'സോ ഹോട്ട്' എന്ന് കമന്റും ചുണ്ടിന്റെ ഇമോജിയും; അർജുന്റെ കമന്റ് ബോക്സിൽ രുക്മിണി, കയ്യോടെ തൂക്കി സോഷ്യൽമീഡിയ!
കാന്താരയിലെ പവര്‍ഫുള്‍ പെര്‍ഫോമന്‍സിലൂടെ നാഷണൽ ക്രഷായി മാറിയ യുവനടിയാണ് രുക്മിണി വസന്ത്. ഒട്ടുമിക്ക ചെറുപ്പക്കാരുടേയും ഹൃദയത്തിൽ അതിവേഗത്തിൽ സ്ഥാനം നേടിയ യുവനടി. തെന്നിന്ത്യയിലെ പുത്തൻ താരോദയമായ നടിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ യഷ് നായകനാകുന്ന ടോക്സിക്കാണ്. കഴിഞ്ഞ രണ്ട് ദിവസമായി റെഡ്ഡിറ്റ് യൂസേഴ്സിന് ഇടയിലെ ചർച്ച വിഷയം രുക്മിണി വസന്തും കേരള ക്രൈം ഫയൽസിലൂടെ ശ്രദ്ധ നേടിയ നടൻ അർജുൻ രാധാകൃഷ്ണനുമാണ്.
2015ൽ ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ അർജുൻ ഇൻസ്റ്റഗ്രാമിൽ ചില ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ഷർട്ട്ലെസ്സായുള്ള ഫോട്ടോകളാണ് അവയിൽ രണ്ടെണ്ണം.

ആ പോസ്റ്റുകൾക്ക് കമന്റ് കുറിച്ചവരിൽ ഒരാൾ രുക്മിണി വന്താണ്. അതും അർജുൻ ഫോട്ടോ പോസ്റ്റ് ചെയ്ത് മൂന്ന് വർഷങ്ങൾക്കുശേഷം 2018ൽ ആണ് രുക്മിണി കമന്റ് ചെയ്തിരിക്കുന്നത്. സോ ഹോട്ട്, സംബഡി ട്രൈയിങ് ടൂ ഹാർഡ്, ചുവന്ന ലിപ്പിന്റെ ഇമോജി എന്നിവയാണ് രുക്മിണി കമന്റായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അരലക്ഷം ഫോളോവേഴ്സ് മാത്രമുള്ള അർജുന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പരിശോധന നടത്തിയ ആരാധകരിൽ ഒരാളുടെ കണ്ണിലാണ് രുക്മിണിയുടെ കമന്റ് ഉടക്കിയത്. പിന്നെ പറയേണ്ടതുണ്ടോ... അതിവേഗത്തിൽ സ്ക്രീൻഷോട്ടുകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നടിയുടെ വെരിഫൈഡ് അക്കൗണ്ടിൽ നിന്ന് തന്നെയാണ് കമന്റുകൾ വന്നിരിക്കുന്നത്.
കമന്റിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായതോടെ പ്രചരിക്കുന്ന വാർത്ത സത്യമാണോയെന്ന് അറിയാൻ അർജുന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് മലയാളികളും തമിഴരും കന്നടികരുമായ രുക്മിണി ഫാൻസിന്റെ ഒഴുക്കാണ്. ഇരുപത്തിയൊമ്പത് വയസാണ് രുക്മിണിയുടെ പ്രായം. 2018ൽ കമന്റ് ഇടുമ്പോൾ ഇരുപതുകളിലേക്ക് കാലെടുത്ത് വെച്ചതേയുള്ളു നടി.
മുപ്പത്തിയേഴുകാരാനാണ് അർജുൻ രാധാകൃഷ്ണൻ. ഷർട്ട്ലെസ് ഫോട്ടോകൾ പോസ്റ്റ് ചെയ്ത സമയത്ത് 29 വയസായിരുന്നിരിക്കണം അർജുന്റെ പ്രായം. രുക്മിണി കമന്റിടുമ്പോൾ അർജുൻ സിനിമയിലേക്ക് ചുവട് വെച്ച് തുടങ്ങിയതേയുള്ളു. അർജുന്റെ പോസ്റ്റിൽ രുക്മിണി മാത്രമേ അന്ന് കമന്റ് ഇട്ടിട്ടുള്ളൂ. എന്നാലും ഇവർ തമ്മിൽ എങ്ങനെ?. അറിയാഞ്ഞിട്ട് ഒരു മനസമാധാനം കിട്ടുന്നില്ല.

അർജുൻ പോസ്റ്റ് ഇട്ടത് 2015ൽ ആണ്. രുക്മിണി കമന്റ് ഇട്ടിരിക്കുന്നത് 2018ലാണ്. മൂന്ന് വർഷം കഴിഞ്ഞ്. അപ്പോഴേക്കും അദ്ദേഹം കുറെ ഫോട്ടോസ് പോസ്റ്റ് ചെയ്ത് കഴിഞ്ഞു. എന്നിട്ടും ഇത്രയും താഴെ വന്ന് എന്തിനായിരിക്കും രുക്മിണി കമന്റിട്ടത്?. ഇപ്പോൾ രുക്മിണിക്ക് 29 വയസായി. അർജുന് 38 വയസും. ഇരുപതുകളോട് അടുക്കുന്ന പെൺകുട്ടി ഇരുപത്തിയൊമ്പത് വയസുള്ള ഒരു പുരുഷനെക്കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ കുറിക്കാൻ സാധ്യതയില്ല.
അല്ലെങ്കിൽ പ്രായത്തിന്റെ കാര്യത്തിൽ രുക്മിണി കള്ളം പറഞ്ഞിരിക്കണം. അല്ലെങ്കിൽ അർജുനെ വ്യക്തിപരമായി അറിയാമായിരുന്നിരിക്കണം, അദ്ദേഹത്തെ അർജുന് വ്യക്തിപരമായി അറിയാമായിരിക്കാം എന്ന് ഞാൻ ഊഹിക്കുന്നു. അവളുടെ അച്ഛൻ പട്ടാളത്തിലായിരുന്നതിനാലും അർജുൻ പൂനെയിൽ സ്ഥിരതാമസമാക്കിയതിനാലും അവർ തമ്മിൽ എന്തെങ്കിലും പൂനെ ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നിങ്ങനെ നീളുന്നു റെഡ്ഡിറ്റിലെ ചർച്ചകൾ.
റോക്കറ്റ് ബോയ്സ് എന്ന സീരിസില്‍ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ അര്‍ജുന്‍ രാധാകൃഷ്ണന്‍. കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തന്റെ സാന്നിധ്യമറിയിച്ചത്. ഡിയര്‍ ഫ്രണ്ട്, ഉള്ളൊഴുക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ഐഡന്റിറ്റി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം നടന്‍ കൈകാര്യം ചെയ്തു.
തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് അർജുന്റെ ജനനം. അച്ഛൻ മലയാളിയും അമ്മ തമിഴ്നാട് സ്വദേശിനിയുമാണ്. അർജുൻ രാധാകൃഷ്ണൻ പൂനെയിലാണ് വളർന്നത്. സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിഎസ്‌സി ബിരുദവും നേടിയിട്ടുണ്ട്.


Click it and Unblock the Notifications











