»   » 1000 കോടി ഒരു തള്ളല്ലേ, ഈ കണക്ക് വിശ്വസിക്കാന്‍ കഴിയില്ല, മോഹന്‍ലാല്‍ സൂക്ഷിക്കുക !!

1000 കോടി ഒരു തള്ളല്ലേ, ഈ കണക്ക് വിശ്വസിക്കാന്‍ കഴിയില്ല, മോഹന്‍ലാല്‍ സൂക്ഷിക്കുക !!

Posted By: Rohini
Subscribe to Filmibeat Malayalam

ആയിരം കോടി രൂപ ചെലവഴിച്ച് ഒരു സിനിമ നിര്‍മിയ്ക്കുന്നു. അതും മറ്റ് ഇന്റസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന മലയാള സിനിമാ ലോകം. മോഹന്‍ലാല്‍ നായകന്‍. പരസ്യ സംവിധാനം ചെയ്ത പരിചയവുമായി വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രം. ബിആര്‍ ഷെട്ടി എന്ന വ്യവസായി പൈസ ഇറക്കുന്നു.

എന്ത് വിശ്വാസത്തിലാണ് 1000 കോടിക്ക് മഹാഭാരതം നിര്‍മിയ്ക്കുന്നത്, നിര്‍മാതാവിനെ കിട്ടിയതെങ്ങനെ ??


ഈ കഥ വിശ്വസിക്കാന്‍ പ്രയാസമാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് വിഎം ശ്രീകുമാര്‍ മഹാഭാരതം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. 600 കോടിയ്ക്ക് ചിത്രം നിര്‍മിയ്ക്കുന്നു എന്ന് ആദ്യം മോഹന്‍ലാല്‍ വെളിപ്പെടുത്തിയപ്പോഴേ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ പറയുന്നു 1000 കോടിക്കാണ് സിനിമ നിര്‍മിയ്ക്കുന്നത് എന്ന്. ഞെട്ടല്ലല്ല, കൗതുകമാണ് ഇത് കേള്‍ക്കുമ്പോള്‍ തോന്നുന്നത്...


അവതാറിന്റെ കണക്ക് നോക്കൂ

ലോക സിനിമയില്‍ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ് ജെയിംസ് കാമറോണ്‍ സംവിധാനം ചെയ്ത അവതാര്‍. ആയിരത്തി ഇരുന്നൂറ് കോടി രൂപ ചെലവിട്ടാണ് അവതാര്‍ നിര്‍ച്ചത് എന്നാണ് കണക്കുകള്‍. എന്നിട്ടും ചിത്രത്തിന് രണ്ടായിരം കോടിയ്ക്ക് താഴെ മാത്രമേ കലക്ഷന്‍ നേടാന്‍ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും ലോകം കണ്ട ഏറ്റവും വലിയ വിജയമാണ് അവതാറിന്റേത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം.


അപ്പോള്‍ മഹാഭാരതമോ?

ഒരു ഫിക്ഷന്‍ ഹോളിവുഡ് ചിത്രത്തിന്റെ ചെലവ് 1200 കോടി രൂപ എന്ന് പറയുമ്പോള്‍, മലയാളത്തില്‍ ഒരുങ്ങുന്ന ഒരു ഇതിഹാസ ചിത്രത്തിന് ആയിരം കോടി രൂപ എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇന്ത്യന്‍ സിനിമയുടെ നേട്ടമായിട്ടല്ല, കൗതുകമായിട്ടാണ് ഇതിനെ കാണാന്‍ കഴിയുന്നത്. പണം വാരിയെറിയുന്നതിനെ വളര്‍ച്ചയായി കാണാന്‍ കഴിയില്ല. ആവശ്യത്തിനാണ് പണം...


അത്രമാത്രം എന്താണ് മഹാഭാരതം

അത്രമാത്രം എന്താണ് മഹാഭാരതം എന്ന ചിത്രത്തില്‍ പണച്ചെലവ്. ആയിരം കോടി രൂപയുടെ സെറ്റിടുന്നതോ.. ഇന്ത്യയില്‍ ബാഹുബലി പോലൊരു സിനിമ നിര്‍മിയ്ക്കാന്‍ ചെലവായത് 180 കോടി രൂപയാണ്. സിനിമ 650 കോടി രൂപ കലക്ഷന്‍ നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ (792 കോടി) പികെ എന്ന ചിത്രത്തിന്റെ നിര്‍മാണച്ചലെവ് 85 കോടി രൂപ മാത്രമാണ്!!


