ബാഹുബലിയുടെ ഓഫർ, പക്ഷെ ഒപ്പ് വെച്ചാൽ നയൻതാരയ്ക്ക് നഷ്ടപ്പെടുക, പറ്റില്ലെന്ന് താരം; അനുഷ്ക ഷെട്ടി എത്തിയതിങ്ങനെ

രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന സിനിമാ കരിയറിൽ നയൻതാരയ്ക്ക് ലഭിച്ച സൂപ്പർഹിറ്റുകൾ ഏറെയാണ്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി നയൻതാര തമിഴിലും തെലുങ്കിലും തരം​ഗമായ കാലമുണ്ട്. തുടക്ക കാലത്തേ വലിയ സിനിമകളുടെ ഭാ​ഗമാകാൻ നയൻതാരയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, വിജയ്, അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ നായികയായി. തെലുങ്കിലും സൂപ്പർസ്റ്റാർ സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു. നയൻതാര വേണ്ടെന്ന് വെച്ച ചില സിനിമകൾ പിന്നീട് വലിയ ഹിറ്റായിട്ടുണ്ട്.

ഇതിലൊന്നാണ് രാജമൗലി ചിത്രം ബാഹുബലി. രണ്ട് ഭാ​ഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലിയിൽ പ്രഭാസ്, അനുഷ്ക ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. അനുഷ്കയുടെ റോളിലേക്ക് രൗജമൗലി ആദ്യം പരി​ഗണിച്ചത് നയൻതാരയെ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താരം ഈ ഓഫർ നിരസിച്ചു. വലിയ പ്രൊജക്ടാണ് ബാഹുബലി. രണ്ട് വർഷത്തേക്കുള്ള ഡേറ്റാണ് രാജമൗലി ചോദിച്ചത്. ഇക്കാരണത്താലാണ് നയൻതാര ബാഹുബലി നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലി ഇത്രയും വലിയ ഹിറ്റാകുമെന്ന് ചിത്രത്തിൽ അഭിനയിച്ചവർ പോലും പ്രതീക്ഷിച്ചിരുന്നില്ല.

Nayanthara  Anushka Shetty

തെലുങ്കിലെ സൂപ്പർഹിറ്റുകളുടെ സംവിധായകനാണ് അന്നും രാജമൗലിയെങ്കിലും പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തിയില്ല. നയൻതാര വേണ്ടെന്ന് വെച്ച റോൾ അനുഷ്കയിലേക്ക് എത്തി. നടി ഈ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകുകയും ചെയ്തു. ബാഹുബലി അനുഷ്കയ്ക്ക് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നൽകി. അതേസമയം ബാഹുബലിക്ക് രണ്ട് വർഷത്തെ ഡേറ്റ് നൽകാതിരുന്നത് നയൻതാരയ്ക്ക് ഒരു തരത്തിൽ ​ഗുണം ചെയ്തു. കരിയറിൽ ലേഡി സൂപ്പർതാരമായി വളരുന്ന ഘട്ടത്തിലാണ് നയൻതാരയ്ക്ക് ബാഹുബലിയുടെ ഓഫർ വരുന്നത്.

അന്നൊരു പക്ഷെ ബാഹുബലി ചെയ്തിരുന്നെങ്കിൽ പല സിനിമകളും നയൻതാരയ്ക്ക് ഒഴിവാക്കേണ്ടി വന്നേനെ. സാമ്പത്തികമായും ഇത് താരത്തിന് നഷ്ടമാണ്. നയൻതാരയ്ക്ക് പുറമെ ശ്രീദേവിയും ബാഹുബലിയിൽ അഭിനയിക്കേണ്ടതായിരുന്നു. രമ്യ കൃഷ്ണൻ ചെയ്ത റോളിലേക്കാണ് ആദ്യം ശ്രീദേവിയെ പരി​ഗണിച്ചത്. എന്നാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല.

നയൻതാരയ്ക്ക് മറ്റ് പല ഹിറ്റ് സിനിമകളും ഇത്തരത്തിൽ നഷ്ടപ്പെ‌ട്ടിട്ടുണ്ട്. തമന്ന നായികയായ പയ്യ ആണ് ഇതിലൊന്ന്. ആദ്യം നയൻതാരയെ നായികയാക്കിയാണ് പയ്യ തീരുമാനിച്ചത്. എന്നാൽ പിന്നീട് ആദ്യം പറഞ്ഞ പ്രതിഫലം കുറയ്ക്കണമെന്ന സാഹചര്യം വന്നപ്പോൾ‌ നയൻതാര പയ്യയിൽ നിന്ന് പിന്മാറി. പകരം തമന്നയെത്തി. തമന്നയ്ക്ക് തമിഴകത്ത് വഴിത്തിരിവായ സിനിമയാണ് പയ്യ.

നയൻതാരയെ ഒരു പ്രൊജക്ടിലേക്ക് കൊണ്ട് വരിക പൊതുവെ എളുപ്പമല്ല. വലിയ പ്രൊജക്ടാണെങ്കിൽ ഭീമമായ പ്രതിഫലം നൽകണം. പ്രതിഫലത്തിന്റെ പേരിൽ പല സിനിമകളും നയൻതാര വേണ്ടെന്ന് വെച്ചിട്ടുണ്ട്. മനശങ്കര വരപ്രസാദ് ​ഗാരുവാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിരഞ്ജീവി നായകനായെത്തിയ തെലുങ്ക് ചിത്രം മികച്ച വിജയം നേടി. 10 കോടിയോളമാണ് നയൻതാര ചിത്രത്തിന് വാങ്ങിയ പ്രതിഫലമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X