twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    By Neethu
    |

    മഹേഷേട്ടന്‍ ആളൊരു ലോലനാ... സിനിമയിലെ ഡയലോഗ് ആണേല്ലും ശരിക്കും ഒരു സോഫ്റ്റ് കാരക്ടര്‍ ആണ് ഫഹദ് ഫാസിലിന്. തിക്കും തിരക്കും ബഹളവും ഇല്ലാത്ത നടന്‍. പക്ഷെ അഭിനയത്തിന്റെ കാര്യത്തില്‍ മരണമാസാണ് ഫഹദ് അത് പറയാതെ വയ്യ.

    കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ ആ കൊച്ചു പയ്യനെ കണ്ട മലയാളികള്‍ അന്ന് പറഞ്ഞിരുന്നു... ഇവന്‍ സിനിമയുടെ പടി കാണില്ലെന്ന്. പറഞ്ഞതെല്ലാം തിരുത്തിക്കുറിപ്പിച്ചു ഫാസിലിന്റെ പ്രിയ പുത്രന്‍ ഫഹദ്. സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാത്രമായിരുന്നു താരത്തിന്. പിന്നീട് വന്ന ചിത്രങ്ങള്‍ എല്ലാം തന്നെ എടുത്ത് പറയേണ്ടത് തന്നെയാണ്.

    പഞ്ച് ഡയലോഗുകളോ അനുകരണങ്ങളോ ഫഹദിന്റെ അഭിനയത്തില്‍ കണ്ടിട്ടില്ല. ഓരോ കഥാപാത്രങ്ങളിലും ഫഹദ് ജീവിക്കുകയായിരുന്നു. പഞ്ച് ഡയലോഗുകള്‍ പറയാതെ ഓവര്‍ ആക്ഷന്‍ ഇല്ലാതെ കയ്യടി നേടിയ നടന്നായിരുന്നു. കഷണ്ടിയ്ക്ക് മലയാള സിനിമയില്‍ മാര്‍ക്കറ്റ് കൊണ്ട് വന്നതും ഫഹദ് തന്നെയാണ്.

    ഇദ്ദേഹം ശരിക്കും ഒരു ലോലനായ നായകനല്ലേ എന്ന് ഈ ചിത്രങ്ങള്‍ പറയും....

    കൈ എത്തും ദൂരത്ത്

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായ കൈ എത്തു ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു എന്‍ട്രി. അന്നത്തെ ഫഹദിനെ ഓര്‍ത്ത് നോക്കിയാല്‍ ഇന്ന് ചിരി വരും. ആ ലോലത്വം അന്ന് മുതല്‍ തുടങ്ങിയതാ.... ചിത്രം ഹിറ്റായിലെങ്കിലും അന്നത്തെ കൗമാരക്കാര്‍ക്കിടയില്‍ വെറൈറ്റി പ്രണയത്തെ അവതരിപ്പിക്കാന്‍ ഫാസിലിന് കഴിഞ്ഞു.

    കേരള കഫേ

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    പത്ത് സംവിധായകരുടെ ചിത്രങ്ങള്‍ കൂട്ടിയിണക്കിയ സിനിമയായിരുന്നു കേരള കഫേ. മുന്‍നിര താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ശ്രീനിവാസന്‍, പൃഥ്യരാജ്, ജയസൂര്യ, തിലകന്‍, ജഗതി, നവ്യാ നായര്‍, ശ്വേതാ മേനോന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ക്കൊപ്പം വലിയൊരു തിരിച്ചു വരവായിരുന്നു ഫഹദ് നടത്തിയത്.

    കോക്ക്‌ടെയ്ല്‍

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    മലയാള സിനിമയ്ക്ക് ന്യൂജെന്‍ പരിവേഷങ്ങള്‍ വന്നു തുടങ്ങിയത് ഇവിടെ നിന്നാണ്. ചിത്രത്തില്‍ നവിന്‍ കൃഷ്ണമൂര്‍ത്തി എന്ന മൂര്‍ച്ഛയേറിയ കഥാപാത്രത്തെയാണ് ഫഹദ് അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ശരിക്കും മലയാളികള്‍ ഞെട്ടി പോയിട്ടുണ്ട്. അഭിനയത്തില്‍ ഇത്രമാത്രം സ്വാഭാവികത നിറഞ്ഞ ഫഹദ് എന്ന നടനെ കണ്ടിട്ട്.

    ടൂര്‍ണമെന്റ്

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    എല്ലാ ചിത്രങ്ങളും ഒരു പോലെ വിജയം കൈവരിക്കണം എന്നില്ല, അത് പോലെയായിരുന്നു ഈ ചിത്രത്തിന്റെ അവസ്ഥയും. ചെറുപ്പക്കാരന്റെ ഊര്‍ജസ്വലതയാണ് ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചത്.
    ചാപ്പാ കുരിശ്

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    വില്ലനാണോ നായകനാണോ എന്ന് ഇന്നും കണ്‍ഫ്യൂഷനാണ്. സമകാലിക വിഷയത്തെ ആവിഷ്‌ക്കരിച്ച ചിത്രത്തില്‍ ആക്ഷന്‍ ത്രില്ലിങ് ഇല്ല, ഇടിവെട്ട് ഡയലോഗ് ഇല്ല, പക്ഷെ എല്ലാം ഉണ്ടായിരുന്നു ആ മുഖ ഭാവങ്ങളില്‍.. ഒരു സൈലന്റ് കില്ലര്‍ സ്വഭാവക്കാനാണോ എന്ന് തോന്നി പോകും അഭിനയത്തില്‍. മലയാളത്തില്‍ ഇത്രയ്ക്കും സ്വാഭാവിക നിറഞ്ഞ കിടപ്പറ രംഗങ്ങള്‍ അന്ന് വരെ മലയാളി കണ്ടിട്ടില്ല. അതും ഫഹദിനെക്കൊണ്ട് മാത്രമേ സാധിക്കൂ...

