പ്രമുഖനെ അടിക്കേണ്ടി വന്നു?; അന്ന് ഹോട്ടലിൽ യഥാർത്ഥത്തിൽ സംഭവിച്ചത്; പ്രിയാമണിയുടെ വാക്കുകൾ

വിവിധ ഭാഷകളിൽ തിരക്കേറുകയാണ് പ്രിയാമണിക്ക്. തെന്നിന്ത്യൻ സിനിമാ ലോകം കടന്ന് ഇന്ന് ബോളിവുഡിലും പ്രിയാമണിക്ക് സാന്നിധ്യം അറിയിക്കാനായി. ജവാൻ എന്ന ഷാരൂഖ് ചിത്രത്തിൽ നായികയല്ലെങ്കിലും പ്രാധാന്യമുള്ള വേഷം തന്നെയാണ് പ്രിയാമണിക്ക് ലഭിച്ചത്. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് പ്രിയാമണിക്ക് ഹിന്ദി പ്രേക്ഷകർ‌ക്കിടയിൽ സ്വീകാര്യത ലഭിച്ചത്. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകൾ പ്രിയാമണിക്ക് ലഭിച്ചി‌ട്ടുണ്ട്.

പരുത്തിവീരൻ എന്ന തമിഴ് സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നടി മലയാളത്തിൽ തിരക്കഥ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രശംസയും നേടി. ഇതിന് പുറമെ പുതിയമുഖം, പ്രാഞ്ചിയേട്ടൻ, ​ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ ഒരുപിടി മലയാള സിനിമകളിലും പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രിയാമണി അഭിനയിച്ച മലയാള ചിത്രമാണ് നേര്.

Priyamani

ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലാണ് നായകൻ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. കരിയറിൽ പലപ്പോഴും വിവാദങ്ങളിലും പ്രിയാമണി അകപ്പെട്ടിട്ടുണ്ട്. നടിയെക്കുറിച്ച് മുമ്പൊരിക്കൽ വന്ന ​ഗോസിപ്പ് ചർച്ചയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീ​ഗിനിടെ ഒരു പ്രമുഖ വ്യക്തിയുടെ മുഖത്തടിച്ചു എന്നായിരുന്നു പുറത്ത് വന്ന വാർത്ത. ഇതേക്കുറിച്ച് ഒരിക്കൽ പ്രിയാമണി തുറന്ന് സംസാരിച്ചിട്ടുണ്ട്. നടി നൽകിയ വിശദീകരണം വീണ്ടും ശ്രദ്ധ നേടുകയാണ്.

​പുറത്ത് വന്നത് പോലെ അത്ര വലിയ പ്രശ്നമൊന്നുമായില്ല. ആ പാർട്ടിക്കിടെ എന്റെ ഫോൺ ആരോ അടിച്ചുമാറ്റി വെച്ചു. ഒരു പ്രാങ്കിന് വേണ്ടിയായിരുന്നു. എന്റെ ഫോൺ കാണുന്നില്ലെന്ന് ഞാൻ പറയുന്നുണ്ട്. എന്റെ ചേട്ടന്റെ ഫോണായിരുന്നു അത്. ഹോട്ടലിരിക്കുന്ന സ്റ്റാഫിനോട് ഫോൺ കളഞ്ഞ് പോയി, ഒന്ന് തിരയാൻ പറ്റുമോ എന്ന് ചോദിച്ചു. എല്ലാവരും തിരഞ്ഞു. അവസാനം ആ വ്യക്തി ഫോൺ എന്റെ കൈയിലുണ്ടെന്ന് പറഞ്ഞു. എന്താണിത്, പറഞ്ഞ് കൂടെ, എന്റെ ഫോണല്ല, ചേട്ടന്റെ ഫോണാണ്. ഇത് ശരിയായില്ല എന്ന് പറഞ്ഞു.

Priyamani

ഞാൻ കുറച്ച് ദേഷ്യത്തോടെയാണ് പറഞ്ഞത്. പക്ഷെ താൻ അടിച്ചിട്ടില്ലെന്നും അങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളല്ല താനെന്നും പ്രിയാമണി വ്യക്തമാക്കി. തന്നിൽ ഇഷ്ടമില്ലാത്ത ഒരു സ്വഭാവത്തെക്കുറിച്ചും പ്രിയാമണി തുറന്ന് സംസാരിച്ചു. ആരെങ്കിലും എന്തെങ്കലും പറഞ്ഞാൽ വിശ്വസിക്കും. ഒരുപാട് പേർ പറ്റിച്ചിട്ടുണ്ട്. വ്യക്തിപരമായല്ല, പ്രൊഫഷണലായാണ്. ഇപ്പോൾ ഈ ഇൻഡസ്ട്രി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് തനിക്ക് മനസിലായെന്നും അന്ന് പ്രിയാമണി പറഞ്ഞു.

കൈരളി ടിവിയിലെ ജെബി ജംങ്ഷൻ എന്ന ഷോയിൽ സംസാരിക്കവെയാണ് പ്രിയാമണി ഇതേക്കുറിച്ച് സംസാരിച്ചത്. ഇതേ ഷോയിൽ ന‌ടൻ ടിനി ടോം തനിക്കെതിരെ ഉന്നയിച്ച വിമർശനത്തിനും പ്രിയാമണി മറുപടി നൽകുകയുണ്ടായി. 2014 ൽ ടിനി നായകനായെത്തിയ ഓടും രാജ ആടും റാണി എന്ന സിനിമയിൽ പ്രിയാമണിയെയായിരുന്നു ആദ്യം നായികയായി പരി​ഗണിച്ചത്.

എന്നാൽ ഹീറോ ടിനി ടോമായതിനാൽ നടി പിന്മാറി. ഇതിന് കാരണം എന്താണെന്നായിരുന്നു ടിനി ടോമിന്റെ ചോദ്യം. ഇതിന് മടിക്കാതെ പ്രിയാമണി മറുപടി നൽകി. ആ സമയത്ത് ടിനി ടോം മുൻനിര താരമായിരുന്നില്ല. ടിനിയുടെ നായികയായി അഭിനയിക്കുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്ന് അന്ന് ചിന്തിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X