വാശിപിടിച്ച് നേടി, അന്നേ അവർക്കിടയിൽ മൂന്നാമത്തെയാളായി സം​ഗീതയുണ്ട്, തൃഷയുണ്ടാക്കിയ പ്രശ്നം മൂടിവെച്ചു!

വിജയിയും ടിവികെ എന്ന പാർട്ടിയും തമിഴ്നാട്ടിൽ നേടിയ അട്ടിമറി വിജയത്തിൽ അതിശയിച്ച് നിൽക്കുകയാണ് ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾ. പലരും വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനെ വിമർശിച്ചിരുന്നു. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ ഇങ്ങനൊരു സാഹസീകത വേണമായിരുന്നോ?, രണ്ട് വർഷം മുമ്പ് രൂപംകൊണ്ട പാർട്ടി തെരഞ്ഞെടുപ്പിൽ എന്ത് മാജിക്ക് സൃഷ്ടിക്കാനാണ്?, പത്ത് സീറ്റ് പോലും കിട്ടുമോയെന്ന് സംശയമാണ് എന്നിങ്ങനെയായിരുന്നു പ്രധാനമായും ഉയർന്ന വിമർശനങ്ങൾ.

സമ്പത്തിന് കുറവില്ല ഹൻസിക എന്തിന് ഇത് ചെയ്യുന്നു; സിന്ധുവിന് പെൺമക്കൾ ലാഭം, അവർ പണമുണ്ടാക്കുന്നുണ്ടല്ലോ; ഷെഫീന
സമ്പത്തിന് കുറവില്ല ഹൻസിക എന്തിന് ഇത് ചെയ്യുന്നു; സിന്ധുവിന് പെൺമക്കൾ ലാഭം, അവർ പണമുണ്ടാക്കുന്നുണ്ടല്ലോ; ഷെഫീന

കൃത്യമായ പഠനവും നല്ലൊരു മാസ്റ്റർ പ്ലാനും വിജയിയുടെ പക്കലുണ്ടായിരുന്നുവെന്ന് ഭൂരിഭാ​ഗം വരുന്ന ജനങ്ങളും തിരിച്ചറിയുന്നത് ഇപ്പോഴാണ്. വൈകാതെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി വിജയ് ചുമതയേൽക്കും. ആ അസുലഭ നിമിഷം കാണാനാണ് തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്നത്.

Sangeethan vijay

നടന്റെ രാഷ്ട്രീയ ജീവിതം പോലെ തന്നെ വ്യക്തി ജീവിതവും വലിയ രീതിയിൽ ചർച്ച വിഷയമാകുന്നുണ്ട്. തൃഷയുമായി വിജയിക്കുള്ള വിവേഹതര ബന്ധം തന്നെയാണ് അവയിൽ പ്രധാനപ്പെട്ടത്. വിജയ് ജയിച്ചശേഷം നടനൊപ്പം തൃഷയുടെ പേരും വൈറലാവുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

സം​ഗീത-വിജയ് ബന്ധം നശിപ്പിച്ചത് തൃഷയാണെന്നത് തെറ്റിദ്ധാരണയാണെന്നും നടന്റെ ജീവിതത്തിലേക്ക് ആദ്യം വന്നത് തൃഷയാണെന്നും പറയുകയാണിപ്പോൾ ആക്ടിവിസ്റ്റായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ചാമുണ്ടി മലൈക. വിജയിയുടേയും തൃഷയുടേയും ജീവിതത്തിലേക്ക് കടന്ന് വന്നത് സം​ഗീതയാണെന്നും അവർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യം സം​ഗീതയും വിജയിയും ആയിരുന്നില്ല. തൃഷയും വിജയിയും ആയിരുന്നു. അത് എല്ലാവർക്കും അറിയാം.

സ്വന്തം ഭാവി ഹൻസിക തന്നെ കളയുന്നു, പണം കയ്യിലെത്തും, പക്ഷെ...; കെകെ കുടുംബത്തെക്കുറിച്ച് ചർച്ച
സ്വന്തം ഭാവി ഹൻസിക തന്നെ കളയുന്നു, പണം കയ്യിലെത്തും, പക്ഷെ...; കെകെ കുടുംബത്തെക്കുറിച്ച് ചർച്ച