    അകം

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ് അകം. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു.യക്ഷി എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്യത ചിത്രമാണ് അകം. ഈ ചിത്രത്തിലും സൈലന്റ് മോഡ് തന്നെയാണ് കക്ഷിയ്ക്ക്.

    22 ഫീമെയില്‍ കോട്ടയം

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    കഷണ്ടികള്‍ക്കും മലയാളത്തില്‍ ട്രെന്‍ഡ് ഉണ്ടെന്ന് ചിത്രത്തിലെ ഗെറ്റപ്പില്‍ കാണിച്ച് തന്നു. പിന്നീട് കഷണ്ടി വരുത്താന്‍ മുടി വെട്ടികളഞ്ഞു നമ്മുടെ ചില ന്യൂജെന്‍ പിള്ളേര്‍. അത്രയ്ക്കും ഫഹദ് ഇഫക്ട് ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഫഹദിലെ വില്ലന് ആരാധകര്‍ വര്‍ധിച്ചത് ഈ ചിത്രത്തിലാണ്. തോറ്റിട്ടും തോല്‍ക്കാത്ത അവസാനത്തെ ഡയലോഗ് ഉണ്ടല്ലോ.... അതിനെയാണ് ശരിക്കും പഞ്ച് എന്നൊക്കെ പറയുന്നത്.

     ഡയമണ്ട് നെക്ലെയ്‌സ്

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    ഇത്രനാള്‍ കണ്ടതൊന്നുമല്ല ഇതാണ് ജീവിതം എന്ന് സിനിമ കണ്ടാല്‍ ആരും പറഞ്ഞ് പോകും. ഫഹദിന് മാത്രമേ കഴിയിമായിരുന്നുള്ളൂ മറ്റാര്‍ക്കും അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയാത കിക്കായിരുന്നു ചിത്രത്തിന്. ഒരു കാമുകന്റെ മൂന്ന് വ്യത്യസ്ത ഭാവങ്ങളും, ഒരു ഭര്‍ത്താവിന്റെ സ്‌നേഹവും ചിത്രത്തില്‍ കണ്ടു.

    ഫ്രൈഡേ

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    സാധാരണക്കാരനായാല്‍ പോരാ, അത് ലുക്കില്‍ വന്നാലും പോരാ... ദാ ഇങ്ങനെയാവണം. ശരിക്കും ലോലനാ നമ്മുടെ ചെക്കന്‍.
     അന്നയും റസൂലും

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    പ്രണയിച്ച് പ്രണയിച്ച് കൊച്ചി കായലില്‍ മുഴുവന്‍ പ്രണയം പരത്തി നമ്മുടെ ഫഹദ്.

    നോര്‍ത്ത് 24 കാതം

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    ഇതില്‍ കണ്ടാല്‍ ചിലപ്പോള്‍ വട്ട് പിടിയ്ക്കും. താനെന്താടോ ഇത്രയ്ക്കും ലോലനായി പോയത് എന്ന് ചോദിക്കാന്‍ തോന്നുന്നില്ലേ,,, പക്ഷെ ആ നിശബ്ദയായിരുന്നു ഫഹദിലെ അഭിനയം.
     ഒരു ഇന്ത്യന്‍ പ്രണയ കഥ

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    ഓരോ ചിത്രത്തിലും മാറ്റങ്ങള്‍ക്കും മാറ്റം വന്നുകൊണ്ടിരുന്നു.എല്ലാത്തിനുമുള്ള മരുന്ന് ഒരുപിടി കയ്യിലുണ്ട്.

    ബാംഗ്ലൂര്‍ ഡേയ്‌സ്

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    ലൈയ്‌ററാ വന്താലും ലൈറ്റസ്റ്റാ വരുവേ എന്ന് കേട്ടിട്ടുണ്ടോ,,, ആക്ഷന്‍സ് എല്ലാം വന്നത് അവസാനത്തിലാണെങ്കിലും കൈയ്യടി വാങ്ങിയ അഭിനയമായിരുന്നു. ഇത്രനാള്‍ കണ്ട ഫഹദ് ആയിരുന്നില്ല.
     മഹേഷിന്റെ പ്രതികാരം

    മഹേഷേട്ടന്‍ പണ്ടേ ലോലനാ.....അതിനുളള ഉത്തരം ഈ സിനിമകള്‍ പറയും....

    ഇതില്‍ മഹേഷേട്ടന്റെ പ്രതികാരം പോലെ തന്നെ ആളും ലോലനാ...

    English summary
    different character of fahadh fazil in malayalam movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X