പ്ലെയർ 456ന്റെ ജീവത്യാ​ഗം, അനാവശ്യമായ മരണങ്ങൾ, അ‍ഞ്ച് മിനിറ്റിലെ പ്രസവരം​ഗം; സ്ക്വിഡ് ഗെയിം സീസൺ 3 ട്രോമ!

ലോകത്താകമാനം ആരാധകരുള്ള ദക്ഷിണ കൊറിയൻ ഡിസ്റ്റോപ്പിയൻ സർവൈവൽ ത്രില്ലർ വെബ് സീരിസാണ് സ്ക്വിഡ് ഗെയിം. സീരിസിന്റെ മൂന്നാമത്തെയും അവസാനത്തേയും സീസൺ ഇക്കഴിഞ്ഞ ജൂൺ 27 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങി. ആദ്യ സീസൺ 2021 സെപ്റ്റംബർ 17നാണ് സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ സീസൺ അപ്രതീക്ഷിതമായി കണ്ട് അന്യായ എക്സ്പീരിയൻസ് കിട്ടി സ്ക്വിഡ് ​ഗെയിമിന്റെ ആരാധകരായവരാണ് സീരിസിന്റെ പ്രേക്ഷകരിൽ ഏറെയും.

ആദ്യ സീസണിലെ ​ഗെയിമുകൾ സോഷ്യൽമീഡിയയിലും സീരിസിന്റെ റീലിസിനുശേഷം തരം​ഗമായിരുന്നു. ആദ്യ സീസൺ കഴിഞ്ഞപ്പോൾ മുതൽ രണ്ടും മൂന്നും സീസണുകൾക്കായി കാത്തിരിപ്പിലായിരുന്നു സ്ക്വിഡ് ഗെയിം ആരാധകർ. ജനപ്രീതി നേടിയ ഫ്രണ്ട്മാൻ അടക്കമുള്ള പല കഥാപാത്രങ്ങളുടേയും സ്റ്റോറി സസ്പെൻസിൽ നിർത്തിയായിരുന്നു ആദ്യ സീസൺ അവസാനിച്ചത്.

Squid Game Season 3
Photo Credit: Netflix / Instagram

അതുകൊണ്ട് തന്നെ രണ്ടാം സീസൺ കാണാനായി ആരാധകരും ത്രില്ലിലായിരുന്നു. രണ്ട് വർഷങ്ങൾക്കുശേഷം 2024 ഡിസംബറിലാണ് സീസൺ രണ്ട് സ്ട്രീം ചെയ്ത് തുടങ്ങിയത്. ആദ്യ സീസൺ നൽകിയ അതേ ത്രില്ലങ് അനുഭവം ആയിരുന്നു സീസൺ രണ്ടിലും പ്രേക്ഷകർ പ്രതീക്ഷിച്ചത്. പക്ഷെ ഭൂരിഭാ​ഗം പ്രേക്ഷകരും നിരാശരായിരുന്നു. ആവറേജ് അനുഭവം പോലും തരാത്ത സീസൺ ആയിരുന്നു രണ്ടാമത്തേത് എന്നാണ് പ്രേക്ഷകർ കുറിച്ചത്. ​

ഗെയിംസിലും ബാ​ഗ്രൗണ്ട് മ്യൂസിക്കലും പ്ലെയേഴ്സ് സെലക്ഷനിലും എല്ലാം വ്യത്യസ്തതയുണ്ടായിരുന്നുവെങ്കിലും ആദ്യ സീസണിനോട് കിടപിടിക്കാൻ രണ്ടാം സീസണിന് കഴിഞ്ഞില്ല. മൂന്നാം സീസണിന്റെ ട്രെയിലർ പുറത്ത് വന്നപ്പോൾ രണ്ടാം സീസണിനുണ്ടായിരുന്ന കുറവുകൾ പരിഹരിക്കപ്പെട്ട് മികച്ച അനുഭവം നൽകുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ ക്ലൈമാക്സും ചില സീനുകളും പ്രേക്ഷകരിൽ പലർക്കും തൃപ്തി നൽകിയില്ല. ഷോയ്ക്ക് ഹാപ്പി എൻഡിങ് പ്രതീക്ഷിക്കരുതെന്ന മുന്നറിയിപ്പ് സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യുക് നേരത്തെ നൽകിയിരുന്നുവെങ്കിലും പ്ലെയർ 456ന്റെ ജീവത്യാ​ഗം പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്ക്വിഡ് ഗെയിം സീരിസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കഥാപാത്രമാണ് നായകനായ പ്ലെയർ 456.

