പാത്രങ്ങളും ഗ്ലാസ്സുകളും എറിഞ്ഞുടച്ചു; ഭാര്യയെക്കുറിച്ചുള്ള ആ വാര്‍ത്ത കണ്ട് പൊട്ടിത്തെറിച്ച് ഷാരൂഖ് ഖാന്‍
ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കിങ് ഖാനെന്ന ഷാരൂഖ് ഖാന്‍. മൂന്നു പതിറ്റാണ്ടുകളായി ആരാധകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരം. തൊണ്ണൂറുകളിലെ അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രങ്ങളോടുള്ള കടുത്ത ആരാധന ഇന്നും പിന്തുടരുന്നവരുണ്ട്. മുംബൈയിലെ ഷാരൂഖിന്റെ ആഡംബരവസതിയായ മന്നത്തിന് മുന്നില്‍ ദിവസങ്ങളോളം കാത്തുകെട്ടിക്കിടന്ന് അദ്ദേഹത്തെ ഒരുനോക്ക് കാണാനായി പതിനായിരങ്ങളാണ് ഇന്നും തിക്കിത്തിരക്കി നില്‍ക്കുന്നത്.
ഷാരൂഖിന്റെ സിനിമാജീവിതം പോലെ സംഭവബഹുലമാണ് വ്യക്തിജീവിതവും. ഭാര്യ ഗൗരിയുമായുള്ള പ്രണയവും വിവാഹവും മക്കളുടെ ജനനവും അവരുടെ വളര്‍ച്ചയുമെല്ലാം മാധ്യമങ്ങളില്‍ എക്കാലവും സജീവവാര്‍ത്തകളാണ്. മകള്‍ സുഹാനയുടെ ആദ്യ ചിത്രം ആര്‍ച്ചീസിന്റെ ചിത്രീകരണവിശേഷങ്ങളാണ് ഇപ്പോള്‍ കുടുംബത്തിലെ പുതിയ സന്തോഷം.

ഷാരൂഖ് പലപ്പോഴും വളരെ കൂളായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വളരെ രസകരമായി ചിരിച്ചും കളിച്ചുമായിരിക്കും മിക്കപ്പോഴും മാധ്യമങ്ങളോട് ഇടപഴകുക. ഫോട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി ചിത്രമെടുക്കുന്നതിനോ ആരാധകര്‍ക്കായി കയ്യൊപ്പ് നല്‍കുന്നതിനോ അദ്ദേഹം ഒരിക്കലും മടി കാട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ ഈ എളിമ എല്ലായ്‌പ്പോഴും ഗുണം ചെയ്തിട്ടേ ഉള്ളൂ. പക്ഷെ, ഒരിക്കല്‍ ഈ കൂള്‍-കൂള്‍ സ്വഭാവത്തില്‍ നിന്നും പുറത്ത് കടന്ന് വളരെ ദേഷ്യപ്പെട്ട് മാധ്യമങ്ങളോട് പെരുമാറിയ ഒരു സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്.
ഖാലിദ് മുഹമ്മദ് എന്ന ഒരു കോളമിസ്റ്റാണ് ഷാരൂഖിന്റെ മന്നത്തില്‍ വെച്ചു നടന്ന ഒരു സംഭവത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നത്. അന്ന് ഷാരൂഖ് മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയും നിയന്ത്രണം വിട്ട് വീട്ടിലെ ഗ്ലാസ്സുകളും പാത്രങ്ങളുമെല്ലാം എറിഞ്ഞുടയ്ക്കുകയും ചെയ്തതായാണ് അദ്ദേഹം പറയുന്നത്.

അന്ന് മന്നത്തില്‍ വിളിച്ചു വരുത്തിയ മാധ്യമപ്രവര്‍ത്തകരോട് വളരെ അക്ഷോഭ്യനായിട്ടായിരുന്നു ഷാരൂഖിന്റെ പെരുമാറ്റം. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഒരു തെറ്റായ വാര്‍ത്ത മുന്‍നിര ദേശീയ മാധ്യമത്തില്‍ ഉറവിടം വെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഷാരൂഖ് കോപിഷ്ഠനായത്. ഷാരൂഖും ഭാര്യ ഗൗരിയും വാടകഗര്‍ഭപാത്രത്തില്‍ പിറക്കാന്‍ പോകുന്ന കുട്ടിയുടെ ലിംഗപരിശോധന നടത്താന്‍ തുനിയുന്നു എന്ന മട്ടിലായിരുന്നു ആ വാര്‍ത്ത.
ഈ വാര്‍ത്ത കണ്ട് സകലനിയന്ത്രണവും തെറ്റിയ ഷാരൂഖ് അന്ന് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ദേഷ്യം മാറാതിരുന്ന ഷാരൂഖ് തുടര്‍ന്ന് മേശപ്പുറത്ത് നിരത്തിവെച്ചിരുന്ന പ്ലേറ്റുകളും ഗ്ലാസ്സുകളും വരെ എറിഞ്ഞുടച്ചു. പക്ഷെ, അല്പസമയത്തിനകം ഷാരൂഖ് ശാന്തനായി. ദേഷ്യം തണുത്ത ഷാരൂഖ് പിന്നീട് ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിപ്പോയി.
Recommended Video

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനാണ് ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ഷാരൂഖിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പത്താന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
പത്താന്റെ ഒടിടി റൈറ്റ്‌സ് 200 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈം വാങ്ങിയെന്ന് അടുത്തിടെ ബോളിവുഡ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തീയറ്റര്‍ റിലീസായി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തിടെയാണ് രാജ്കുമാര്‍ ഹിരാനിക്കൊപ്പം ഡങ്കി എന്ന തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് ഷാരൂഖ് ഖാന്‍ പ്രഖ്യാപിച്ചത്.


Click it and Unblock the Notifications