ഞാന്‍ കരയുന്നത് മീനൂട്ടി കാണുന്നുണ്ട്! മായമോഹിനിക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ദിലീപ് പറഞ്ഞത്

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി താരരാജാക്കന്മാരും യുവതാരങ്ങളുമെല്ലാം സ്ത്രീ വേഷങ്ങളിലെത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രമാണ് ഇങ്ങനെ വേഷം മാറേണ്ടി വന്നതെങ്കില്‍ മുഴുനീളം സിനിമയില്‍ സ്ത്രീ വേഷത്തില്‍ അഭിനയിച്ച നടന്‍ ദിലീപാണ്. ചാന്തുപൊട്ടിന് ശേഷം മായമോഹിനി എന്ന സിനിമയിലായിരുന്നു സ്ത്രീയായി ദിലീപ് അഭിനയിച്ചത്.

യഥാര്‍ഥത്തില്‍ ഒരു സ്ത്രീ എങ്ങനെ ആയിരിക്കുന്നുവോ അതെല്ലാം പാലിച്ച് കൊണ്ടായിരുന്നു മായാമോഹിനിയ്ക്ക് വേണ്ടി ദിലീപ് വേഷം മാറിയത്. എന്നാല്‍ അതൊന്നും അത്ര നിസാരമായിരുന്നില്ലെന്ന് പറയുകയാണ് താരം. കഥാപാത്രത്തിന് വേണ്ടി കാത് കുത്തിയപ്പോഴും ത്രെഡ് ചെയ്തപ്പോഴുമൊക്കെയുള്ള അനുഭവങ്ങളായിരുന്നു ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മായമോഹിനി ഇറങ്ങിയ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറയുന്ന ചില കാര്യങ്ങളുടെ വീഡിയോ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

ദിലീപിന്റെ വാക്കുകളിലേക്ക്

'സ്ത്രീ വലിയൊരു സംഭവമാണെന്നാണ് സ്ത്രീ വേഷം കെട്ടിയതിന് ശേഷം ദിലീപിന് പറയാനുള്ളത്. എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ്. അല്ലെങ്കില്‍ പിന്നെ സ്ത്രീകള്‍ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല. വീണ്ടും വീണ്ടും ബ്യൂട്ടി പാര്‍ലറിലും പോവില്ല. മീനാക്ഷി ശരിക്കും മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് കണ്ടോണ്ടിരുന്ന ആളാണ്. കാത് കുത്തുമ്പോഴും പിരുകും ത്രെഡ് ചെയ്യുമ്പോഴൊക്കെ മീനൂട്ടി ഉണ്ടായിരുന്നു.

ദിലീപിന്റെ വാക്കുകളിലേക്ക്

അയ്യോ എന്നൊക്കെ പറഞ്ഞ് ഞാന്‍ കരയുന്നതൊക്കെ മീനൂട്ടി കാണുന്നുണ്ടായിരുന്നു. വനിതയുടെ കവര്‍ പേജില്‍ വരുമ്പോഴാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത്. അതുവരെ കണ്ടിട്ടില്ല. എല്ലാവര്‍ക്കും ഭയങ്കര ഷോക്ക് ആയി പോയി. എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്. ശരിക്കും ഒരു പെണ്‍കുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവര്‍ കരുതി. മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയാണ്.

 ദിലീപിന്റെ വാക്കുകളിലേക്ക്

അങ്ങനെയാണ് വിഗ് ഒക്കെ വെച്ച് മീനൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്നൊരു ചിത്രം എടുക്കുന്നത്. അത് വൈറലാവുകയും ചെയ്തിരുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി ഞാന്‍ ഫോട്ടോഷൂട്ട് നടത്തിയപ്പോള്‍ വീട്ടില്‍ നിന്നും എല്ലാവരും ഫോട്ടോ എടുക്കാന്‍ വേണ്ടി വന്നിരുന്നു. ഇങ്ങനെയൊന്ന് വളരെ അപൂര്‍വ്വമായിട്ടായിരുന്നു കിട്ടുന്നത്. അതെല്ലാം പുറത്ത് വന്നിരുന്നു. സ്ത്രീ വേഷത്തിന് വേണ്ടി ചോറ് കഴിക്കുന്നത് നിര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍ അതിലും പ്രശ്‌നമായത് നഖം നീട്ടി വളര്‍ത്തിയതായിരുന്നു. ഷര്‍ട്ട് ഇടാനോ, വീട്ടില്‍ മറ്റെന്ത് കാര്യത്തിനോ ഒരു സഹായിയുടെ ആവശ്യം വേണ്ടി വന്നിരുന്നു.

Recommended Video

Dileep praised Mohanlal For His Acting Brilliance | FilmiBeat Malayalam
ദിലീപിന്റെ വാക്കുകളിലേക്ക്

ചിത്രീകരണം നടക്കുന്നതിനിടെ ദാസേട്ടന്റെ ഒരു പരിപാടിയ്ക്ക് പോയിരുന്നു. അന്ന് അദ്ദേഹം എന്റെ കൈയിലെ നഖം കണ്ട് കളിയാക്കിയിരുന്നു. അതോടെ കൈ പുറത്ത് കാണിക്കാതെ പോക്കറ്റില്‍ തന്നെ വെച്ചോണ്ടായിരുന്നു നടപ്പ്. അതോടെ പാന്റ് ഊരി പോകുന്നത് കൊണ്ടാണോ കൈ പോക്കറ്റിലിടുന്നതെന്നായി അടുത്ത ചോദ്യം. ദിലീപ് എന്ന നടന്‍ മലയാള സിനിമയിലെ ഏത് ഭസ്മാസുരനെ വധിക്കാനാണ് സ്ത്രീ വേഷം കെട്ടിയതെന്ന് അവതാരകന്‍ ചോദിച്ചിരുന്നു. എനിക്ക് അങ്ങനെ ആരോടും ശത്രുതയില്ല. എന്നോട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ തന്നെ എന്തിനെന്ന് ഞാന്‍ അങ്ങോട്ടേ ചോദിക്കാറുള്ളു എന്നും ദിലീപ് പറയുന്നു.

വീഡിയോ കാണാം

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X