'മോശമായിപ്പോയി, ഡിക്യുവിനെ കണ്ട് ഈ​ഗോ അടിച്ച് കാണും'; ചേർത്ത് പിടിക്കാൻ ചെന്ന ദുൽഖറിന്റെ കൈ തട്ടിമാറ്റി വിജയ്?

പുതുതലമുറയിലെ സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും നിസംശയം പറയും അത് ദുൽഖർ സൽമാനാണെന്ന്. സാക്ഷാൽ മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ഇത്രയേറെ ആരാധകരെ സമ്പാദിച്ചിട്ടുള്ള മറ്റൊരു നടനില്ല. ഡിക്യുവിനോളം ക്രൈഡ് പുള്ളറായിട്ടുള്ള ഒരു യുവതാരം ഇന്ന് മലയാളത്തിൽ വേറെയില്ല. പരിഹാസങ്ങൾ മനുഷ്യനെ ഉയർച്ചയിലേക്ക് കയറാൻ സഹായിക്കുമെന്നത് ദുൽഖറിന്റെ കാര്യത്തിൽ വളരെ ശരിയാണ്. സെക്കന്റ് ഷോയിലൂടെ മലയാളത്തിൽ നായകനായി അരങ്ങേറിയപ്പോൾ വാപ്പയുടെ പേര് കളയാനെത്തിയ മകൻ എന്ന ​ടാ​ഗാണ് ഡിക്യുവിന് ലഭിച്ചത്.

ആ പരിഹാസങ്ങൾ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയായി കരുതി പ്രവർത്തിച്ചാണ് ഇന്ന് കാണുന്ന സിംഹാസനം ദുൽഖർ സ്വന്തമാക്കിയത്. നായക നടൻ എന്നതിലുപരി നിർമ്മാതാവായും ഗായകനായും വിതരണക്കാരനായും പാൻ ഇന്ത്യൻ ലെവലിൽ തൻ്റേതായ ഒരു സ്ഥാനം പടുത്തുയർത്തി കഴിഞ്ഞു ദുൽഖർ സൽമാൻ.

Vijay Deverakonda  Dulquer Salmaan

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുൽഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ തെലുങ്ക് യുവ സൂപ്പർ താരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ദുൽഖർ സൽമാന്റെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ റിലീസായ ലക്കി ഭാസ്കറിന്റെ പ്രി റിലീസ് ഇവന്റിൽ നിന്നുള്ളതാണ് വീഡിയോ.

ഇവന്റിൽ പങ്കെടുക്കാൻ വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. ഇരുവരും ഒരുമിച്ചാണ് സദസിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് വേദിയിലേക്ക് നടന്ന് കയറിയത്. ഇരുവരും ഒരുമിച്ച് എഴുന്നേറ്റ് നടക്കാൻ തുടങ്ങുന്നതിനിടയിൽ ദുൽഖർ വിജയ് ദേവരകൊണ്ടയുടെ കയ്യിൽ പിടിക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ ഉടനടി വിജയ് ഡിക്യുവിന്റെ കൈ തട്ടി മാറ്റി നീങ്ങി നടന്നു. ഈ ദൃശ്യമാണ് വൈറലാകുന്ന വീ‍ഡിയോയിൽ കാണുന്നത്.

വീഡിയോ കണ്ട് ദുൽഖർ സൽമാൻ ആരാധകർ ഇളകി. കമന്റ് ബോക്സിൽ വിജയിയെ പരിഹസിച്ചും ആക്ഷേപിച്ചും ദുൽഖറിനെ പുകഴ്ത്തിയുമുള്ള കമന്റുകളാണ് ഏറെയും. സ്വഭാവികമായി എഴുന്നേറ്റ് നടന്നപ്പോൾ ദുൽഖർ സൽമാന്റെ കൈ വിജയ് ദേവരകൊണ്ട ശ്രദ്ധിക്കാതെ പോയതായിരിക്കാം. എന്നാൽ ഡിക്യുവിനെ മനപൂർവം വിജയ് അപമാനിച്ചുവെന്ന തരത്തിലാണ് കമന്റുകൾ.

വിജയ് ദേവരകൊണ്ട ചെയ്തത് മോശമായിപ്പോയി... ഡിക്യുവിനെ കണ്ട് ഈ​ഗോ അടിച്ചിട്ടാണ് കൈ തട്ടി മാറ്റിയത്?, കൈ തട്ടി മാറ്റിയത് മോശം പ്രവൃത്തി. തട്ടി മാറ്റിയ കയ്യുടെ വാല്യു അറിയണമെങ്കിൽ മലയാളത്തിലേക്ക് വന്ന് നോക്കൂ, വിജയ്ക്ക് ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു. അച്ഛനും മോനും ഉണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല, കാണുന്ന നമുക്ക് തന്നെ വല്ലാത്ത ഇൻസൾട്ടായി തോന്നി.

Vijay Deverakonda  Dulquer Salmaan

അപ്പോൾ ദുൽഖറിന്റെ കാര്യം ചിന്തിച്ച് നോക്കൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം വിജയ് മനപൂർവം ചെയ്തതായിരിക്കില്ലെന്ന് അനുകൂലിച്ചും ചിലർ കമന്റുകൾ കുറിച്ചിട്ടുണ്ട്. ​ഗീതാ ​ഗോവിന്ദത്തിനും അർജുൻ റെഡ്ഡിക്കും ശേഷമാണ് വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിൽ ആരാധകരുണ്ടായത്. വിഡി 12 ആണ് വിജയിയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ആക്ഷൻ രം​ഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വിഡി 12.

സിനിമയ്ക്കായി താരം നടത്തിയ കഠിന പരിശീലനങ്ങളുടെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഗൗതം തന്നൂരിയാണ് വിഡി 12 സംവിധാനം ചെയ്യുന്നത്. മത്രമല്ല നടൻ നടി രശ്മിക മന്ദാനയുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പുകളും അടുത്തിടെയായി ശക്തമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X