ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ വേണ്ടെന്ന് ആഗ്രഹിച്ച കുഞ്ഞാണ് ഞാന്‍; ആ കഥ പറഞ്ഞ് നടി ഭാരതി സിംഗ്

ഇന്ത്യയിലെ പ്രശസ്ത കോമേഡിയനും നടിയുമായ ഭാരതി സിംഗ് ജൂലൈ മൂന്നിന് അവരുടെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. നിരവധി റിയാലിറ്റി ഷോ കളില്‍ സജീവമായി പങ്കെടുക്കാറുള്ള താരത്തിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. അതേ സമയം പിറന്നാൡനോട് അനുബന്ധിച്ച് നടിയെ കുറിച്ചുള്ള നിരവധി കഥകളാണ് പുറത്ത് വരുന്നത്.

ഭാരതിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അത് അബോര്‍ഷന്‍ ചെയ്ത് കളയാന്‍ തന്റെ അമ്മ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരതി ഒരിക്കല്‍ വെളിപ്പെടുത്തി. അന്ന് അമ്മ അങ്ങനൊരു തീരുമാനം എടുക്കാനുണ്ടായ കാരണത്തെ പറ്റിയും ഇപ്പോള്‍ അമ്മയും മകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് പോവുന്നത് എന്നതിനെ പറ്റിയും ഭാരതി പറഞ്ഞ വാക്കുകളിങ്ങനെയാണ്..

bhartisingh-

'എന്നെ അമ്മ ഗര്‍ഭിണിയായ സമയത്ത് ഞങ്ങളുടെ വീട്ടില്‍ വലിയ സാമ്പത്തിക പ്രശ്‌നം ഉണ്ടായി. അതു കാരണം ഗര്‍ഭച്ഛിദ്രം നടത്താന്‍ അമ്മ ആഗ്രഹിച്ചു. പക്ഷേ അവള്‍ക്കത് ചെയ്യാന്‍ സാധിച്ചില്ല. ഇന്ന് അമ്മ എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ട്' ഭാരതി സിംഗ് പറയുന്നു.

ഒരിക്കല്‍ ഞാനൊരു പരിപാടി അവതരിപ്പിക്കാന്‍ പോവുന്നതിന് തൊട്ട് മുന്‍പ് അമ്മയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞതോടെ ഞാനത് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. എന്നാല്‍ അമ്മയാണ് എനിക്ക് പ്രചോദനം നല്‍കിയത്. എന്നോട് പോയിട്ട് ഏറ്റവും മനോഹരമായി ചെയ്തിട്ട് വരാനാണ് അമ്മ പറഞ്ഞത്.

bhartisingh-

1984 ജൂലൈ മൂന്നിനാണ് ഭാരതി സിംഗ് ജനിക്കുന്നത്. ഒരു സഹോദരനും സഹോദരിയ്ക്കും ശേഷം ആ കുടുംബത്തിലെ ഇളയമകളായിട്ടാണ് ഭാരതിയുടെ ജനനം. റിയാലിറ്റി ഷോ യിലൂടെ സ്റ്റാന്‍ഡ് അപ് കോമഡി ചെയ്താണ് ഭാരതി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും അല്ലാതെയുമായി കോമഡികള്‍ കൈകാര്യം ചെയ്തു.

2017 ലാണ് ഭാരതി വിവാഹിതയാവുന്നത്. ഭര്‍ത്താവ് ലിംബാച്ചിയയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് താരമിപ്പോള്‍. ഈ വര്‍ഷം ഏപ്രിലില്‍ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X