'കോടികൾ വിലയുള്ള സമ്മാനങ്ങളുമായി ഭാവി വധുവിനെ കാണാൻ ചടങ്ങിന്റെ തലേദിവസം എത്തി'; അല്ലു അർ‌ജുൻ-സ്നേഹ പ്രണയം!

സോഷ്യൽമീ‍ഡിയകൾ സജീവമാകും മുമ്പ് അല്ലു അർജുന്റെ ഫോട്ടോയുള്ള സ്റ്റിക്കറുകളും പോസ്റ്ററുകളും നോട്ടുബുക്കുമൊക്കം കേരളത്തിലെ പെൺകുട്ടികൾക്ക് ഹരമായിരുന്നു. ആ സമയത്ത് അല്ലു അർജുനോട് ക്രിഷില്ലാത്ത മലയാളി പെൺകുട്ടികൾ കുറവായിരുന്നു. ഹാപ്പി, ബണ്ണി പോലുള്ള സിനിമകൾ കേരളത്തിൽ മൊഴിമാറ്റി പ്രദർശനത്തിന് എത്തിയതോടെയാണ് താരത്തിന് കേരളത്തിൽ ഫാൻസ് അസോസിയേഷൻ വരെ ഉണ്ടായത്. തെലുങ്ക് നടനാണെങ്കിലും തെലുങ്കിനേക്കാൾ സ്വീകാര്യത അല്ലു അർജുന് മലയാളത്തിൽ കിട്ടി.

താരം വിവാഹിതനായെന്ന വാർത്തയും നിരവധി സ്ത്രീ ആരാധകരെ അക്കാലത്ത് വിഷമിപ്പിച്ചിരുന്നു. സൂപ്പർതാരമാണെങ്കിലും സിനിമയോളം അല്ലു അർജുൻ വിലമതിക്കുന്ന മറ്റൊന്ന് കുടുംബമാണ്. ഒരു ഫാമിലിമാനായ നടനാണെന്നും താരത്തെ വിശേഷിപ്പിക്കാം. കുടുംബത്തെയും ഷൂട്ടിങിന് പോകുമ്പോൾ ഒപ്പം കൂട്ടാൻ പറ്റുന്ന സാ​ഹചര്യമാണെങ്കിൽ അത്തരം അവസരങ്ങൾ താരം പാഴാക്കാറില്ല.

Allu Arjun

ഭാര്യയും മക്കളും അച്ഛനും അമ്മയും സഹോദരനും മാത്രമല്ല രാംചരൺ മുതലുള്ള കസിൻസും മറ്റ് ബന്ധുക്കളും അല്ലുവിന് ശരീരത്തിലെ ഒരു ഭാ​ഗം പോലെയാണ്. അതുകൊണ്ട് തന്നെ എല്ലാ ഫാമിലി ഫങ്ഷനും തിരക്കുകൾ മാറ്റിവെച്ച് പങ്കെടുക്കും. അല്ലുവിന്റെയും സ്നേഹയുടെയും പ്രണയ വിവാഹമായിരുന്നു.

2011ലായിരുന്നു സൗത്ത് ഇന്ത്യൻ സിനിമ ഒഴുകിയെത്തിയ ആഢംബര വിവാഹം നടന്നത്. വരൻ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നതിനാൽ മുടി നീ‍ട്ടി വളർത്തിയ ​ഗെറ്റപ്പിലാണ് താരം വിവാഹ ഫോട്ടോയിലെല്ലാം ഉള്ളത്. വിവാഹത്തിന് മുമ്പ് തന്നെ അല്ലു അർജുൻ ഭാര്യക്ക് ഒരു പ്രത്യേക സമ്മാനം നൽകിയിരുന്നു.

തുടക്കത്തിൽ രണ്ടുപേരുടെയും കുടുംബങ്ങൾക്ക് വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ഇരുവരും പ്രണയം ഉപേക്ഷിക്കാൻ തയ്യാറാല്ലെന്ന് കുടുംബത്തെ അറിയിച്ചതോടെയാണ് അല്ലു അർജുൻ-സ്നേഹ റെഡ്ഡി ബന്ധത്തിന് കുടുംബം പച്ചക്കൊടി കാണിച്ചത്.

അല്ലു അർജുൻ തന്റെ പ്രതിശ്രുത വധു സ്നേഹ റെഡ്ഡിക്ക് വിവാഹത്തിന് മുമ്പ് തന്നെ വിലകൂടിയ പ്രത്യേക സമ്മാനങ്ങൾ നൽകിയതായാണ് റിപ്പോർട്ട്. വിവാഹ നിശ്ചയത്തിന് ഒരു ദിവസം മുമ്പ് അല്ലു അർജുൻ തന്റെ സ്നേഹ റെഡ്ഡിയുടെ അടുത്ത് ചെന്നാണ് സമ്മാനങ്ങൾ നൽകിയത്. സ്നേഹ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

Allu Arjun

ആദ്യമായി അല്ലു അർജുൻ നൽകിയത് 40 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര മോതിരമാണ്. വിവാഹ നിശ്ചയ ദിനത്തിൽ ധരിക്കാനും മറ്റുമായി 60 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും അല്ലു അർജുൻ സ്നേഹ റെഡ്ഡിക്ക് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോഴും ഭാര്യയ്ക്കൊപ്പം ചിലവഴിക്കാനും യാത്രകൾ പോകാനും നടൻ സമയം കണ്ടെത്താറുണ്ട്.

ഈ പ്രണയ ജോഡിക്ക് രണ്ട് മക്കളാണുള്ളത്. അയാൻ, അർഹ എന്നിങ്ങനെയാണ് താരത്തിന്റെ മക്കളുടെ പേര്. അതേസമയം അച്ഛന്റെ വഴിയെ ആദ്യം സിനിമയിലെത്തിയത് ഇളയ മകൾ അർഹയാണ്. സോഷ്യൽമീഡിയയിലെ സെൻസേഷണൽ സ്റ്റാർ കിഡും അർഹ തന്നെയാണ്.

സാമന്ത റൂത്ത് പ്രഭുവിന്റെ അടുത്തിടെ പുറത്തിറങ്ങിയ ശാകുന്തളം എന്ന സിനിമയിൽ നടിയുടെ മകന്റെ വേഷമാണ് അർഹ ചെയ്തത്. സൂഫിയും സുജാതയും ഫെയിം ദേവ് മോഹനായിരുന്നു നായകൻ. തെലുങ്ക് പഠിക്കാൻ തന്നെ സഹായിച്ചത് അർഹയാണെന്ന് ദേവ് മോഹൻ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. കാരണം അർഹയ്ക്ക് തെലുങ്ക് ഭാഷ മാത്രമാണ് വശം. മകൾ തെലുങ്ക് നന്നായി സംസാരിക്കണമെന്നത് അല്ലു അർജുന്റെ നിർബന്ധമാണ്.

പൊതുവെ താരപുത്രിമാരും പുത്രന്മാരും മാതൃഭാഷ സംസാരിക്കുന്നത് കുറവാണ്. ഹിന്ദി സംസാരിക്കാൻ അറിയില്ലെന്ന് ബോളിവുഡ് നടി ജാൻവി കപൂർ പറയുന്ന വീഡിയോ വൈറലായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അല്ലു അർജുന്റെയും ഭാര്യയുടെയും പാരന്റിങ് രീതി പ്രശംസിക്കപ്പെടുന്നത്.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X