യഥാർത്ഥ വില്ലന്റെ വിക്ടിം കാർഡ്; സമാന്തയ്ക്കെതിരെ അടുത്ത സുഹൃത്തുക്കളും; വിവാഹ ശേഷം നടക്കുന്നത്
നടി സമാന്തയും ഫിലിം മേക്കർ രാജ് നിദിമൊറുവും തമ്മിലുള്ള വിവാഹം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വലിയ വിഷമഘട്ടങ്ങൾ അതിജീവിച്ച സമാന്ത പുതിയൊരു ജീവിതത്തിലേക്ക് കടന്നതിൽ ആരാധകരും സന്തോഷത്തിലാണ്. നിരവധി പേരാണ് നടിക്ക് ആശംസകൾ അറിയിച്ചത്. അതേസമയം ചിലർ കുറ്റപ്പെടുത്തുന്നമുണ്ട്. രാജിന്റെ ആദ്യ ഭാര്യ ശ്യാമലി ദെ ഈ വിവാഹത്തിൽ അസംതൃപ്തയാണെന്ന അഭ്യൂഹങ്ങൾ വന്നതോടെയാണ് കുറ്റപ്പെടുത്തൽ വന്നത്.
നേരത്തെ സുഹൃത്തുക്കളായിരുന്നു രാജും സമാന്തയും. അന്ന് രാജ് ശ്യാമലിയുടെ ഭർത്താവും സമാന്ത നടൻ നാഗ ചെെതന്യയുടെ ഭാര്യയുമാണ്. ഫാമിലി മാൻ എന്ന സീരിസിനിടെയാണ് ഇവർ സൗഹൃദത്തിലാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2022 ൽ രാജും ശ്യാമലിയും വേർപിരിഞ്ഞു. 2023 ൽ സമാന്തയും നാഗ ചെെതന്യയും പിരിഞ്ഞു.

സമാന്തയുമായുള്ള ബന്ധമാണ് രാജിന്റെ വിവാഹ ജീവിതം ഇല്ലാതാക്കിയതെന്ന ആരോപണങ്ങൾ വരുന്നുണ്ട്. എന്നാൽ താരം പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതിനിടെ സമാന്തയുടെ സൗഹൃദങ്ങളിൽ ചിലത് ഇല്ലാതായെന്ന് വാദമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത്. സ്റ്റെെലിസ്റ്റ് പ്രീതം ജുകൽക്കറും, മേക്കപ്പ് ആർട്ടിസ്റ്റ് സദ്ന സിംഗ് എന്നിവർ സമാന്തയുടെ സുഹൃത്തുക്കളായിരുന്നു. സദ്ന സിംഗ് സോഷ്യൽ മീഡിയയിൽ സമാന്തയെ അൺഫോളോ ചെയ്തു. വില്ലൻ വിക്ടിം കാർഡ് നന്നായി കളിച്ചു എന്ന വാചകം സദ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











