twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?

    |

    പുതുമുഖ താരങ്ങളെ അണിനിരത്തി റോഷന്‍ ആന്‍ഡ്രൂസ് 2006-ല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നോട്ട്ബുക്ക്. ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന മലയാളി കുട്ടികളുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു അന്ന് ലഭിച്ചത്. ബോബി-സഞ്ജയ് ആയിരുന്നു തിരക്കഥ.

    ചിത്രത്തില്‍ റോമ, പാര്‍വതി തിരുവോത്ത്, മരിയ റോയ് എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുന്ന നിരവധി ആരാധകര്‍ ഇന്നുമുണ്ട്. സ്‌കന്ദ, സുരേഷ് ഗോപി, സുകന്യ, പ്രേംപ്രകാശ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

    ശ്രീദേവിയായി

    റോമയും പാര്‍വ്വതിയും പിന്നീട് സിനിമയിലെ തിളങ്ങുന്ന താരങ്ങളായി മാറിയെങ്കിലും ശ്രീദേവിയായെത്തിയ മരിയ റോയ് സിനിമയില്‍ അത്ര സജീവമായില്ല. എങ്കിലും രണ്ട് സിനിമകളില്‍ മരിയ മുഖം കാണിച്ചു.

    നോട്ട്ബുക്കില്‍ മരിയ അവതരിപ്പിച്ച ശ്രീദേവിയിലൂടെയായിരുന്നു ചിത്രത്തിന്റെ കഥ മുന്നേറിയത്. ശ്രീദേവിയുടെ കാമുകനെ അവതരിപ്പിച്ചത് സ്‌കന്ദയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഹൃദയവും എന്ന ഗാനവും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുടെയും കെമിസ്ട്രിയും നന്നായി സ്വീകരിക്കപ്പെട്ടിരുന്നു.

    'ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായോ?'; വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് നടി ശ്രുതി ഹാസന്‍'ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ അഡ്മിറ്റായോ?'; വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് നടി ശ്രുതി ഹാസന്‍

    പ്രശസ്തരുടെ കുടുംബത്തില്‍ ജനനം

    19-ാമത്തെ വയസിലായിരുന്നു മരിയ ഈ ചിത്രത്തില്‍ അഭിനയിച്ചത്. സാമൂഹ്യപ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകള്‍ കൂടിയാണ് മരിയ. മരിയയുടെ അച്ഛന്‍ ലളിത് റോയിയുടെ സഹോദരിയാണ് പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പുരസ്‌കാര ജേതാവുമായ അരുന്ധതി റോയ്.

    കുട്ടിക്കാലം മുതല്‍ തന്നെ മരിയ കലാരംഗത്ത് സജീവമായിരുന്നു. ചെറുപ്പം മുതല്‍ നൃത്തവും പഠിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയിലേയും യുകെയിലെയും നൃത്തരൂപങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുമുണ്ട്.

    വിവാദമായ ലിവിങ് ടു​ഗെതർ ജീവിതം, 2000ത്തിൽ വിവാഹം, എംജിയുടെ കൈകളിൽ താൻ സുരക്ഷിതയാണെന്ന് ലേഖ!വിവാദമായ ലിവിങ് ടു​ഗെതർ ജീവിതം, 2000ത്തിൽ വിവാഹം, എംജിയുടെ കൈകളിൽ താൻ സുരക്ഷിതയാണെന്ന് ലേഖ!

    ഒപ്പം അഭിനയിച്ചവര്‍ സിനിമകളില്‍ സജീവം

    നോട്ടുബുക്കിന് ശേഷം ചിത്രത്തിലെ അഭിനേതാക്കളെ തേടി നിരവധി അവസരങ്ങളാണ് വന്നത്. റോമയും പാര്‍വതിയും സ്‌കന്ദയുമെല്ലാം മലയാളത്തിലും അന്യഭാഷകളിലുമെല്ലാം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    എന്നാല്‍ മരിയ ആ സമയത്ത് പഠനത്തിനായി ഇടവേളയെടുക്കുകയായിരുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത താരം വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാംവരവിലും മികച്ച സ്വീകരണമായിരുന്നു മരിയയ്ക്ക് ലഭിച്ചത്.

    'വൃക്ക മാറ്റിവയ്ക്കല്‍ പരാജയം, മകന്‍ ജീവിക്കുന്നത് ഡയാലിസിസിലൂടെ'; സ്വകാര്യദുഃഖങ്ങള്‍ പങ്കുവെച്ച് ഉഷ ഉതുപ്പ്'വൃക്ക മാറ്റിവയ്ക്കല്‍ പരാജയം, മകന്‍ ജീവിക്കുന്നത് ഡയാലിസിസിലൂടെ'; സ്വകാര്യദുഃഖങ്ങള്‍ പങ്കുവെച്ച് ഉഷ ഉതുപ്പ്

    Recommended Video

    Bigg Boss Winner Dilsha's First Public Appearance: ദിൽഷക്ക് വമ്പൻ വരവേൽപ്പ് | *BiggBoss
    റീ എന്‍ട്രി

    ജയസൂര്യയും അനൂപ് മേനോനും ഹണി റോസും പ്രധാന വേഷത്തിലെത്തിയ ഹോട്ടല്‍ കാലിഫോര്‍ണിയയിലൂടെയായിരുന്നു മരിയയുടെ രണ്ടാമത്തെ എന്‍ട്രി. കമല നമ്പ്യാര്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മരിയ അവതരിപ്പിച്ചത്. റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ 2013-ല്‍ പുറത്തിറങ്ങിയ മുംബൈ പോലീസിലും മരിയ ചെറിയൊരു വേഷത്തിലെത്തിയിരുന്നു.

    2015-ലായിരുന്നു മരിയ റോയിയുടെ വിവാഹം. പ്രവാസിദമ്പതികളുടെ മകനായ സ്മിത്താണ് ഭര്‍ത്താവ്. വിവാഹശേഷം അഭിനയം വിട്ട് ഇപ്പോള്‍ പൂര്‍ണ്ണമായും കുടുംബജീവിതം ആസ്വദിക്കുകയാണ് താരം.

    English summary
    Did you Know Notebook fame actress Maria Roy is Booker prize winner Arundhati Roy's niece?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X