പുറമേക്ക് ഇക്കയെന്നും വല്യേട്ടനെന്നും പറയും; പക്ഷെ ഏറെക്കാലം ആ പ്രശ്നം നിലനിന്നു: സംവിധായകൻ

മമ്മൂട്ടി-സുരേഷ് ​ഗോപി സൗഹൃദം എപ്പോഴും ആരാധകർക്ക് കൗതുകമുള്ള കാര്യമാണ്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവരാണ് രണ്ട് പേരും. താരങ്ങൾ തമ്മിൽ പലപ്പോഴായും അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായി. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ചില സിനിമകളിൽ സഹനടനായി സുരേഷ് ​ഗോപി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സുരേഷ് ​ഗോപി താരമായി മാറി. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ഒപ്പത്തിനൊപ്പം താരമൂല്യം ഒരു കാലത്ത് സുരേഷ് ​ഗോപിക്കുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ നടൻ കരിയറിൽ സജീവമല്ലാതായി.

മമ്മൂട്ടിയുടെ കരിയറിലെ ഐക്കോണിക് സിനിമയാണ് 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീര​ഗാഥ. സുരേഷ് ​ഗോപിയും ഇതിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഒരു വടക്കൻ വീര​ഗാഥയോടെയാണ് മമ്മൂട്ടിക്കും സുരേഷ് ​ഗോപിക്കുമിടയിൽ ഏറെക്കാലം നീണ്ട് നിന്ന അകൽച്ചയുണ്ടായതെന്ന് പറയുകയാണിപ്പോൾ ശാന്തിവിള ദിനേശ്. വടക്കൻ വീര​ഗാഥയെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം.

Suresh Gopi  Mammootty

ആരോമലുണ്ണിയുടെ വേഷം തന്റെ സുഹൃത്തായ രതീഷിന് നൽകണമെന്ന് മമ്മൂട്ടി ശുപാർശ ചെയ്തു. സംവിധായകൻ അത് തള്ളി. സുരേഷ് ​ഗോപി ആ വേഷം ചെയ്തു. അപ്പോൾ മുതലാണ് സുരേഷ് ​ഗോപി മനസ് കൊണ്ട് മമ്മൂട്ടിയുമായി ഇടഞ്ഞത്. പരസ്യമായി കാണുമ്പോൾ ഇക്ക എന്ന് വിളിക്കും. എന്റെ വല്യേട്ടനാണെന്ന് പറയും. സിനിമയിൽ തനിക്ക് തുടക്ക കാലത്ത് ഒരുപാട് സഹായം ചെയ്ത രതീഷിന് കൊടുക്കണമെന്ന് മമ്മൂട്ടി ന്യായമായി പറഞ്ഞതാണ്.

അല്ലാതെ സുരേഷ് ​ഗോപിയെ വെട്ടിയതല്ല. പക്ഷെ സുരേഷ് ​​ഗോപി കരുതി വെച്ചത് തന്റെ വേഷം വെട്ടി രതീഷിന് കൊടുക്കാൻ മമ്മൂട്ടി കളിച്ചു എന്നാണ്. കുറേക്കാലം ഈ അകൽച്ച സുരേഷ് ​ഗോപിക്കുണ്ടായിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. പരസ്യമായിട്ട് പറയില്ലെങ്കിലും രഹസ്യമായി വളരെ മോശമായ വാക്കുകൾ ഉപയോ​ഗിച്ച് സുരേഷ് ​ഗോപി സംസാരിക്കുമായിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ചന്തു വിജയിക്കുമോ എന്ന് മമ്മൂട്ടിക്ക് സംശയമുണ്ടായിരുന്നു.

Suresh Gopi  Mammootty

അത് സൂചിപ്പിച്ചപ്പോൾ താങ്കൾക്ക് സന്ദേ​ഹം തോന്നുന്നുണ്ടെങ്കിൽ ചെയ്യേണ്ട, പുതിയൊരാളെ കണ്ടെത്തും എന്നാണ് സംവിധായകൻ പറഞ്ഞത്. മമ്മൂട്ടിയെ കളരി പഠിപ്പിക്കാൻ ഒരാളെ ഏർപ്പാടാക്കിയിരുന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. അതേസമയം ഇന്ന് സുരേഷ് ​ഗോപിയും മമ്മൂട്ടിയും തമ്മിൽ സൗഹൃദമുണ്ട്. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രം ഡൊമിനിക് ആന്റ് ലേഡീസ് പഴ്സിൽ സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷും പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Read more about: suresh gopi mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X