സംഗീതയ്ക്ക് വിജയുടെ സമ്മാനം, പക്ഷെ...; അസ്വസ്ഥരായ ആരാധകരുടെ പ്രവൃത്തി; പിരിഞ്ഞെന്ന ഗോസിപ്പുകൾക്കിടെ
വിവാദങ്ങൾക്ക് നടുവിലാണിപ്പോൾ നടൻ വിജയ്. നടൻറെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് റിലീസ് മുടങ്ങിയത്. പൊങ്കലിന് വിജയ് ചിത്രം പ്രതീക്ഷിച്ചവർക്ക് കടുത്ത നിരാശയാണുണ്ടായത്. രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ വിജയ്ക്ക് തടസങ്ങളാണ്. ഇനി മുന്നോട്ടേക്കെങ്ങനെയായിരിക്കുമെന്ന ആശങ്കകൾ വിജയുടെ ആരാധകർക്കുണ്ട്. രാഷ്ട്രീയത്തിൽ ശോഭിക്കാനായില്ലെങ്കിൽ വിജയുടെ പ്രതിഛായക്ക് വലിയ മങ്ങലേൽക്കും.
ഇതിനിടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള ഗോസിപ്പുകൾ ഒരു വശത്തുണ്ട്. ഭാര്യ സംഗീതയുമായി വിജയ് അകൽച്ചയിലാണെന്നാണ് ഗോസിപ്പുകൾ. ഏറെക്കാലമായി ഇവരെ ഒരുമിച്ച് കണ്ടിട്ട്. സംവിധായകനായി തുടക്കം കുറിക്കുന്ന മകൻ ജേസൺ സഞ്ജയ്നെയും അച്ഛനൊപ്പം കാണാറില്ല. എന്താണ് വിജയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതെന്ന ചോദ്യം പരക്കെ ഉയർന്നു. പല വിധ ഗോസിപ്പുകളാണ് ഇത് സംബന്ധിച്ച് കുറേ നാളുകളായി പുറത്ത് വരുന്നത്.

ഇതിൽ വിജയുടെ ആരാധകർ അസംതൃപ്തരുമാണ്. വിജയുടെയും സംഗീതയുടെയും പഴയ വീഡിയോകൾ വീണ്ടും പ്രചരിപ്പിച്ച് ഗോസിപ്പുകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ഇത്തരത്തിലൊരു വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. വാലന്റെെൻസ് ഡേ ദിനത്തിൽ വിജയ് വാച്ച് സമ്മാനിച്ചതിനെക്കുറിച്ചാണ് വീഡിയോയിൽ സംഗീത സംസാരിക്കുന്നത്. വാലന്റെെൻസ് ഡേയ്ക്ക് ഭർത്താവ് അയച്ചതാണെന്ന് തോന്നുന്നു, ഒരുപാട് നാളായി ഞാൻ പറയുന്നുണ്ടായിരുന്നു.
നന്ദി വിജയ് എന്നാണ് സംഗീത പറഞ്ഞ്. വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോ ആണിത്. മുഖ്യമന്ത്രി തന്റെ ഭാര്യക്ക് നൽകിയ സമ്മാനം. എത്ര നല്ല ദമ്പതികൾ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിച്ചത്. അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയാണ് വിജയ് എന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു. എന്നാൽ അത്ര വലിയ സ്വപ്നങ്ങൾ വേണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരിൽ ബഹുഭൂരിപക്ഷവും പറയുന്നത്.
അകൽച്ചയെന്ന ഗോസിപ്പുകളുടെ തുടക്കം.
വാരിസ് എന്ന വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സംഗീത വരാതായതോടെയാണ് അഭ്യൂഹങ്ങൾ വന്നത്. വിജയും കുടുംബവും പ്രതികരിക്കാഞ്ഞതോടെ അഭ്യൂഹങ്ങൾ കടുത്തു. സംഗീത ലണ്ടനിൽ തന്റെ വീട്ടുകാരുടെയടുത്ത് പോയെന്ന് വരെ ഒരു ഘട്ടത്തിൽ അഭ്യൂഹം വന്നു. 1999 ലായിരുന്നു വിജയ്-സംഗീത വിവാഹം. രണ്ട് മക്കളാണിവർക്ക്. ഈയടുത്ത് വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ സംഗീതയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പരാമർശിക്കാൻ വിസമ്മതിച്ചു. സംഗീതയെക്കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യം വേണ്ടെന്നാണ് എസ്എ ചന്ദ്രശേഖർ പറഞ്ഞത്. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടാനിടയാക്കി.


Click it and Unblock the Notifications