സ്ത്രീധനമായി ലഭിച്ചത് ചില്ലറയല്ല, ഷാരിഖിന് കോടികളുടെ ബംഗ്ലാവ്; റിയാസ് ഖാന്റെ മരുമകൾ സമ്പന്ന
അടുത്തിടെയാണ് നടൻ റിയാസ് ഖാന്റെ മൂത്ത മകൻ ഷാരിഖ് ഹസന്റെ വിവാഹം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി. മരിയ ജെന്നിഫർ എന്നാണ് ഷാരിഖിന്റെ ഭാര്യയുടെ പേര്. മരിയയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുമുണ്ട്. 29 കാരനായ ഷാരിഖ് ഹസനെക്കാൾ മൂന്ന് വയസ് കൂടുതലാണ് മരിയക്ക്. എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തെ ബാധിച്ചില്ല.
ഷാരിഖ് ജീവിതത്തിലേക്ക് കടന്ന് വരുന്നത് വരെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് മരിയ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. മകളുള്ളതിനാൽ ഇനിയൊരു വിവാഹം വേണ്ടെന്നായിരുന്നു. എന്നാൽ ഷാരിഖ് വന്നപ്പോഴാണ് ജീവിതത്തിൽ പങ്കാളിയില്ലാത്തതിന്റെ വിടവുണ്ടെന്ന് മനസിലാകുന്നത്. മകൾക്കും ഷാരിഖ് പ്രിയപ്പെട്ട ആളാണ്. സ്വന്തം മകളായി കാണുന്നു. അതുകൊണ്ട് വിവാഹം ചെയ്തെന്നും മരിയ പറഞ്ഞു.

ഷാരിഖിന് ലഭിച്ച സ്ത്രീധനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മരിയയുടെ കുടുംബം ധനികരാണ്. വലിയ ബിസിനസുകാരന്റെ മകളാണ് മരിയ. 200 കോടിയോളം ആസ്തി ഇദ്ദേഹത്തിനുണ്ടെന്നാണ് വിവരം. ചെറിയ പ്രായത്തിലാണ് മരിയയുടെ ആദ്യ വിവാഹം നടന്നത്. എന്നാൽ മകൾ പിറന്ന ശേഷം രണ്ട് പേരും പിരിഞ്ഞു. മകളെ മരിയ ഒറ്റയ്ക്ക് വളർത്തി. രണ്ടാം വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോഴൊന്നും മരിയക്ക് സമ്മതമായിരുന്നില്ല. എന്നാൽ ഷാരിഖ് വന്നതോടെ തീരുമാനം മാറ്റി.
പ്രിയപ്പെട്ട മകളുടെ രണ്ടാം വിവാഹത്തിന് സ്ത്രീധനമായി 25 കോടി രൂപയുടെ ബംഗ്ലാവും ഒപ്പം ആഭരണങ്ങളും പണവും നൽകിയെന്നാണ് തമിഴ് മീഡിയകളുടെ റിപ്പോർട്ട്. ഇതിനകം ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം മടിച്ചെങ്കിലും പിന്നീട് മാതാപിതാക്കൾ സമ്മതിച്ചെന്ന് കഴിഞ്ഞ ദിവസം ഷാരിഖ് പറഞ്ഞിരുന്നു.

മരിയയുടെ മകളെ സ്വന്തം മകളായാണ് കാണുന്നത്. വിവാഹ ശേഷം താൻ ഉത്തരവാദിത്വമുള്ളയാളായി മാറിയെന്നും ഷാരിഖ് പറഞ്ഞു. ഷാരിഖിനെ തന്റെ വീട്ടുകാർക്ക് സുഹൃത്തുക്കളായിരുന്ന സമയത്തേ ഇഷ്ടമാണ്. ഷാരിഖിന്റെ മാതാപിതാക്കൾ എന്തു പറയുമെന്നായിരുന്നു അവർക്ക് ആശങ്ക. എന്നാൽ ഇവർ സമ്മതിച്ചെന്ന് മരിയയും പറഞ്ഞു.
മകളുണ്ടെന്ന് അറിഞ്ഞപ്പോൾ ഷാരിഖ് അത് സാധാരണ പോലെയാണ് എടുത്തത്. ആശ്ചര്യം പ്രകടിപ്പിച്ചില്ല. അടുത്തപ്പോൾ ഇത് വർക്കാവില്ല നീ ചെറുപ്പമാണ്, എനിക്കൊരു മകളുണ്ട് എന്ന് പറഞ്ഞതാണ്. എന്നാൽ ഷാരിഖ് ആത്മവിശ്വാസം തന്നു. മകൾ സേറയെ കണ്ടു. അവർ പെട്ടെന്ന് അടുത്തു. ഒരു പെൺകുട്ടിയുടെ അമ്മയെന്ന നിലയിൽ ഒരുപാട് കാര്യം ചിന്തിക്കേണ്ടതുണ്ട്.
ഷാരിഖ് അല്ലായിരുന്നെങ്കിൽ മറ്റാരെയും താൻ വിവാഹം ചെയ്യില്ലായിരുന്നെന്നും മരിയ പറഞ്ഞു. അച്ഛന്റെയും അമ്മ ഉമ റിയാസിന്റെയും പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് എത്തിയ ഷാരിഖ് 2018 ൽ പെൻസിൽ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിക്കുന്നത്. ബിഗ് ബോസ് തമിഴ് രണ്ടാം സീസണിൽ മത്സരാർത്ഥിയായും പങ്കെടുത്തിട്ടുണ്ട്.


Click it and Unblock the Notifications











