഷയവുമായിരുന്നു. വേദിയില്‍ വെച്ച് സിനിമയുടെ പേര് പറയണമെന്ന് പാര്‍വതിയോട് ആവശ്യപ്പെട്ടത് ഗീതു മോഹന്‍ദാസായിരുന്നു.
ഇതെല്ലാം ചേർത്തായിരുന്നു നിതിന്റെ കുറിപ്പ്. സേ ഇറ്റ് സേ ഇറ്റ് എന്ന് പറഞ്ഞ് ഗിയറുകേറ്റിവിട്ട പുള്ളി പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് നിതിൻ പരിഹസിച്ച് കുറിച്ചത്. സോഷ്യൽമീഡിയയിൽ ഗീതു മോഹൻദാസിന്റേത് ഇരട്ടത്താപ്പാണെന്ന തരത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ടോക്സിക്കിന്റെ ഗ്ലിംപ്സ് വീഡിയോ ഷെയർ ചെയ്ത് ഗീതുവിന് ആശംസകൾ നേർന്ന് ഡബ്ലുസിസിയിലെ അംഗങ്ങളായ റിമ കല്ലിങ്കലും മഞ്ജു വാര്യരും എല്ലാം എത്തിയിട്ടുണ്ട്.
സിനിമയിലെ ഗീതുവിന്റെ ആത്മമിത്രങ്ങളിൽ ഉൾപ്പെടുന്ന സംയുക്ത വർമയും രഞ്ജിനി ഹരിദാസും എല്ലാം ടോക്സിക്കിന്റെ ഗ്ലിംപ്സ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പക്ഷെ ഡബ്ലുസിസിയിലെ പ്രധാന അംഗങ്ങളിൽ ഒരാളായ പാർവതി ഗീതുവിന്റെ സിനിമയുടെ ഗ്ലിംപ്സ് വീഡിയോ ഷെയർ ചെയ്യുകയോ ഗീതുവിന് ആശംസകൾ അറിയിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. എന്തിന് ഏറെ പാർവതിയുടെ ഫോളോയിങ് ലിസ്റ്റിൽ പോലും ഗീതു മോഹൻദാസില്ല.
മഞ്ജുവും റിമയും സംയുക്തയുമെല്ലാം ഗീതുവിനൊപ്പം നിന്നപ്പോൾ ടോക്സിക്കിന്റെ ഗ്ലിംപ്സ് കണ്ടതായി പോലും ഭാവിക്കാതെയുള്ള പാർവതിയുടെ പെരുമാറ്റം പ്രേക്ഷകർക്കിടയിലും ചർച്ചയായി മാറിയിട്ടുണ്ട്. മൂന്ന് മണിക്കൂർ മുമ്പ് പാർവതി ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ടോയ്സിൽ ഉപയോഗിക്കുന്ന ആർട്ടിഫിഷൽ കണ്ണ് ചുണ്ടിൽ ഒട്ടിച്ച് ഇരിക്കുന്ന പാർവതിയാണ് ചിത്രത്തിലുള്ളത്.

എന്നാൽ മുഖത്തിന്റെ പകുതി മാത്രമാണ് ഫോട്ടോയിലുള്ളത്. കണ്ണിന്റെ ഇമോജി മാത്രമാണ് തലകെട്ടായി നൽകിയത്. നടിയുടെ പുതിയ പോസ്റ്റിന് താഴെയും ഗീതു മോഹൻദാസും കസബയും ടോക്സിക്കും സേ ഇറ്റും എല്ലാമായി ബന്ധപ്പെട്ടുള്ള കമന്റുകളാണ് നിറയുന്നത്. ഞാൻ എല്ലാം കാണുന്നുണ്ട്.
പക്ഷെ എന്റെ വായിൽ കൃഷ്ണമണി കുടുങ്ങി എന്നാണോ ഉദ്ദേശിച്ചത്?, കണ്ടതെല്ലാം വിഴുങ്ങി എന്നാണ് പാറു?, ഗീതു ചേച്ചിയും പ്ലേറ്റ് മാറ്റിയ സ്ഥിതിക്ക് ഇനി പാറു ഒറ്റക്ക് നിന്ന് ഫൈറ്റ് ചെയ്യും, ഡബ്ലുസിസിയിൽ എല്ലാം കോമഡികളാണല്ലോ, ഗീതുചേച്ചി പാരമ്പര്യം കാത്തുസൂക്ഷിച്ചില്ല... അതിർത്തി കടന്നപ്പോൾ എല്ലാം മാറി എന്നൊരു ജനസംസാരമുണ്ട്.
ശക്തമായ മറുപടി കൊടുക്കണം, റിയൽ ലൈഫ് കൺവിൻസിങ് സ്റ്റാർ ഗീതു മോഹൻദാസ്, കണ്ണ് കൊണ്ട് കാണുന്നത് മാത്രം പറയുക... അങ്ങനെയാണോ ഉദ്ദേശിച്ചത്? സേ ഇറ്റ് പാറു എന്നിങ്ങനെ നീളുന്നു കമന്റുകൾ.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.


Click it and Unblock the Notifications