'ആറാം കാസ്ലിൽ പ്രണയിനിയെ കണ്ടെത്തി, കുടുംബം നോക്കാൻ സംഗീതം ഉപേക്ഷിച്ച് സെയിൽമാനായി'; കെകെയുടെ ജീവിതം!
ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവാർത്ത വിങ്ങലോടെയാണ് സംഗീത ലോകവും ആരാധകരും കേട്ടത്. കഴിഞ്ഞ ദിവസം രാത്രി കൊൽക്കത്തയിലെ പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്ക് മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആൽബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും ഹിന്ദി സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഗായകനാണ് കെകെ.
സിനിമാഗാനങ്ങൾക്കൊപ്പം പരസ്യചിത്രങ്ങളുടെ ഗാന മേഖലയിലും കെകെ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് കെകെയുടെ ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു.
സിനിമാ കഥയെ വെല്ലുന്നതാണ് കെകെയുടെ പ്രണയവും കുടുംബ ജീവിതവുമെല്ലാം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിയായ ജ്യോതി ലക്ഷ്മി കൃഷ്ണയോട് കെകെയ്ക്ക് പ്രണയം തോന്നി.
ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ ജ്യോതിയല്ലാതെ മറ്റൊരു പെണ്ണും കെകെയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആറാം ക്ലാസിൽ വെച്ചുതന്നെ തന്റെ ജീവിത പങ്കാളി ജ്യോതിയാണെന്ന് കെകെ മനസിൽ ഉറപ്പിച്ചിരുന്നു.
1991ൽ ആണ് ഇരുവരും വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരായത്. നകുൽ കൃഷ്ണ കുന്നത്ത്, താമര കുന്നത്ത് എന്നിവരാണ് ഇരുവരുടേയും മക്കൾ. ചെറുപ്പത്തിൽ പാട്ടുകൾ പാടിയാണ് ഭാര്യയെ സന്തോഷിപ്പിച്ചിരുന്നതെന്ന് കെകെ പലപ്പോഴായി പറഞ്ഞിരുന്നു.
തന്റെ പ്രണയിനിയായ ജ്യോതിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് കെകെക്ക് ഒരു ജോലി കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. അതിനായി അദ്ദേഹം സെയിൽസ്മാനായി ജോലിയിൽ കയറി.
ജ്യോതിയുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ സെയിൽസ് ജോലിയിൽ അത്ര സന്തുഷ്ടനാകാതെ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ശേഷം അച്ഛന്റെയും ഭാര്യയുടെയും പിന്തുണയോടെയാണ് കെകെ സംഗീതത്തിൽ ഭാഗ്യം പരീക്ഷിച്ചു.

താമസിയാതെ ഹീറോ ഹോണ്ടയ്‌ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യ ട്യൂണുകൾ മൂളി സംഗീതരംഗത്തേക്ക് കാലെടുത്ത് വെച്ചു. തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളിൽ പരസ്യങ്ങൾക്ക് കെകെ ശബ്ദം നൽകിയിട്ടുണ്ട്.
അഞ്ച് തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. യേ ദിൽ മാംഗേ മോർ എന്ന പെപ്സിയുടെ പരസ്യ ചിത്ര ഗാനം കെകെ പാടിയതാണ്.


Click it and Unblock the Notifications