'ജീവനാംശം വാങ്ങിയ ശേഷം ഞാൻ ഇൻകം ടാക്സ് റെയ്ഡ് പ്രതീക്ഷിച്ചാണ് കഴിയുന്നത്'; ​​ഗോസിപ്പുക്കാരെ ട്രോളി സാമന്ത!

നാലാം വിവാഹ വാർഷികത്തിന് വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നാ​ഗചൈതന്യയും സാമന്തയും വിവാഹമോചനം ഔദ്യോ​ഗികമായി അറിയിച്ചത്. ഏറെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നാ​ഗചൈതന്യയും സാമന്തയും ഇക്കഴിഞ്ഞ ഒക്ടോബറിൽ വിവാഹമോചന വാർത്തയിൽ ഔദ്യോ​ഗിക സ്ഥിരീകരണം വ്യക്തമാക്കിയത്.

തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം.

നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങൾ അഭ്യർഥിച്ചിരുന്നു. സാമന്തയും നാ​ഗചൈതന്യയും പിരിഞ്ഞ ശേഷം നിരവധി വാർ‌ത്തകൾ ഇവരുടെ വിവാഹ ജീവിതവും പിന്നീട് നടന്ന വേർപിരിയലുമായി ബന്ധപ്പെട്ടും വന്നിരുന്നു.

കോടികൾ ജീവനാംശം

അക്കൂട്ടത്തിൽ ഒന്നായിരുന്നു സാമന്ത നാ​ഗചൈതന്യയിൽ നിന്നും കോടികൾ ജീവനാംശമായി വാങ്ങിയെന്നത്. നാളുകളായി പ്രചരിക്കുന്ന വാർത്തയിലെ സത്യമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സാമന്ത.

ബോളിവുഡിലെ ഏറ്റവും ഹിറ്റായ ചാറ്റ് ഷോ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സാമന്തയുടെ വെളിപ്പെടുത്തൽ.

ജീവിതത്തിൽ കേട്ട ഏറ്റവും മോശമായ റൂമറുകളെ കുറിച്ച് സംസാരിക്കാമോയെന്ന് കരൺ ജോഹർ ചോദിച്ചപ്പോഴായിരുന്നു സാമന്ത ഇക്കാര്യം സംസാരിച്ചത്. 'ഞാൻ അക്ഷരമാലാ ക്രമത്തിൽ കേട്ട ഏറ്റവും മോശം റൂമറുകളെ കുറിച്ച് സംസാരി‌ച്ച് തുടങ്ങണോ?.'

ഇൻകം ടാക്സ് റെയ്ഡ് പ്രതീക്ഷിക്കുന്നു

'ഞാൻ 250 കോടി ജീവനാംശം വാങ്ങിയെന്നതാണ് ഒന്ന്. എല്ലാ ദിവസവും രാവിലെ ആദായനികുതി ഉദ്യോഗസ്ഥർ വരുന്നത് പ്രതീക്ഷിച്ചും ഞാൻ അത്തരത്തിൽ ഒന്നും വാങ്ങിയിട്ടില്ലെന്ന് തെളിയിച്ച് കാണിച്ച് കൊടുക്കണമെന്നും വിചാരിച്ചാണ് ഞാൻ എഴുന്നേൽക്കുന്നത്.'

'ആദ്യം അവർ ജീവനാംശത്തെക്കുറിച്ചുള്ള കഥകൾ ഉണ്ടാക്കി. പിന്നീട് അവർക്ക് മനസിലായി ഇതൊരു വിശ്വാസ യോ​ഗ്യമായ കഥയല്ലെന്ന്.'

'അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ വിവാഹത്തിന് മുമ്പ് കരാർ ഉണ്ടാക്കിയിട്ടുള്ളതിനാലാണ് ഞാൻ ജീവനാംശം കൈപ്പറ്റാത്തതെന്ന്' സാമന്ത പറഞ്ഞു. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും നടി സംസാരിച്ചിരുന്നു.

ഒരു രൂപ പോലും വേണ്ട

അത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതിനോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണെന്നുമാണ് സാമന്ത പറഞ്ഞത്. അന്ന് ജീവനാംശം സംബന്ധിച്ചുള്ള വാർത്ത വന്നപ്പോഴും സാമന്ത രൂക്ഷമായി പ്രതികരിച്ചിരുന്നു.

നാഗചൈതന്യയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് അന്ന് സാമന്ത അറിയിച്ചത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുൻനിരയിലെത്തിയ നടിയാണ് താനെന്നും അതിനാൽ പണം സ്വീകരിക്കാനാവില്ലെന്നും സാമന്ത പറഞ്ഞതായി അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നാ​ഗചൈതന്യ നടി ശോഭിത ധൂലിപാല

അതേസമയം ​നാ​ഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്നാണ് ​ഗോസിപ്പുകൾ വരുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു.

അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നാണ് താരത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്. കുറുപ്പ്, മൂത്തോൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുചരിതയായ നടിയാണ് ശോഭിത.

മേജറായിരുന്നു ശോഭിതയുടെ ഏറ്റവും പുതിയ റിലീസ്. ഫാമിലി മാൻ 2, പുഷ്പ എന്നിവയിലൂടെയാണ് സാമന്ത ബോളിവുഡിനും പ്രിയങ്കരിയായി മാറിയത്. സാമന്തയുടെ കരിയറിലെ ആദ്യത്തെ ഐറ്റം ഡാൻസ് സംഭവിച്ചത് പുഷ്പയിലായിരുന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X