മുത്തശ്ശനായോ..? പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ, ലിസി കൂടി വേണമായിരുന്നു; കുടുംബ ചിത്രവുമായി പ്രിയദർശൻ

തെന്നിന്ത്യൻ നടിമാരുടെ മുൻനിരയിലേക്കുള്ള യാത്രയിലാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകള്‍. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛന്റെ അടക്കം സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചശേഷവും സിനിമയുമായി ബന്ധപ്പെട്ട മേഖലകളിൽ കൃത്യമായ അറിവ് സമ്പാദിച്ച ശേഷവുമാണ് കല്യാണി പ്രിയദർശൻ അഭിനയത്തിലേക്ക് ഇറങ്ങിയത്. തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് കല്യാണി പ്രിയദർശൻ വെള്ളിത്തിരയിലെത്തുന്നത്.

വരനെ ആവശ്യമുണ്ട് സിനിമയാണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം. നാല് അന്യഭാഷ സിനിമകൾ പൂർത്തിയാക്കിയ ശേഷമാണ് കല്യാണിക്ക് മലയാള സിനിമയിലേക്ക് ക്ഷണം വരുന്നത്. അത് കല്യാണി നന്നായി വിനിയോ​ഗിച്ചുവെന്ന് മാത്രമല്ല തുടർന്നും നിരവധി മലയാള സിനിമകളിൽ നായിക വേഷങ്ങൾ നടിക്ക് ലഭിച്ചു.

Priyadarshan Son Siddharth wife

ഇപ്പോൾ കൈ നിറയെ സിനിമകളും പ്രോജക്ടുകളുമെല്ലാമായി തിരക്കിലാണ്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ. കീർത്തി സുരേഷ്, ആന്റണി തട്ടിൽ, ചന്തു സലീംകുമാർ, പ്രിയ അറ്റ്ലി തുടങ്ങി സിനിമാ മേഖലയിലെ കല്യാണിയുടെ സുഹൃത്തുക്കളെല്ലാം ആശംസകളുമായി എത്തിയിരുന്നു. ഇത്തവണ കുടുംബത്തോടൊപ്പം മനോഹരമായാണ് കല്യാണി പിറന്നാൾ ആഘോഷിച്ചത്.

വലിയ ആളും ആരവവുമില്ലാതെ ചെറിയൊരു ആഘോഷമായിരുന്നു നടന്നതെന്ന് വേണം മനസിലാക്കാൻ. മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രിയ​ദർശൻ പങ്കുവെച്ചിട്ടുണ്ട്. ചോക്ലേറ്റ് കേക്കിന് മുന്നിൽ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരൻ സിദ്ധാർത്ഥിനേയും ഭാര്യ മെർലിനേയും പ്രിയദർശനേയും കാണാം.

ബെർത്ത് ഡെ ​ഗേൾ കല്യാണി അടക്കം എ‌ല്ലാവരും സിംപിൾ ലുക്കിലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദർശൻ ക്യാപ്ഷനായി കുറിച്ചത്. എന്നാൽ ഫോട്ടോ വൈറലായത് കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രം ആയതുകൊണ്ട് മാത്രമല്ല കുടുംബ ഫോട്ടോയിൽ ഒരു പുതിയി അതിഥിയെ കൂടി കണ്ടതുകൊണ്ടാണ്.

വൈറൽ ഫോട്ടോയിൽ സിദ്ധാർത്ഥിന്റെ കയ്യിൽ ഒരു പെൺകുഞ്ഞിനെ കാണാം. സിദ്ധാർത്ഥിന്റെയും മെര്‍ലിന്റെയും മകളാണോ?, പ്രിയദർശൻ മുത്തശ്ശനായോ?, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ എന്നിങ്ങനെയാണ് കമന്റുകൾ. സോഷ്യൽമീഡിയയിൽ തന്റെ സ്വകാര്യ ജീവിതം പ്രദർശിപ്പിക്കാൻ താൽപര്യമില്ലാത്തയാളാണ് സിദ്ധാർത്ഥ്. കുഞ്ഞിനെ കാണാൻ കല്യാണിയുടെ കുട്ടിക്കാല ചിത്രങ്ങളുമായി സാമ്യം തോന്നുന്നുവെന്നും പ്രേക്ഷകർ കുറിച്ചു.

Priyadarshan Son Siddharth wife

ലിസി കൂടി ഉണ്ടായിരുന്നുവെങ്കിൽ കുടുംബ ഫോട്ടോ പൂർ‌ണ്ണമാകുമായിരുന്നുെവന്നും കമന്റുകളുണ്ട്. 2023ൽ ആയിരുന്നു സിദ്ധാർത്ഥിന്റേയും മെർലിന്റേയും വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെര്‍ലിന്‍. ചെന്നൈയിലെ ഫ്‌ളാറ്റില്‍ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർ മാത്രമാണ് അന്ന് വിവാഹത്തിൽ പങ്കെടുത്തത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. കേരളത്തിലെ ഒരു ഗ്രാഫിക് ഡിസൈനറാണ് സിദ്ധാർത്ഥ് പ്രിയദർശൻ. അമേരിക്കയിലാണ് സിദ്ധാർഥ് ഗ്രാഫിക്‌സ് കോഴ്‌സ് പൂർത്തിയാക്കിയത്.

പഠനം പൂർത്തിയാക്കിയ ശേഷം ആദ്യമായി വിഎഫ്എക്‌സ് സൂപ്പർ വൈസറായി പ്രവർത്തിച്ച സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ വിഷ്വൽ എഫക്ട്‌സിന് 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരമാണ് സിദ്ധാർത്ഥിന് ലഭിച്ചത്.

വേർപിരിഞ്ഞുവെങ്കിലും മക്കളുടെ കാര്യങ്ങൾ വേണ്ടി പ്രിയദർശനും ലിസിയും ഒരുമിച്ച് നിൽക്കാറുണ്ട്. ലിസിയും കല്യാണിയുമെല്ലാം വർഷങ്ങളായി ചെന്നൈയിൽ സെറ്റിൽഡാണ്. അമ്മയ്ക്കൊപ്പമുള്ള വിദേശ യാത്രകളുടെ ചിത്രങ്ങൾ കല്യാണിയും ഇടയ്ക്ക് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X