'മീനയ്ക്കൊപ്പം നൃത്തം ചെയ്യാനുള്ള സ്റ്റാർ വാല്യു അജിത്തിനില്ല'; നടനെ അപമാനിച്ച് മീനയുടെ അമ്മ, അജിത്ത് ചെയ്തത്
വീഴ്ചകളിൽ നിന്നും ഉയർന്ന് വരുന്നിടത്താണ് അജിത്ത് കുമാർ എന്ന നടന്റെ കോൺഫിഡൻസ് മനസിലാക്കേണ്ടത്. സ്വന്തം ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടു.... ഒരു പ്രോഗ്രാമിനും പങ്കെടുക്കില്ല. പരസ്യങ്ങളിൽ അഭിനയിക്കില്ല.
സിമ്പിൾ മനുഷ്യൻ.... അജിത്തിനെ കുറിച്ച് ആരോടും ചോദിച്ചാലും ആദ്യം പറയുന്ന വാക്കാണ് ആത്മവിശ്വാസം എന്നത്. തമിഴ് നാട്ടിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് തല അജിത്ത്.
എ.ആർ മുരുകദാസ്, ഗൗതം മേനോൻ, ബാല ഇവരൊക്കെ ഗജിനി, കാക്ക കാക്ക, നാൻ കടവുൾ പോലുള്ള സിനിമകളുമായി വന്നപ്പോൾ അത് വേണ്ടെന്ന് വെച്ചു. ശേഷം റേസിംഗ് എന്ന തന്റെ സ്വപ്നത്തിലേക്ക് പോയി ഇന്ത്യയിലെ ടോപ് 5 ഫോർമുല റേസർമാരിൽ ഒരാളായി.18 ഓളം സർജറികൾ ഇകതുവരെ പലപ്പോഴായി അജിത്തിന് ചെയ്തിട്ടുണ്ട്.
അജിത്ത് എന്ന പേരുപോലും സിനിമയ്ക്ക് അന്യമായി നിന്നപ്പോൾ ഗോഡ് ഫാദർ എന്ന മൂവിയുമായി വന്ന് ഇൻഡസ്ട്രിയെ ഞെട്ടിച്ചു. ഇപ്പോൾ ഇറങ്ങുന്ന അജിത്ത് പടങ്ങളെല്ലാം പണം വാരുന്നുണ്ട്.

തല അജിത്ത് എന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തുനിവാണ്. എച്ച്.വിനോദാണ് തുനിവ് സംവിധാനം ചെയ്തത്. നടി മഞ്ജു വാര്യരും ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്തിരുന്നു. അജിത്തിനൊപ്പം മഞ്ജു വാര്യർ അഭിനയിച്ച ആദ്യ സിനിമ കൂടിയാണ് തുനിവ്.
നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം അജിത്ത് കുമാറും എച്ച്.വിനോദും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഇന്ന് ഈ നിലയിൽ എത്തും മുമ്പ് അജിത്ത് പരസ്യമായി പലപ്പോഴും സഹപ്രവർത്തകരും അവരുടെ വേണ്ടപ്പെട്ടവരും കാരണം അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒരിക്കൽ നടി മീനയുടെ അമ്മയും അജിത്തിനെ അപമാനിച്ചിരുന്നു. അത് പരസ്യമായി ഒരു അവാർഡ് നിശയിൽ വെച്ച്.
ആനന്ദ പൂങ്കാട്രു എന്ന ചിത്രത്തിൽ അജിത്തും മീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് അജിത്തിനേക്കാൾ മാർക്കറ്റ് മീനയ്ക്കായിരുന്നു. ആനന്ദ പൂങ്കാട്രിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡും അജിത്തിന് ലഭിച്ചിരുന്നു.

മീനയാണ് അജിത്തിന് അവാർഡ് നൽകിയത്. തുടർന്ന് അവതാരകൻ മീനയോടും അജിത്തിനോടും വേദിയിൽ ഒരുമിച്ച് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് കേട്ട് താഴെ ഇരുന്ന മീനയുടെ അമ്മ ഉടൻ തന്നെ സ്റ്റേജിൽ കയറി വന്നു.
മകൾ രജനി, കമൽ തുടങ്ങിയ മുൻനിര താരങ്ങളുടെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണെന്ന് പറഞ്ഞ് മീനയെ സ്റ്റേജിൽ നിന്നും കൂട്ടികൊണ്ടുപോയി. തിങ്ങി നിറഞ്ഞ വലിയ സദസിന് മുമ്പിൽ വെച്ചാണ് അജിത്തിന് മീനയുടെ അമ്മ കാരണം അപമാനിതനാകേണ്ടി വന്നത്.

ആ സംഭവം മനസിൽ വെച്ച് ഒരിക്കലും അജിത്ത് മീനയോടൊ കുടുംബത്തോടൊ പെരുമാറിയിട്ടില്ല. അജിത്തിന്റെ സിറ്റിസണിൽ മീന അഭിനയിച്ചത് അജിത്ത് കാരണമാണ്. അതേസമയം മീനയുടെ അമ്മയുടെ പെരുമാറ്റം മറ്റേതെങ്കിലും നടനോട് ആയിരുന്നില്ലെങ്കിൽ പിന്നീട് സ്റ്റാർഡം വന്ന് കഴിയുമ്പോൾ മീനയെ ഇൻഡസ്ട്രിയിൽ നിന്നും തുടച്ചുകളഞ്ഞേനെ.
അജിത്ത് പക്ഷെ ഒരിക്കലും പകരം വീട്ടുകയോ അവസരം കിട്ടിയപ്പോൾ പുച്ഛിക്കുകയോ ചെയ്തില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിലെ അഭിനേതാവിനെക്കാളും അദ്ദേഹത്തിലെ ജെന്റിൽമാനെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്.

അജിത്തിനൊപ്പം ബൈക്ക് റൈഡിന് പോയതിനെ കുറിച്ച് മഞ്ജു വാര്യര്‍ അടുത്തിടെ പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. തനിക്ക് യാത്രയോടുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ അജിത്ത് സാര്‍ ബൈക്ക് റാലിയിലേക്ക് വിളിച്ചു എന്നാല്‍ താന്‍ അത് വിശ്വസിച്ചിരുന്നില്ല എന്നാണ് മഞ്ജു പറഞ്ഞത്.
'തല അജിത്തിന്റെ കൂടെ ബൈക്ക് റൈഡ് ചെയ്തപ്പോളാണ് റൈഡിംഗിനോട് ഇഷ്ടം തോന്നിയത്. ഈയടുത്ത് ബൈക്ക് ലൈസന്‍സ് എടുത്തു. ബൈക്ക് റാലിയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം അത് വിശ്വസിക്കാന്‍ പോലും പറ്റിയില്ല. പണ്ട് കണ്ട കാഴ്ചകള്‍ മാറിമറിഞ്ഞത് കണ്ടതായിരുന്നു ബൈക്ക് റൈഡില്‍ ആകര്‍ഷിച്ചതെന്നും' മഞ്ജു വാര്യർ പറഞ്ഞിരുന്നു.


Click it and Unblock the Notifications