ലോജിക് ഒന്നും നോക്കാതെ കാണാം! ബിജു മേനോന്റെ ആദ്യ രാത്രിയെ കുറിച്ച് സംവിധായകന്‍ ഡിജോ ജോസ് ആന്റണി
വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ചേര്‍ന്നൊരുക്കിയ സിനിമയാണ് ആദ്യ രാത്രി. പ്രേക്ഷകരെ ചിരിപ്പിച്ച് ഒരു വശത്താക്കിയ വെള്ളിമൂങ്ങയ്ക്ക് ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. സെന്‍ഡ്രല്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായിക. അജു വര്‍ഗീസ് അടക്കം നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു.
ഒക്ടോബര്‍ നാലിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ മോശമില്ലാത്ത അഭിപ്രായം സ്വന്തമാക്കി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. സിനിമയെ കുറിച്ച് സംവിധായകന്‍ ഡിജോ ജോസ് ആന്റണി ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

'ജിബു ജേക്കബ് ഞാന്‍ ഏറെ ബഹുമാനത്തോടെ കാണുന്ന സംവിധായകനാണ്. വെള്ളിമൂങ്ങ, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ആദ്യരാത്രി. എന്റെ കൂടെ ക്വീനില്‍ തിരക്കഥാകൃത്തുക്കളായി തുടങ്ങിയ ഷാരിസും, ജെബിനും എഴുതിയ രണ്ടാമത്തെ ചിത്രം. ക്വീനിലൂടെ തന്നെ തുടങ്ങിയ അശ്വിന്റെ വളരെ പക്വമായ പ്രകടനം കാണാന്‍ സാധിക്കുന്നു എന്നിവയൊക്കെ എനിക്ക് ഏറെ സന്തോഷം തരുന്ന കാര്യങ്ങളാണ്.
മനോഹരമായ രണ്ടു മണിക്കൂര്‍ ലോജിക് ഒന്നും നോക്കാതെ കണ്ട് ആസ്വദിക്കാന്‍ പറ്റിയ ചിത്രമാണ്. വീണ്ടും ജിബു ജേക്കബ് - ബിജു മേനോന്‍ കൂട്ടുകെട്ടിലെത്തിയ 'ആദ്യരാത്രി' തിയേറ്ററുകളില്‍ മികച്ച വിജയം നേടിയതില്‍ ഏറെ സന്തോഷിക്കുന്നു. കാണാത്ത പ്രിയ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും തിയേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കുക... 'ആദ്യരാത്രിക്ക്' പിന്നില്‍ അണിനിരന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍'.


Click it and Unblock the Notifications











