'പ്രസവിച്ചില്ലെങ്കിലും അമ്മയാണ്'; ഹണിമൂണിന് ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകളേയും ഒപ്പം കൂട്ടി വരലക്ഷ്മി!
തമിഴ് നടൻ ശരത് കുമാറിൻ്റെ മൂത്ത മകളാണ് നടിയും നർത്തകിയുമെല്ലാമായ വരലക്ഷ്മി ശരത്കുമാർ. കോളേജിൽ പഠിക്കുമ്പോൾ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത ബോയ്സ്, ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത കാതൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അച്ഛൻ ആവശ്യപ്പെട്ടപ്രകാരമാണ് ആ അവസരങ്ങളെല്ലാം വരലക്ഷ്മി വേണ്ടെന്ന് വെച്ചത്.
കോളേജ് പഠനം കഴിഞ്ഞപ്പോഴും അഭിനയത്തോടുള്ള താൽപ്പര്യം നിലനിന്നതിനാലാണ് അഭിനയിക്കാനുള്ള ആഗ്രഹം അച്ഛനോട് വരലക്ഷ്മി പറഞ്ഞത്. തനിക്ക് ഏറെ പരിചിതമായ മേഖലയാണെങ്കിലും അവിടേക്ക് മകളേയും കൊണ്ടുവരാൻ ശരത് കുമാർ ആദ്യം ഒന്ന് മടിച്ചു. പിന്നീട് മനസില്ലാ മനസോടെയാണ് മകളുടെ ആഗ്രഹത്തിന്റെ പേരിൽ വരലക്ഷ്മിയുടെ തീരുമാനം നടൻ അംഗീകരിച്ചത്.

ആദ്യ സിനിമയിൽ തന്നെ നടൻ സിമ്പുവിന്റെ നായികയായിരുന്നു വരലക്ഷ്മി. വിഘ്‌നേഷ് ശിവൻ് സംവിധാനം ചെയ്ത പോടാ പോടിയായിരുന്നു വരലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രം. സിനിമ പരാജയപ്പെട്ടെങ്കിലും വരലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ആരാധകരുടെ ഫേറവേറ്റ് ലിസ്റ്റിലുണ്ട്.
ആദ്യ ചിത്രത്തിൻ്റെ പരാജയത്തിന് ശേഷം തമിഴ് സിനിമകളിൽ അവസരങ്ങൾ ലഭിക്കാതിരുന്ന വരലക്ഷ്മി ചുവടൊന്ന് മാറ്റി തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നീട് തരയ് തപ്പട്ടൈ എന്ന സിനിമയിലൂടെയാണ് തമിഴിലേക്ക് മടങ്ങിയെത്തിയത്. പൊതുവെ സ്റ്റാർ കിഡ്സ് നായിക, നായകൻ റോളുകളിലേക്ക് അല്ലാതെ അഭിനയിക്കാൻ മടി കാണിക്കുന്നവരാണ്. എന്നാൽ വരലക്ഷ്മി വില്ലത്തി റോളുകൾ അടക്കം ചെയ്യുന്ന കൂട്ടത്തിലാണ്.
തനിക്ക് പെർഫോം ചെയ്യാൻ അവസരമുണ്ടാകണമെന്നത് മാത്രമാണ് സിനിമ തെരഞ്ഞെടുക്കുമ്പോൾ വരലക്ഷ്മി മുന്നോട്ട് വെക്കാറുള്ള കണ്ടീഷൻ. അതുകൊണ്ട് തന്നെ എല്ലാത്തരം റോളുകളും താരപുത്രി ലഭിക്കാറുമുണ്ട്. സിനിമയിൽ എത്തിയശേഷം വരലക്ഷ്മിയുടെ പേര് എപ്പോഴും താരങ്ങളുമായുള്ള പ്രണയ ഗോസിപ്പുകളിലാണ് നിറഞ്ഞ് നിന്നിട്ടുള്ളത്. ഒരിടയ്ക്ക് വിശാലിന്റെ പേരിനൊപ്പമായിരുന്നു വരലക്ഷ്മിയുടെ പേര് കേട്ടിരുന്നത്. എന്നാൽ ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല.
ശേഷമാണ് സുഹൃത്തും ബിസിനസുകാരനുമായ നിക്കോളായ് സച്ച്‌ദേവിനെ വരലക്ഷ്മി വിവാഹം ചെയ്യുന്നത്. പതിനാല് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിൽ തായ്ലന്റിൽ വെച്ചായിരുന്നു വിവാഹം. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനുശേഷം ചെന്നൈയില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനും നടന്നിരുന്നു.

ഇപ്പോൾ ഇരുവരും ഹണിമൂൺ പിരിഡിലാണ്. വിവാഹശേഷം ഭർത്താവിനും അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകൾക്കുമൊപ്പം മുംബൈയിൽ സെറ്റിൽഡാണ് വരലക്ഷ്മി. അടുത്തിടെ വിദേശത്തേക്ക് ഹണിമൂൺ ആഘോഷിക്കാൻ വരലക്ഷ്മിയും നിക്കോളായും പോയിരുന്നു. അതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയിയൽ വൈറലായിരുന്നു.
കാരണം ഹണിമൂണിന് പോയപ്പോൾ ഭർത്താവിന്റെ ആദ്യ വിവാഹത്തിലുള്ള മകളേയും വരലക്ഷ്മി ഒപ്പം കൂട്ടിയിരുന്നുവെന്നതാണ് വൈറലാകുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഫോട്ടോകൾ വൈറലായതോടെ വരലക്ഷ്മിക്കാണ് പ്രശംസ മുഴുവൻ ലഭിക്കുന്നത്.
കുട്ടിയെ മാറ്റി നിർത്താതെ അമ്മയെപ്പോലെ സ്നേഹിക്കുന്നുവെന്നതിനാണ് ആരാധകർ നടിയെ പ്രശംസിക്കുന്നത്. പ്രസവിച്ചില്ലെങ്കിലും കർമ്മം കൊണ്ട് അമ്മയായി മാറി കഴിഞ്ഞു വരലക്ഷ്മിയെന്നും കമന്റുകളുണ്ട്. കൗമാരക്കാരിയുടെ അച്ഛനെ വിവാഹം ചെയ്യാൻ പോകുന്നുവെന്നതിന്റെ പേരിൽ വരലക്ഷ്മി നിരവധി വിമർശനങ്ങൾ കേട്ടിരുന്നു.
എന്നാൽ ഭർത്താവ് എത്രത്തോളം സ്പെഷ്യലാണോ അത്രത്തേളം തന്നെ സ്പെഷ്യലാണ് വരലക്ഷ്മിക്ക് അദ്ദേഹത്തിന്റെ മകൾ കാഷയും. 16 വയസുകാരിയായ കാഷ സമ്മാനങ്ങൾ വാരിക്കൂട്ടിയ പവർലിഫ്റ്റിങ് ചാമ്പ്യനാണ്. കവിത സച്‌ദേവുമായായിരുന്നു നിക്കോളായുടെ ആദ്യ വിവാഹം. ഈ ബന്ധത്തിലുള്ള മകളാണ് കാഷ. വരലക്ഷ്മിയും കാഷയും അമ്മയും മകളും എന്നതിലുപരി അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.


Click it and Unblock the Notifications











