'വിഷമങ്ങൾ സംഗീത ശാലിനിയോട് പറഞ്ഞോ, മകനെ സഹായിച്ചത് അവർ; അത്രയും ദേഷ്യം മകന് വിജയ്നോടുണ്ട്'
തൃഷയുമായുള്ള ബന്ധം പരസ്യമാക്കിയിരിക്കുകയാണ് വിജയ്. നിർമാതാവ് കൽപ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിന് തൃഷയ്ക്കൊപ്പമാണ് വിജയ് എത്തിയത്. സംഗീത വിവാഹമോചന ഹർജി നൽകി ദിവസങ്ങൾ പിന്നിടുമ്പോഴാണ് വിജയ് തൃഷയ്ക്കൊപ്പം എത്തിയിരിക്കുന്നത്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് തന്റെ വിവാഹബന്ധം തകർത്തതെന്ന് സംഗീത ഡിവോഴ്സ് പെറ്റീഷനിൽ ആരോപിക്കുന്നുണ്ട്. ഈ നടി തൃഷയാണെന്നാണ് ഉയരുന്ന വാദം.
സംഗീതയെയും മകൻ ജേസൺ സഞ്ജയിനെയും കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സംഗീത ഇങ്ങനെയാെരു തീരുമാനമെടുക്കാൻ അദ്ദേഹത്തിന്റെ മകനും ഒരു കാരണമാണ്. സംഗീതയ്ക്ക് ഭർത്താവിനോട് എത്രമാത്രം ദേഷ്യമുണ്ടോ അത് പോലെ സഞ്ജയ്ക്കും അവന്റെ അച്ഛനോട് കടുത്ത ദേഷ്യമുണ്ട്. വിജയ് ഈ ഇലക്ഷനിൽ തോൽക്കാൻ കാത്തിരിക്കുകയാണ് സംഗീതയും സഞ്ജയും.

വിജയുടെ അടുത്ത വൃത്തങ്ങളിൽ നിന്നും പല കാര്യങ്ങൾ അറിയാം. പക്ഷെ അത് മര്യാദയല്ലാത്തത് കൊണ്ട് പറയാത്തതാണ്. ജേസൺ സഞ്ജയ്ക്ക് സിനിമയിൽ അവസരം നേടിക്കൊടുത്തത് ഉദയനിധി സ്റ്റാലിൻ അല്ല. ആ വാദം കള്ളമാണ്. സംഗീതയും അജിത്ത് കുമാറിന്റെ ഭാര്യ ശാലിനിയും വളരെ അടുത്ത സുഹൃത്തുക്കളാണ്.
ശാലിനിയിലൂടെ സഞ്ജയ്ക്ക് സംഗീത ഈ അവസരം നേടിക്കൊടുക്കുകയായിരുന്നു. ഞാനറിഞ്ഞ ഈ വിവരം വിശ്വസിച്ചു. സഞ്ജയുടെ സിനിമയുടെ പിആർഒ അജിത്തിന്റെ മാനേജൻ സുരേഷ് ചന്ദ്രയാണ്. ആലോചിച്ച് നോക്കൂ, വിജയുടെ മകൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അജിത്തിന്റെ മാനേജർ എങ്ങനെ പിആർഒ ആകും. ലെെകയുടെ സിഇഒയെ ഒരിടത്ത് വെച്ച് കണ്ടപ്പോൾ ഇക്കാര്യം ചോദിച്ചു. എന്നാൽ ശാലിനിക്കും ഈ പ്രൊജക്ടിനും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് അവർ പറഞ്ഞതെന്നും ജേസണിനെ അടുത്തറിയാവുന്ന സിനിമാ രംഗത്തെ മറ്റ് ചിലരാണ് സഹായിച്ചതെന്നും ബിസ്മി പറയുന്നു.
നേരത്തെ ഫിലിം ജേർണലിസ്റ്റ് അന്തനനും ജേസൺ സഞ്ജയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിജയുടെ അറിവോടെയല്ല ഇതെല്ലാം നടക്കുന്നത്. അച്ഛന്റെ പേരിൽ എനിക്ക് അവസരം വേണ്ട, എന്റെ അധ്വാനത്തിൽ അവസരമുണ്ടാക്കുമെന്ന് ജെയ്സൺ തീരുമാനിച്ചു. വിജയ് ഇതിലൊന്നും തലയിട്ടിട്ടില്ല. സിനിമ പ്രഖ്യാപിച്ചപ്പോൾ വിജയ് പ്രൊഡക്ഷൻ ഹൗസിന്റെ ഓഫീസിൽ പോയിട്ടുമില്ല. അതേസമയം വിജയുടെ അച്ഛൻ എസ്എ ചന്ദ്രശേഖർ പേരമകനോട് സംസാരിക്കുന്നുണ്ടെന്നും അന്തനൻ പറഞ്ഞു.
വിജയുടെ മകനായതിനാൽ പ്രൊഡക്ഷൻ ഹൗസിന് മാർക്കറ്റിംഗ് എളുപ്പമായി. വിജയുടെ സിനിമയ്ക്ക് ലഭിക്കുന്ന ഓപ്പണിംഗ് ഈ സിനിമയ്ക്കും ലഭിച്ചെന്നും അന്തനൻ പറഞ്ഞു. ആർഭാടങ്ങളോ അധിക ചെലവോ ജെയ്സൺ സഞ്ജയ്ക്കില്ല. വളരെ സിംപിളാണ്. രാവിലെ രാവിലെ ഒരു സ്വിഫ്റ്റ് കാറിൽ ഓഫീസിൽ വരും. രാവിലെ 10 മണിക്ക് വന്നാൽ വൈകുന്നേരം ആറ് മണി വരെയും ഡിസ്കഷൻ നടക്കും. ഉച്ച ഭക്ഷണം വലിയ ഹോട്ടലിൽ നിന്ന് വരണമെന്നൊന്നും ഇല്ല. എല്ലാവർക്കും കൊടുക്കുന്ന ഭക്ഷണം മതി. വിജയുടെ മകന്റെ ഈ രീതികൾ പലർക്കും ആശ്ചര്യമാണെന്നു അന്തനൻ പറഞ്ഞു. .


Click it and Unblock the Notifications
















