എല്ലാം 'നീറ്റാ'യി എഴുതിയിട്ടുണ്ടെന്നാണ് അവള്‍ പറഞ്ഞത്, മീനാക്ഷിയുടെ പരീക്ഷയെക്കുറിച്ച് ദിലീപ്, കാണൂ!

Recommended Video

ദീലീപ് മകളെക്കുറിച്ച് സംസാരിക്കുന്നു | filmibeat Malayalam

അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. പ്രതിസന്ധികളും ബഹിഷ്‌ക്കരണ ഭീഷണികളും തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും ആരാധകര്‍ ശക്തമായി താരത്തിനൊപ്പമുണ്ടായിരുന്നു. നവാഗതനെന്ന നിലയില്‍ അരുണ്‍ ഗോപിക്കും മികച്ച തുടക്കമാണ് ലഭിച്ചത്. ദിലീപ് ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുകയാണ് അദ്ദേഹം.

നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ കമ്മാരസംഭവത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. കേരളത്തിലെ റിലീസിന് പിന്നാലെ സിനിമ വിദേശത്തേക്കും റിലീസ് ചെയ്യുകയാണ്. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് താരം ഇപ്പോള്‍ വിദേശത്താണ്. അതിനിടയിലാണ് താരം കമ്മാരസംഭവത്തെക്കുറിച്ചും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചും കൂടുതല്‍ വാചാലനായത്. ഇതേക്കുറിച്ച് കൂടുതലറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

മീനാക്ഷി സിനിമയിലെത്തുമോ?

മീനാക്ഷി സിനിമയിലെത്തുമോ?

സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. സിനിമയുമായി ബന്ധപ്പെട്ട പൊതുപരിപാടിയില്‍ എത്തുമ്പോഴൊക്കെ ദിലീപും മീനാക്ഷിയും നേരിട്ട പ്രധാന ചോദ്യങ്ങളിലൊന്ന് ഇതായിരുന്നു. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നില്ല.

മെഡിക്കല്‍ പ്രൊഫഷനോട് താല്‍പര്യം

മെഡിക്കല്‍ പ്രൊഫഷനോട് താല്‍പര്യം

എംബിബിഎസ് കാരിയാവാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെയുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായി നിന്ന താരപുത്രിയോട് ആരാധകര്‍ക്കും പ്രത്യേക ഇഷ്ടമാണ്. എല്ലാവരും പതറിപ്പോയ സന്ദര്‍ഭത്തിലും സംയമനത്തോടെ പ്രതിസന്ധിയെ നേരിടാന്‍ ഈ മകള്‍ക്ക് കഴിഞ്ഞിരുന്നു.

നീറ്റായി എഴുതിയെന്ന് പറയുന്നു

നീറ്റായി എഴുതിയെന്ന് പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു നീറ്റ് പരീക്ഷ നടന്നത്. മീനാക്ഷി നീറ്റ് പരീക്ഷയെഴുതിയെന്ന് കേട്ടല്ലോയെന്ന അവതാരകനായ മിഥുന്‍ ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് ദിലീപ് നല്‍കിയത്. എല്ലാം നീറ്റായി എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്. പ്രാര്‍ത്ഥനയോടെ ഇരിക്കുകയാണ് അവളെന്നും അദ്ദേഹം പറഞ്ഞു.

മകളോട് പറയാറുണ്ട്

മകളോട് പറയാറുണ്ട്

നമ്മള്‍ എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് താന്‍ ജോലി ചെയ്യുന്നത്. പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും എപ്പോഴും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് പറയുന്നു.

അച്ഛന്റെ മകള്‍

അച്ഛന്റെ മകള്‍

ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടുമ്പോള്‍ അച്ഛനൊപ്പം നില്‍ക്കണമെന്ന തീരുമാനമാണ് മീനാക്ഷിയെടുത്തത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ ആ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു മഞ്ജു വാര്യര്‍. പങ്കെടുക്കുന്ന അഭിമുഖങ്ങളിലല്ലൊം ദിലീപ് മകളെക്കുറിച്ച് വാചാലനാവാറുണ്ട്.

കമ്മാരനെക്കുറിച്ച് പറയാനുള്ളത്

കമ്മാരനെക്കുറിച്ച് പറയാനുള്ളത്

ദുബായില്‍ റിലീസ് ചെയ്യുകയാണ് കമ്മാരസംഭവം. എത്താന്‍ പറ്റുന്ന തിയേറ്ററുകളിലെല്ലാം താനെത്തുമെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ദിലീപ് ഈ ചിത്രത്തില്‍ എത്തുന്നത്. പതിവിന് വിപരീതമായി പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ മാത്രമല്ല ഗൗരവകരമായ ചില വസ്തുതകളെക്കുറിച്ചും സിനിമ പറയുന്നുണ്ട്. താരത്തിന്റെ അഭിമുഖത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്

കേരളക്കര ഏറ്റെടുത്തതിന് പിന്നാലെ

കേരളക്കര ഏറ്റെടുത്തതിന് പിന്നാലെ

കേരളക്കര ഒന്നടങ്കം കമ്മാരനെ സ്വീകരിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. സിനിമയ്ക്ക് വേണ്ടി താരം സ്വീകരിച്ച വിവിധ ഗെറ്റപ്പുകളെക്കുറിച്ചൊക്കെ സിനിമാപ്രേമികള്‍ക്ക് അറിയാവുന്നതാണ്. കമ്മാരന്റെ വാര്‍ധക്യ കാലത്തെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി അഞ്ച് മണിക്കൂര്‍ സമയമാണ് മേക്കപ്പിന് മാത്രമായി ചെലവഴിച്ചത്. സിനിമയുടെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പ്രത്യേക കടപ്പാട്

പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പ്രത്യേക കടപ്പാട്

കമ്മാരസംഭവത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെയും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും താരം വാചാലനാവുന്നുണ്ട്. മുരളി ഗോപി, സിദ്ധാര്‍ത്ഥ്, മുരളി ഗോപി, ഇന്ദ്രന്‍സ്, ഗോപി സുന്ദര്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരുടെ പ്രയത്‌നം കണ്ടില്ലെന്ന് നടിക്കാനാവില്ല. രതീഷ് അമ്പാട്ടിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തനിക്കറിയാമായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കുന്നു.

അഭിമുഖം വൈറലാവുന്നു

അഭിമുഖം വൈറലാവുന്നു

കമ്മാരസംഭവത്തിന്‍രെ വിദേശ റിലീസിന് മുന്നോടിയായി ദിലീപ് ഹിറ്റ് എഫ് എമ്മിന് നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകരിലൊരാളായ മിഥുന്‍ രമേഷിനൊപ്പമാണ് ദിലീപ് എത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി അഭിമുഖത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണൂ

ദിലീപിന്റെ അഭിമുഖം, വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X