For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയുമായുള്ള വിവാഹം അപ്രതീക്ഷിതമെന്ന് ദിലീപ്! മഞ്ജുവുമായി പിരിയാന്‍ കാരണങ്ങളുണ്ട്! വീണ്ടും വൈറല്‍

  |

  സ്‌ക്രീനില്‍ മികച്ച താരജോഡികളായി മാറിയവരില്‍ പലരും പില്‍ക്കാലത്ത് ജീവിതത്തിലും ഒന്നിച്ചിട്ടുണ്ട്. ഗോസിപ്പ് കോളങ്ങളില്‍ പേര് വന്നതിന് പിന്നാലെയായാണ് പല താരങ്ങളും പ്രണയം സ്ഥിരീകരിക്കാറുള്ളത്. അത്തരത്തിലുള്ള ചില ട്വിസ്റ്റുകള്‍ക്കൊടുവിലായാണ് ദിലീപും കാവ്യ മാധവനും ഒരുമിച്ചത്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പായാണ് പലരേയും അതേക്കുറിച്ച് അറിയിച്ചത്. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ മാധവന്‍ എത്തിയത്. മകളായ മീനാക്ഷിയായിരുന്നു വിവാഹത്തിന് മുന്നിലുണ്ടായിരുന്നത്.

  കരിയറിലും വ്യക്തി ജീവിതത്തിലും അപ്രതീക്ഷിത പ്രതിസന്ധികളായിരുന്നു ദിലീപിനെ കാത്തിരുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധമില്ലെന്നും തന്റെ പേര് അതിലേക്ക് വലിച്ചിഴച്ചതാണെന്നും മുന്‍പ് താരം പറഞ്ഞിരുന്നു. മഞ്ജു വാര്യരുമായി പിരിഞ്ഞതിനെക്കുറിച്ചും കാവ്യ മാധവനെ വിവാഹം ചെയ്തതിനെക്കുറിച്ചും മകളുടെ പിന്തുണയെക്കുറിച്ചുമൊക്കെ തുറന്നുപറയുന്ന ദിലീപിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

   മഞ്ജുവുമായുള്ള വിവാഹമോചനം

  മഞ്ജുവുമായുള്ള വിവാഹമോചനം

  കാവ്യ കാരണമാണ് ആദ്യഭാര്യയിൽ നിന്നും ദിലീപ് വിവാഹമോചനം നേടിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അഥ് ശരിയല്ലെന്നായിരുന്നു ദീലീപ് പറഞ്ഞത്. മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു. കാവ്യ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്. താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

  കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Filmibeat Malayalam
  വിവാഹമോചനത്തിന് ശേഷം

  വിവാഹമോചനത്തിന് ശേഷം

  വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചിരുന്നു. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.

  മീനാക്ഷിയുടെ ചോദ്യം

  മീനാക്ഷിയുടെ ചോദ്യം

  അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു. ആ ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി ദിലീപിന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് പറയുന്നു.

  കാവ്യ മാധവന്‍ വിവാഹമോചിത

  കാവ്യ മാധവന്‍ വിവാഹമോചിത

  അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു. കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ്. മൂന്നര വർഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക് . ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞുവെന്നും ദിലീപ് പറഞ്ഞിരുന്നു.

  മകളും സമ്മതിച്ചു

  മകളും സമ്മതിച്ചു

  കാവ്യയുമായുള്ള വിവാഹത്തിന് മകള്‍ സമ്മതിച്ചിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ ഒന്നിച്ചഭിനയിക്കും മുൻപേ കാവ്യയെ അറിയാം. ഇഷ്‌ടമാണ്‌. പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനില്ലായിരുന്നു. തനിക്ക് മംമ്തയെ, നയൻതാരയെ, നവ്യയെ, നിത്യയെ ഒക്കെ ഇഷ്‌ടമാണ്‌ പക്ഷെ അത് പ്രണയമല്ല. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നിൽക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു.

   അമ്മയുടെ ചോദ്യം

  അമ്മയുടെ ചോദ്യം

  ദിലീപ്- കാവ്യ വിവാഹത്തില്‍ കാവ്യയുടെ അമ്മയായ ശ്യാമളയ്ക്ക് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. വേറെ ആലോചനകള്‍ നടക്കുന്നുണ്ടെന്ന മറുപടിയായിരുന്നു നല്‍കിയത്. ദിലീപിന്‍റെ ജീവിതത്തിലെ തകര്‍ച്ചയ്ക്ക് കാരണം കാവ്യയാണെന്ന് പലരും പറരയുന്നുണ്ടെന്ന് വിവാഹം അത് ശരിവെക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. തന്‍റെ പേരില്‍ ബലിയാടായ കാവ്യയെ വിവാഹം ചെയ്യുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. വിവാഹത്തെക്കുറിച്ച് താന്‍ ആദ്യം പറഞ്ഞത് മമ്മൂട്ടിയോടാണെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു.

  English summary
  Dileep about his marriage with Kavya Madhavan, Old interview went viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X