'ഞങ്ങൾക്ക് കിട്ടിയ വരദാനമാണ് ഈ കാമദേവനെന്ന് അവളും അനിയത്തിയും'; സംവിധായകൻ ഉദ്ദേശിച്ചത് ​ഗോപിയെയോ ?

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം മിക്കപ്പോഴും ചർച്ചയായാകാറുണ്ട്. ​ഗോപി സുന്ദറിന്റെ പ്രണയ ബന്ധങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടി. സ്വകാര്യ ജീവിതത്തെക്കുറിച്ച് വരുന്ന ട്രോളുകളോ വിമർശനങ്ങളോ ​ഗോപി സുന്ദർ കാര്യമാക്കാറില്ല. ​ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിം​ഗ് ടു​ഗെദർ ബന്ധത്തിന് ശേഷമാണ് ​ഗോപി സുന്ദർ ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. വർഷങ്ങൾ നീണ്ട ഈ ബന്ധം അവസാനിച്ചപ്പോൾ പല അഭിപ്രായങ്ങളും വന്നു.

രണ്ട് പേരും ഇതൊന്നും കാര്യമാക്കിയില്ല. പിന്നീടാണ് ​ഗായിക അമൃത സുരേഷുമായി ​ഗോപി സുന്ദർ അടുക്കുന്നത്. ഈ ബന്ധവും മുന്നോട്ട് പോയില്ല. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് ​തന്റെ യൂട്യൂബ് ചാനലിൽ പേര് പറയാതെ പരാമർശിച്ചത് ​ഗോപി സുന്ദറിനെയാണോ എന്ന ചോദ്യം ഉയരുകയാണ്. ഒരു സം​ഗീത സംവിധായകന്റെ കുത്തഴിഞ്ഞ ജീവിതത്തെയാണ് ഇദ്ദേഹം പരാമർശിച്ചത്.

Santhivila Dinesh

ഭാര്യയും രണ്ട് മക്കളുമായി ജീവിച്ചിരുന്ന സംവിധായകന്റെ കൈയിൽ അനാവശ്യമായി ഒരുപാട് കാശ് വന്ന് കയറിയപ്പോൾ കാസനോവ കളിച്ചു. ആദ്യമാെരുത്തിയുമായി പൊറുതി തുടങ്ങി. അവൾ ലോകത്തിലെ മാതൃകാ ഭർത്താവും മാതൃകാ ഭാര്യയും ഞങ്ങളാണെന്ന് പറഞ്ഞ് ബെഡ്റൂമിൽ കാണിക്കേണ്ടതെല്ലാം ക്യാമറയ്ക്ക് മുന്നിൽ കാണിച്ചു.

മാന്യയായ യുവതി (ഭാര്യ) ഇവൻ ഇവളുമായി ജീവിച്ചോട്ടെയെന്ന് രണ്ട് മക്കളെയും കൊണ്ട് പോയി. കുറച്ച് കഴിഞ്ഞ് ഇവളെ കളഞ്ഞ് വേറൊരുത്തന്റെ പെൺകുട്ടിയുള്ള തള്ള ഇവനുമായി ഒട്ടുന്നു. പിന്നെ ഭയങ്കര പ്രേമം. ഇവളും അനിയത്തിയും കുട്ടിയും ഇവനെ കെട്ടിപ്പിടിച്ച് ഞങ്ങൾക്ക് കിട്ടിയ വരദാനമാണ് ഈ കാമ ദേവൻ എന്ന് പറഞ്ഞ് അവനെ കൊണ്ട് നടന്നു. കുറേ ദിവസം കഴിഞ്ഞ് അവളെ കളഞ്ഞ് അടുത്തതിലേക്ക്. കേരളത്തിൽ ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ടല്ലോ എന്ന് ഞാൻ ആലോചിക്കുന്നു.

Gopi Sundar

ജാനകിയമ്മ മുതൽ പി സുശീലാമ്മയും ചിത്രയും സുജതയും അടക്കം കുടുംബിനികളായ എത്രയോ സ്ത്രീകൾ പിന്നണി ​ഗാന രം​ഗത്ത് പാടിയിരുന്ന നാട്ടിൽ ഇപ്പോൾ കുറേ കൂതറകൾ ഇവന്റെ കാമം തീർക്കാനായി നടക്കുന്നു. അവന് ഇവിടെ നിയമപരിരക്ഷയുണ്ട്. പ്രായപൂർത്തിയായവർക്ക് എന്തും ചെയ്യാലോ. ഇവനെയൊന്നും ഒരു സിനിമയിലും വിളിക്കരുത്.

കാമഭ്രാന്ത് പിടിച്ച് നടക്കുന്ന ഇവനെ വിളിച്ച് പാട്ട് ചെയ്യിക്കരുത്. പക്ഷെ ഇവനെ പോലുള്ളലരെയാണ് സിനിമയ്ക്ക് ആവശ്യം. അവൻ ഇപ്പോൾ നാലാമത്തെയോ അഞ്ചാമത്തെയോ ആളുമായി നടക്കുന്നു. തിക്കുറിശ്ശി മാമൻ ഉണ്ടായിരുന്നെങ്കിൽ നല്ല വരികൾ പറഞ്ഞ് തന്നേനെ. ഇതൊക്കെയാണ് സിനിമാ രം​ഗത്തുള്ളവർ ആദ്യം നിർത്തിക്കേണ്ടതെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ നടിയെയും ശാന്തിവിള ദിനേശ് വിമർശിക്കുന്നുണ്ട്. ശാന്തിവിള ദിനേശ് പരാമർശിക്കുന്ന സം​ഗീത സംവിധായകൻ ​ഗോപി സുന്ദറാണെന്ന് യൂട്യൂബ് വീഡിയോയുടെ താഴെ കമന്റ് വന്നിട്ടുണ്ട്. അമൃത സുരേഷ്, അഭയ ഹിരൺമയി എന്നിവരുമായി ​ഗോപി സുന്ദറിനുണ്ടായിരുന്ന ബന്ധം ഏറെ ചർച്ചയായതാണ്.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X