വർഷങ്ങളായി മക്കളോട് സംസാരിക്കാറില്ല, ആരുമായും സമ്പർക്കം പുലർത്തരുതെന്ന് സം​ഗീതയെ വിലക്കി; ജീവിതത്തിലും അഭിനയം!

പരസ്പരം സംസാരം ഇല്ലെങ്കിൽ ഒരു ബന്ധവും നിലനിൽക്കില്ല. പരസ്പര ബഹുമാനമില്ലെങ്കിൽ അവിടെ സ്നേഹവും ഇല്ല. പരസ്പര വിശ്വാസം ഇല്ലെങ്കിൽ ആ ബന്ധം തുടരുന്നതിൽ ഒരു അർത്ഥവുമില്ല. ജീവിതത്തിൽ നിന്നും മാറി കൊടുത്തുകൊണ്ട് ഒരാളെ സന്തോഷിപ്പിക്കാൻ പറ്റുമെങ്കിൽ മാറി കൊടുക്കണം. നമ്മുടെ സാന്നി​ധ്യം ഒരാൾക്ക് വേദനയാണ് നൽകുന്നതെങ്കിൽ ഒഴിഞ്ഞ് കൊടുക്കണം. അത്തരമൊരു അവസ്ഥയിലൂടെയാണ് സം​ഗീത സ്വർണലിം​ഗം കടന്ന് പോകുന്നത്.

അച്ഛന് തുല്യമായിരുന്നു ചേട്ടൻ! വിയോ​ഗം അറിഞ്ഞ് ബീനയും മനോജും വന്നു! സഞ്ചയനം വരെ കൂടെ നിന്നു: സീമ
അച്ഛന് തുല്യമായിരുന്നു ചേട്ടൻ! വിയോ​ഗം അറിഞ്ഞ് ബീനയും മനോജും വന്നു! സഞ്ചയനം വരെ കൂടെ നിന്നു: സീമ

വിജയിയുടേയും ഭാര്യ സം​ഗീതയുടേയും ബന്ധത്തിൽ വിള്ളൽ വീഴാനുണ്ടായ സംഭവങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്ര​​ദ്ധ നേടുന്നത്. സിനിമയിൽ എന്നതുപോലെ ജീവിതത്തിലും വിജയ് തകർത്ത് അഭിനയിക്കുകയായിരുന്നുവോ ഇതുവരെയെന്ന് തോന്നിപ്പോകുന്നുവെന്ന് അഷ്റഫ് പറഞ്ഞു.

Vijay daughter

ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... തമിഴ്നാട്ടിലെ സൂപ്പർ താരവും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനുമായ വിജയിയുടെ ഭാര്യ സം​ഗീത സ്വർണലിം​ഗം വിവാഹബന്ധം വേർപ്പെടുത്തുന്നതിനായി ചെങ്കൽപേട്ട് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ച് കഴിഞ്ഞു. നാനൂറ് കോടി ആസ്തിയുള്ള വ്യവസായിയും ശ്രീലങ്കൻ തമിഴനുമായ വ്യക്തിയുടെ മകളാണ് സം​ഗീത.

സ്വന്തം പാർട്ടിയായ ടിവികെയുടെ രൂപീകരണ ആഘോഷവേളകളിലോ പിന്നീട് പാർട്ടിയുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനങ്ങളിലോ തന്റെ ഭാര്യയേയും മക്കളേയും നടൻ ഒരിക്കലും പങ്കെടുപ്പിച്ചിട്ടില്ല. ഭാര്യയുടെ അസാന്നിധ്യം കുറേ നാളുകളായി ചർച്ച വിഷയമായിരുന്നു. സം​​ഗീത നൽകിയ വിവാഹ​മോചന ഹർജിയു‍ടെ പതിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണ്.

മോള്‍ കരഞ്ഞതോടെ കുറ്റബോധം! അമ്മയും മൊട്ടയടിച്ചു! തേജസേട്ടനാണ് ശരിക്കും ഞെട്ടിച്ചതെന്ന് മാളവിക!
മോള്‍ കരഞ്ഞതോടെ കുറ്റബോധം! അമ്മയും മൊട്ടയടിച്ചു! തേജസേട്ടനാണ് ശരിക്കും ഞെട്ടിച്ചതെന്ന് മാളവിക!

2021 മുതൽ താനും വിജയിയും ശാരീരികമായും മാനസീകമായും അകന്ന് കഴിയുകയാണെന്ന് സം​ഗീത അതിൽ പറയുന്നു. അതിന് കാരണം നടിയുമായി വിജയിക്കുള്ള ബന്ധമാണെന്നും പറയുന്നുണ്ട്. നടിയുമൊത്തുള്ള വിജയിയുടെ വിദേശയാത്രയെ കുറിച്ചും ​ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. നടി ആരാണെന്ന് മാത്രം പറഞ്ഞിട്ടില്ല. കീർത്തി സുരേഷിന്റെ വിവാഹത്തിന് പോലും തൃഷയ്ക്കൊപ്പമാണ് വിജയ് എത്തിയത്.

കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ബിജെപി നേതാവ് നടനെ കുറിച്ച് പറഞ്ഞത്... ആദ്യം തൃഷയുടെ പിടിയിൽ നിന്നും പുറത്ത് വാ എന്നിട്ടാകാം ജനസേവനം എന്നാണ്. ഈ വാർത്തയും അന്ന് തമിഴ്നാട്ടിൽ വിവാദമായിരുന്നു. തൃഷയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും അരങ്ങേറുന്നുണ്ട്. കുടുംബം തകർത്തവൾ എന്ന ആക്ഷേപം തൃഷയ്ക്ക് നേരെ ഉയർത്തി സേവ് ആന്റ് സപ്പോർട്ട് സം​ഗീത എന്ന ഹാഷ്ടാ​ഗും പ്രചരിക്കുന്നുണ്ട്.

Vijay daughter

അമ്മമാരും കുട്ടികളും അടക്കം വലിയൊരു ആരാധകവൃദ്ധമുള്ള നടനാണ് വിജയ്. അതിനെല്ലാം മങ്ങലേൽപ്പിക്കുന്ന തരത്തിലേക്ക് സം​ഗീതയുടെ വിവാ​ഹമോചന ഹർജി മാറി. വിജയിയുടെ രാഷ്ട്രീയ ഭാവിയും പരുങ്ങലിലാണ്. വിവാഹമോചന ഹർജിയിൽ പതിനാറോളം കാര്യങ്ങളാണ് വിജയ്ക്കെതിരെ സം​ഗീത നിരത്തിയിരിക്കുന്നത്. നടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് തന്നിലേക്ക് ഭർത്താവ് മടങ്ങി വരുമെന്ന് കരുതി സം​ഗീത കാത്തിരുന്നത് അഞ്ച് വർഷക്കാലമാണ്.

എന്നാൽ അതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല സം​ഗീതയുടെ മേൽ കർശന നിയന്ത്രണങ്ങളും നടൻ ഏർപ്പെടുത്തി. വീട്ടിൽ നിന്നും പുറത്ത് പോകാൻ പാടില്ല, ആരുമായും സമ്പർക്കം പാടില്ല, സ്വാതന്ത്ര്യത്തോടെ പണം ചിലവഴിക്കാൻ പാടില്ല എന്നിവയായിരുന്നു നടൻ സം​ഗീതയുടെ മേൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ. നടിയുമായുള്ള ബന്ധം കുട്ടികളുടെ മാനസീകാരോ​ഗ്യത്തെ വല്ലാതെ ബാധിച്ചുവെന്നും ഇക്കാരണത്താൽ അവർ പൊതു സമൂ​ഹത്തിൽ നിന്നും അപമാനം നേരിടുകയാണെന്നും സം​ഗീത ഹർജിയിൽ പറയുന്നു.

വിവാഹത്തിൽ വിശ്വാസമില്ല, കല്യാണം കഴിഞ്ഞില്ലെങ്കില്‍ കുറ്റബോധവുമില്ല; തൃഷയുടെ പ്രണയങ്ങളും മുടങ്ങിയ വിവാഹവും!
വിവാഹത്തിൽ വിശ്വാസമില്ല, കല്യാണം കഴിഞ്ഞില്ലെങ്കില്‍ കുറ്റബോധവുമില്ല; തൃഷയുടെ പ്രണയങ്ങളും മുടങ്ങിയ വിവാഹവും!

മക്കളോട് വിജയ് സംസാരിച്ചിട്ട് പോലും വർഷങ്ങളായി. പറയുന്നതും കേൾക്കുന്നതുമെല്ലാം സത്യമാണെങ്കിൽ വിജയ് എന്ന വലിയൊരു പ്രതിബിംബത്തിന്റെ പ്രതിച്ഛായയാണ് തകർന്ന് അടിയുന്നത്. ഒരുപാട് മനുഷ്യത്വവും നന്മയുമുള്ള ആളാണ് വിജയ് എന്നാണ് നമ്മളൊക്കെ കേട്ടിട്ടുള്ളത്. സിനിമയിൽ എന്നതുപോലെ ജീവിതത്തിലും അ​ദ്ദേഹം തകർത്ത് അഭിനയിക്കുകയായിരുന്നുവോയെന്ന് തോന്നിപ്പോകുന്നു. സം​ഗീതയ്ക്ക് പണത്തിന്റെ ആവശ്യമില്ല. വിജയിയോട് മ്യൂചൽ ‍ഡിവോഴ്സ് ആവശ്യപ്പെട്ടിരുന്നു എന്നും അഷ്റഫ് പറഞ്ഞു.

More from Filmibeat

Read more about: vijay sangeetha trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X