എഐ ബേബി വിജയിച്ച് കാണാൻ വേണ്ടിയാണോ മൂന്ന് വർഷത്തോളം തങ്ങൾ കാത്തിരുന്നത് എന്നാണ് ആരാധകരുടെ ചോ​ദ്യം. പ്ലെയർ 456 കുഞ്ഞുമായി വിജയിച്ച് പുറത്ത് വരുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. ക്ലൈമാക്സിനോട് അടുത്തപ്പോൾ അനാവശ്യമായി പല പ്ലെയേഴ്സിനേയും കൊന്ന് കളഞ്ഞതായി തോന്നിയെന്നും പ്രതികരണങ്ങളുണ്ട്. പ്ലെയർ 456 മരണം ട്രോമയാണ് സമ്മാനിച്ചതെന്നും ചില പ്രേക്ഷകർ പ്രതികരിച്ച് പറഞ്ഞു.

Squid Game Season 3
Photo Credit: Netflix / Instagram

എന്നാൽ ഒരു വിഭാ​ഗം പ്രേക്ഷകർക്ക് ക്ലൈമാക്സ് ഇഷ്ടപ്പെട്ടു. എന്നിൽ എത്രത്തോളം മനുഷ്യത്വം ശേഷിക്കുന്നുവെന്ന് നാം ഓരോരുത്തരും നമ്മളോട് സ്വയം ചോദിക്കുമെന്ന് സംവിധായകൻ പറഞ്ഞതിനെ ശരിവെക്കുന്ന തരത്തിലാണ് ക്ലൈമാക്സ് ഇഷ്ടപ്പെട്ടവർ കുറിച്ചത്. അതേസമയം സീരിസിലെ പ്രസവരം​ഗത്തിന് വലിയ രീതിയിൽ ട്രോളുകൾ ലഭിക്കുന്നുണ്ട്. അ‍ഞ്ച് മിനിറ്റിനുള്ളിൽ ഏത് സ്ത്രീയാണ് പ്രസവിക്കുക എന്നതായിരുന്നു പ്രധാനമായും പ്രേക്ഷകരിൽ നിന്നും ഉയർന്ന ചോദ്യം.

​ഗർഭിണിയായ സ്ത്രീകളെ കൊല്ലുന്ന രം​ഗങ്ങൾ സിനിമകളിലും വെബ് സീരിസുകളിലും ഉൾപ്പെടുത്തുന്നതിന് കൊറിയയിലുള്ള നിയന്ത്രണമുള്ളതായാണ് റിപ്പോർട്ട്. സ്‌ക്വിഡ് ഗെയിം യുഎസ്എ സ്പിൻ ഓഫ് കാണിച്ചാണ് സീസൺ മൂന്ന് അവസാനിക്കുന്നത്. അതേസമയം പുതിയ ചില റെക്കോർഡുകളും സീസൺ മൂന്ന് സ്വന്തമാക്കി കഴിഞ്ഞു.‍

സ്ട്രീമിങ് ആരംഭിച്ച് വെറും മൂന്ന് ദിവസത്തിനുള്ളിൽ സീരിസ് 60.1 ദശലക്ഷം വ്യൂവേഴ്സിനെ നേടി. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സീരിസ് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ കാഴ്ചക്കാരെ നേടുന്നത്. 93 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് ടോപ്പ് 10 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും സ്ക്വിഡ് ഗെയിം സീസൺ 3 ഉണ്ട്.

*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/netflixkr/) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്

More from Filmibeat

Read more about: actors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X