തള്ള് അല്ലെന്നിരിക്കട്ടെ

ഇനി ആയിരം കോടി ചെലവിട്ട് മഹാഭാരതം എന്ന മഹാ സിനിമ എടുക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ, ഗള്‍ഫ് വ്യവസായിയായ ബിആര്‍ ഷെട്ടിയ്ക്ക് ഇത്രയും തുക എങ്ങിനെ ഒഴുക്കാന്‍ സാധിയ്ക്കും. ഈ തുകയ്ക്ക് നിയമ വശങ്ങളില്ലേ. ഈ പണത്തിന്റെ ഉത്ഭവം എന്താണ് എന്ന് അന്വേഷിക്കണ്ടേ. ആയിരം കോടി രൂപ ചെലവിടാന്‍ മാത്രം എന്താണ് മഹാഭാരത കഥയില്‍ ഉള്ളത്, എംടിയുടെ രണ്ടാമൂഴത്തിലുള്ളത് ??


എന്താണ് ലാഭം ?

ആയിരം കോടി രൂപ ചെലവിട്ട് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ നിന്ന് എന്ത് ലാഭമാണ് ബിആര്‍ ഷെട്ടി എന്ന വ്യവസായി പ്രതീക്ഷിക്കുന്നത്. ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്താലും മുടക്ക് മുതലെങ്കിലും സിനിമയ്ക്ക് തിരിച്ചുപിടിയ്ക്കാന്‍ സാധിക്കുമോ.? 180 കോടി മുടക്കി ഒരുക്കിയ ബാഹുബലിയ്ക്ക് 650 കോടി രൂപയാണ് നേടാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ ആയിരം കോടി ചെലവഴിയ്ക്കുന്ന മഹാഭാരതത്തിന് കുറഞ്ഞത് രണ്ടായിരം കോടിയെങ്കിലും കിട്ടണം. അവതാറിന് പോലും അത് കിട്ടിയില്ല എന്നിരിയ്‌ക്കെ 1500 കോടിയെങ്കിലും തിരിച്ചു പിടിയ്ക്കാന്‍ കഴിയുമോ..


മലയാളത്തിന്റെ ചരിത്രം

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം മോഹന്‍ലാലിന്റെ പുലിമുരുകനാണ്. 150 കോടി. മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രം ഇതുവരെ ജയരാജിന്റെ വീരമാണ്. 35 കോടി!. അവിടെ നിന്നാണ് 1000 കോടിയുടെ കണക്കുകള്‍ വരുന്നത്. ഒരു സാധാരണ മലയാളിയ്ക്ക് ആയിരം കോടി എന്നത് ഒരു സംഖ്യ എന്നതിനപ്പുറം തകയായി കാണാന്‍ ബുദ്ധുമുട്ടാണ്.


അണിയറ നോക്കൂ..

അണിയറയിലേക്ക് നോക്കൂ.. മോഹന്‍ലാല്‍ എന്ന നടനെ കേന്ദ്രീകരിച്ചാണ് സിനിമ ഒരുങ്ങുന്നത്. 5 കോടിയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. അതവിടെ നില്‍ക്കട്ടെ... ശ്രീകുമാര്‍ എന്ന വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ്. ഒരു നവാഗതന്‍ 1000 കോടിയുടെ സിനിമ സംവിധാനം ചെയ്യുന്നു എന്നത് തന്നെ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അന്താരാഷ്ട്ര താരങ്ങള്‍ സാങ്കേതിക പ്രവര്‍ത്തകരാകുന്നു എന്ന് പറയുമ്പോഴും ആരെയും തീരുമാനിച്ചിട്ടില്ല എന്നാണ് സംവിധായകന്റെ മറുപടി. അപ്പോള്‍ ആയിരം കോടി എന്ത് നോക്കിയാണ് കണക്കുകൂട്ടിയത് ?


മോഹന്‍ലാല്‍ സൂക്ഷിക്കണം

മോഹന്‍ലാല്‍ സൂക്ഷിക്കണം എന്ന് പറയാന്‍ കാരണം.. ഈ പണത്തിന്റെ ഉത്ഭവം വ്യക്തമാക്കിയിട്ടില്ല എന്നത് തന്നെ പ്രധാന പ്രശ്‌നമാണ്. നിര്‍മാതാവിന് പണം എവിടെ നിന്ന് വരുന്നു എന്നത് നായകനെ ബാധിയ്ക്കും. മാത്രമല്ല, ഇത്രയും വലിയൊരു തുകയില്‍ ഒരുക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുക എന്നത് വലിയൊരു ബാധ്യതയാണ്. ഇമേജിനെ അത് ബാധിയ്ക്കും.


English summary
Did you believe that 1000 crore for Mahabharatham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam