കുടുംബ പ്രശ്നത്തിനിടെ മകൾ വിജയ്നോട് സംസാരിച്ചോ? വിജയ് തീരുമാനം മാറ്റില്ല, ആ മനസ് അങ്ങനെയാണ്: ബാലാജി പ്രഭു
വിജയുടെ വ്യക്തി ജീവിതം തമിഴ്നാട്ടിൽ വ്യാപകമായി ചർച്ചയാകുകയാണ്. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതോടെയാണ് താരത്തിന്റെ കുടുംബ പ്രശ്നങ്ങൾ പുറംലോകം അറിഞ്ഞത്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് പിരിയാൻ കാരണമായി സംഗീത പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം മക്കളും വിജയിൽ നിന്ന് അകലം പാലിക്കുകയാണ്. ദിവ്യ സാഷ, ജേസൺ സഞ്ജയ് എന്നീ രണ്ട് മക്കളാണ് വിജയ്ക്കുള്ളത്. മകൾ ദിവ്യ സാഷ അച്ഛനെ നേരിൽ കണ്ടെന്നും ഇവർ തമ്മിലുള്ള അകൽച്ച മാറിയെന്നും കഴിഞ്ഞ ദിവസം അഭ്യൂഹം പരന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു. അച്ഛനേക്കാൾ അമ്മയ്ക്കാണ് മക്കളോട് സ്നേഹമെന്ന് പൊതുവെ പറയും. എന്നാൽ അങ്ങനെയല്ല. അച്ഛന് മക്കളോട് വലിയ സ്നേഹമുണ്ടാകും. എന്നാൽ വിജയ്ക്ക് ഈ സ്നേഹമുണ്ടോ. വിജയുടെ മാതാപിതാക്കൾ അനാഥരെ പോലെയാണ് കഴിയുന്നത്.

മകളോട് സ്നേഹമുണ്ടായിരുന്ന ആളായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു. മകൾ വന്ന് സംസാരിച്ചു, വീണ്ടും സംഗീതയ്ക്കൊപ്പം വീണ്ടും ജീവിതം എന്നതെല്ലാം ഗോസിപ്പുകൾ മാത്രമാണ്. വിജയുടെ മനസ് അങ്ങനെയാണ്. ഒരു പ്രാവശ്യം തീരുമാനമെടുത്താൽ മാറ്റമില്ല. നാളെ വിജയും വയോധികനാകും. ആ പ്രായത്തിൽ ഭാര്യയെയും മക്കളെയും തിരയും. പക്ഷെ അവർ പോകും. മക്കളോടും ഭാര്യയോടും ഒരു സ്നേഹവുമില്ലാത്തയാളാണ് വിജയെന്നും ബാലാജി പ്രഭു പറഞ്ഞു. റെട്രോ മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം.


Click it and Unblock the Notifications