സിനിമാ ഫീൽഡിൽ ഉള്ളവർക്ക് വ്യക്തമായി അറിയാം. കൂടെയുള്ളവർക്കും അറിയാം. സമൂഹത്തിനും അറിയാം. തുടക്കം മുതൽ ഇരുവരും പ്രണയ ജോഡികളാണ്. ഇവർ മാത്രമെ പ്രണയിച്ചിട്ടുള്ളു. പക്ഷെ ആ പ്രണയം വീട്ടിൽ അം​ഗീകരിച്ചില്ല. അതിനാൽ ഒരുപാട് പ്രശ്നങ്ങളുണ്ടായി. അതിനിടയിലാണ് സം​ഗീത ഇരുവർക്കും ഇടയിലേക്ക് വരുന്നതും വിജയിയെ വിവാഹം ചെയ്യുന്നതും.

സം​ഗീത വിജയിയുടെ വലിയ ഫാനായിരുന്നു. അതിനുശേഷം വിജയിയെ വിവാഹം ചെയ്യണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചു. സെൻട്രൽ ​ഗവൺമെന്റ് വരെ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. ആ സമയത്ത് ഹോട്ടലിൽ ആയിരുന്നതുകൊണ്ട് എല്ലാ കാര്യങ്ങളും എന്റെ ചെവിയിൽ എത്തും. നിർബന്ധം മൂലം നടന്ന വിവാഹമാണ്. സം​​ഗീത-വിജയ് വിവാഹത്തിന് മുമ്പ് ഇസിആറിൽ വലിയൊരു പ്രശ്നം നടന്നിരുന്നു. തൃഷയാണ് ആ പ്രശ്നം സൃഷ്ടിച്ചത്.

Sangeethan vijay

എല്ലാവരും അറിഞ്ഞ വിഷയമാണ് അത്. പക്ഷെ പിന്നീട് അത് എല്ലാവരും ചേർന്ന് മൂടിവെച്ചു. അന്ന് മോഡലിങ്ങിൽ ഞങ്ങൾ എല്ലാം സജീവമായിരുന്നു. ഫെയ്മസായ നിരവധി ഫാഷൻ ഡിസൈനർ അന്ന് തൃഷയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ രമ്യ കൃഷ്ണനെ കുറിച്ച് ആളുകൾ മോശമായി സംസാരിക്കുന്നുണ്ട്. എനിക്ക് അറിയാം അവരെ. വളരെ നല്ല വ്യക്തിയാണ്. ഈ​ഗോ എന്ന വാക്ക് പോലും എന്താണെന്ന് തൃഷയ്ക്കോ രമ്യ കൃഷ്ണനോ അറിയില്ല.

രമ്യ കൃഷ്ണനുമായി അടുത്തിടപഴകിയിട്ടുള്ള ആളാണ് ഞാൻ. എന്ത് കാര്യം ആവശ്യപ്പെട്ടാലും തൃഷ ചെയ്ത് തരും. ഇല്ലെന്ന് ഒരുക്കലും പറയില്ല എന്നാണ് മലൈക പറഞ്ഞത്. അതേസമയം മലൈകയുടെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കരുത് എന്നാണ് കമന്റുകൾ. കാരണം വിജയിയുടേയും സം​ഗീതയുടേയും വിവാഹം നടക്കുമ്പോൾ തൃഷ സിനിമ ഫീൽഡിൽ വന്നിട്ടില്ല.

അസിനുമായുണ്ടായ പ്രശ്നമോ, എനിക്ക് മുകളിൽ ആരുമില്ലെന്ന് കരുതി, പക്ഷെ...; തൃഷ പറഞ്ഞത്
അസിനുമായുണ്ടായ പ്രശ്നമോ, എനിക്ക് മുകളിൽ ആരുമില്ലെന്ന് കരുതി, പക്ഷെ...; തൃഷ പറഞ്ഞത്

പിന്നെ എങ്ങനെ വിജയിയെ പരിചയപ്പെടും പ്രണയത്തിലാകും? എന്നാണ് ഏറെയും പേർ കമന്റിലൂടെ ചോദിച്ചത്. വിജയ് വിവാഹിതനാകുമ്പോൾ തൃഷയ്ക്ക് പതിനഞ്ച് വയസ് മാത്രമെയുള്ളുവെന്നും ചിലർ മലൈകയെ പരിഹസിച്ച് കുറിച്ചു. വിജയ്-സം​ഗീത വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരി​ഗണനയിലാണ്. മക്കൾ രണ്ടുപേരും സം​ഗീതയ്ക്കൊപ്പമാണ് താമസം.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X