twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നായകൻ മാത്രമല്ല ഗായകൻ കൂടിയാണ് ദിലീപ്, ജനപ്രിയ നായകന്റെ വലിയ വിജയമായ ഗാനങ്ങൾ

    |

    പ്രേക്ഷകരുടെ ജനപ്രിയ താരമാണ് ദിലീപ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരനാണ് ഇദ്ദേഹം. ചെറിയ വേഷത്തിലൂടെ സിനിമയിൽ എത്തിയ ദിലീപ്, സല്ലാപം എന്ന ചിത്രത്തിലൂടെയാണ് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് വളരെ പെട്ടെന്ന് ജനപ്രിയതാരം എന്ന പദവി കരസ്തമാക്കുകയായിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുമായിട്ടാണ് ദിലീപ് അധികവും എത്തുന്നത്.ഇതു തന്നെയാണ് നടന്റെ വിജയ രഹസ്യവും. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന പൾസ് അറിയാവുന്ന അഭിനേതാവാണ് അദ്ദേഹം.

    dileep

    സംവിധായകൻ, അഭിനേതാവ്, നിർമ്മാതാവ്, എന്നതിൽ ഉപരി മികച്ച ഗായകൻ കൂടിയാണ് ദിലീപ്. ജനപ്രിയനടൻരെ സിനിമ പോലെ താരം ആലപിച്ച ഗാനങ്ങൾക്കും വലിയ പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ദിലീപിന്റെ പിറന്നാൾ ദനത്തിൽ താരം ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ആറ് ഗാനങ്ങളാണ് ദിലീപ് ആലപിച്ചിരിക്കുന്നത്.

    ചന്ദ്രനുദിക്കുന്ന  ദിക്കിൽ

    ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് താരം ആദ്യമായി പാടുന്നത്. 1999 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ തീം സോങ് പാടിയവരിൽ ഒരാൾ ദിലീപാണ്. രമേശൻ നായരുടെ വരികൾക്ക് ഈണം നൽകിയത് വിദ്യാസാഗറാണ് ഈണം നൽകിയിരിക്കുന്നത്.കാവ്യാ മാധവൻ, സംയുക്ത വർമ്മ, ബിജു മേനോൻ, ലാൽ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.രമേശൻ നായരുടെ വരികൾക്ക് ഈണം നൽകിയത് വിദ്യാസാഗറാണ്.

    കല്യാണരാമൻ

    ഷാഫി സംവിധാനം ചെയ്ത കല്യാണരാമനിലും ദിലീപ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. 'ഒന്നാം മലകേറി പോകേണ്ടേ...' എന്ന ഗാനമാണ് നടൻ ആലപിച്ചിരിക്കുന്നത്. ദിലീപ് മാത്രമല്ല ഈ ഗാനത്തിൽ അഭിനയിച്ച എല്ലാവരും ഈ ഗാന പാടിയിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് വരികൾ രചിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി. സംഗീതം: ബേണി ഇഗ്‌നേഷ്യസ്. ദിലീപ്, നവ്യ നായർ, ജ്യോതിർമയി, ലാൽ , ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

    തിളക്കം


    ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ഒരു ചിത്രമാണ് തിളക്കം. കാവ്യാ മാധവൻ ,ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ സാറേ സാറേ എന്ന ഗാനമാണ് ദിലീപ് ആലപിച്ചിരിക്കുന്നത് . കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ രചിച്ച് ഈണമിട്ട ഗാനമാണിത്. കുട്ടികളുട പ്രിയപ്പെട്ട സിനിമാ ഗാനങ്ങളിലൊന്നാണ് ഇത്. 'ഇൻസ്‌പെക്ടർ ഗരുഡ് എന്ന ചിത്രത്തിലും ദിലീപ് ഗാനം ആലപിച്ചിട്ടുണ്ട്.മന്മഥനല്ലേ... എന്ന് തുടങ്ങുന്ന ഗാനം ദിലീപ് ആലപിച്ചിരിക്കുന്നത്. കാവ്യാ മാധവനാണ് ഈ സിനിമയിലേയും നായിക.

    Recommended Video

    സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
    സൗണ്ട് തോമ

    ദിലീപിന്റെ ജനപ്രിയ ചിത്രങ്ങളിലൊന്നാണ് 2013 ൽ പുറത്തിറങ്ങിയ സൗണ്ട് തോമ. കണ്ടാൽ ഞാനൊരു സുന്ദരനാ...' എന്ന് തുടങ്ങുന്ന ഗാനമാണ് ദിലീപ് ആലപിച്ചിരിക്കുന്നത്. നമിത പ്രമോദായിരുന്നു ചിത്രത്തിൽ ദിലീപിന്റെ നായിക. നാദിർഷായുടെ വരികൾക്ക് ഈണമിട്ടത് ഗോപി സുന്ദറാണ്.ശൃംഗാരവേലനിലെ 'ആശകൊശലെ പെണ്ണുണ്ടോ...' എന്ന ഗാനം ആലപിച്ചതും ദിലീപാണ്. നടൻ ഏറ്റവും ഒടുവിൽ ആലപിച്ച ഗാനമായിരുന്നു ഇത്. നടന് വേണ്ടി പാട്ടൊരുക്കിയത് നാദിർഷയാണ്. ആണ് ദിലീപ് സിനിമക്കായി ഏറ്റവുമൊടുവിൽ പാടിയ ഗാനം. നാദിർഷായുടെ ഗാനമാണിത്. ജോസ് തോമസാണ് ചിത്രത്തിന്റെ സംവിധായകൻ.

    Read more about: dileep ദിലീപ്
    English summary
    Dileep 53 Birthday Special: Actor is not only an actor but also a good singer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X