twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്ലാസ്റ്റ് നടന്നത് പൃഥ്വിരാജിന്റെ തൊട്ടുപിന്നില്‍; ജന ഗണ മനയിലെ ആ രംഗത്തെ കുറിച്ച് ഡിജോ

    |

    ക്യൂന്‍ സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജന ഗണ മന'. പൃഥ്വിരാജും സുരാജ് വെഞ്ഞാറംമൂടുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നിരുന്നു. നാല് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പൃഥ്വിരാജിന്റെ പ്രകടനം പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പോലീസ് ഗെറ്റപ്പിലാണ് സുരാജ് എത്തുന്നത്.

    റോബിനെ പോലെ ഇവരേയും പേടിക്കണം; ബിഗ് ബോസിലെ ഫൈനലിസ്റ്റ് ഇവരൊക്കെ....റോബിനെ പോലെ ഇവരേയും പേടിക്കണം; ബിഗ് ബോസിലെ ഫൈനലിസ്റ്റ് ഇവരൊക്കെ....

    ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ബ്ലാസ്റ്റ്ആയിരുന്നു. അത് യഥാര്‍ഥമായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. കൊച്ചിയില്‍ വെച്ച് നടന്ന ട്രെയിലര്‍ ലോഞ്ചിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ പൃഥ്വിരാജിന്റെ സിനിമയോടുള്ള ഡെഡിക്കേഷനെ കുറിച്ചും ഡിജോ പറയുന്നുണ്ട്.

    വിവാഹം നടക്കാന്‍ കാരണം കവിത ചേച്ചി, നടന്‍ സുഭാഷുമായുള്ള കല്യാണം നടന്നതിനെ കുറിച്ച് സൗപര്‍ണ്ണികവിവാഹം നടക്കാന്‍ കാരണം കവിത ചേച്ചി, നടന്‍ സുഭാഷുമായുള്ള കല്യാണം നടന്നതിനെ കുറിച്ച് സൗപര്‍ണ്ണിക

    പൃഥ്വിയെ കുറിച്ച്

    സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ... '' ജനണമനയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. അവസാനം കണ്ട ആ സ്‌ഫോടനം ഞങ്ങള്‍ യഥാര്‍ഥത്തില്‍ ചെയ്തതാണ്. ഗ്രാഫിക്‌സോ വിഷ്വല്‍ എഫക്ടോ ഒന്നുമല്ല. ഒരു സിംഗിള്‍ ഷോട്ടില്‍ എടുത്തതാണ് ആ രംഗം. അതിന് ഞാന്‍ ആദ്യം നന്ദി പറയുന്നത് രാജുവിനോടാണ്. മൂട്ടിലിട്ട് കത്തിക്കുകയെന്നൊക്കെ പറയില്ലേ, അതുപോലെ കത്തിച്ചതാണ് അത്. രാജുവിന്റെ തൊട്ടു ബാക്കില്‍ ഇട്ടാണ് ബോംബ് പൊട്ടിച്ചത്. ശരിക്കും ഞാന്‍ ഉള്‍പ്പടെ അണിയറപ്രവര്‍ത്തകരെല്ലാം വളരെ ടെന്‍ഷനിലായിരുന്നു

    സിനിമ പുറത്ത്  ഇറങ്ങിയത്

    ഇത്രയും കമ്മിറ്റഡ് ആയി ആ ഷോട്ടിന് തയാറായ രാജുവിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഈ സിനിമയ്ക്ക് പിന്നില്‍ ഒരുപാടുപേരുടെ കഷ്ടപ്പാടുണ്ട്. കൊവിഡ് എന്ന മഹാമാരിയുടെ ഇടയിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. പക്ഷേ ഈ സിനിമയുടെ ഒരു ഫ്രെയിമില്‍ പോലും കൊവിഡിനിടെയാണ് ചെയ്തത് എന്നൊരു ദാരിദ്ര്യം ആരും പറയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സിനിമ പുറത്തിറങ്ങാന്‍ ഇത്രയും വൈകിയത്'', ഡിജോ പ്രസ്മീറ്റില്‍ പറഞ്ഞു.

    നന്ദി പറായാനുളളത്

    ഏപ്രില്‍ 28 ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ഒന്നൊന്നര വര്‍ഷം ഒരു കോംപ്രമൈസും ചെയ്യാതെ ഷൂട്ട് ചെയ്തിട്ടാണ് ഈ സിനിമ തിയേറ്ററുകളില്‍ എത്തുന്നതെന്നും ഡിജോ പ്രസ്മീറ്റില്‍ പറഞ്ഞു. '' അവസരത്തില്‍ ഏറ്റവും ആദ്യം ഞാന്‍ നന്ദി പറയുന്നത് മാജിക് ഫ്രെയിംസിനോടും പൃഥ്വിരാജ് പ്രൊഡക്ഷനോടുമാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചത്. കോവിഡിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ഇവര്‍ ഈ കഥ കേള്‍ക്കുന്നത്. അന്ന് അവര്‍ ഓക്കേ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ സിനിമ നടക്കില്ലായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു.

    ഒരുപാടുപേരുടെ കഠിനാധ്വാനം

    ഷാരിസ് മുഹമ്മദ് ആണ് ഈ കഥ എഴുതിയത്. ഞങ്ങള്‍ തുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ സുരാജ് വെഞ്ഞാറമൂട്, മംമ്ത എന്നിവരുള്‍പ്പെടെയുള്ള മറ്റു താരങ്ങള്‍, ടെക്‌നീഷ്യന്‍സ് തുടങ്ങി ഒരുപാടുപേരുടെ കഠിനാധ്വാനമുണ്ട്. നിങ്ങള്‍ക്ക് ഈ ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു കിക്ക് കിട്ടിയെങ്കില്‍ ഏപ്രില്‍ 28 ന് അതേ കിക്ക് നിങ്ങള്‍ക്കു കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.'ഡിജോ കൂട്ടിച്ചേര്‍ത്തു. പ്രസ്മീറ്റിനിടെ പൃഥ്വിരാജിനെ സൂരാജും ലിസ്റ്റിനും ട്രോളുന്നുമുണ്ട്. ഈ രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എത്ര ബോംബുണ്ടെന്നാണ് പൃഥ്വി ചോദിച്ചതെന്നായിരുന്നു സുരാജ് രസകരമായി പറഞ്ഞത്.എന്നാല്‍ സുപ്രിയയായിട്ട് അടിയായി വന്നതുകൊണ്ടാണ് പൃഥ്വി ധൈര്യമായി ആ ഷോട്ട് അഭിനയിച്ചതെന്ന് സിനിമയുടെ പ്രൊഡ്യൂസറായ ലിസ്റ്റിന്‍ തമാശയായി പറഞ്ഞു.

    English summary
    Dijo Jose Antony Opens Up About Janaganamana movie Incident, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X