»   » ജീവിതത്തില്‍ സ്വാധീനിച്ച പെണ്ണ്, മഞ്ജു വാര്യരോ കാവ്യ മാധവനോ.. ദിലീപ് പറയുന്നു

ജീവിതത്തില്‍ സ്വാധീനിച്ച പെണ്ണ്, മഞ്ജു വാര്യരോ കാവ്യ മാധവനോ.. ദിലീപ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകുമെന്നാണ് ചൊല്ല്. തീര്‍ച്ചയായും അത് നടന്‍ ദിലീപിനും ബാധകമായിരിയ്ക്കുമല്ലോ.. ദിലീപിന്റെ വിജയത്തിന് പിന്നിലുള്ള സ്ത്രീ ശക്തിയാരാണ്...?

വിഷു ആഘോഷത്തിന്റെ ഭാഗമായി സൂര്യ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെയൊരു ചോദ്യം ജനപ്രിയ നായകന്‍ ദിലീപിന് നേരിടേണ്ടി വന്നു. വളരെ വിദഗ്ദമായി നടന്‍ അതിന് ഉത്തരം നല്‍കുകയും ചെയ്തു.. ആരാണ് ആ സ്ത്രീ.. ?

ആരാണ് ആ സ്ത്രീ

ദിലീപ് എന്ന പുരുഷന്റെ വിജയത്തിന് പിന്നിലെ സ്ത്രീയുടെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ആദ്യ ഭാര്യ മഞ്ജു വാര്യരുടെയോ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവന്റെയോ പേര് പറയും എന്നാണ്... എന്നാല്‍ ദിലീപ് പറഞ്ഞത് അമ്മയെ കുറിച്ചാണ്...

അമ്മയാണ് സ്ത്രീ

എന്റെ വിജയങ്ങള്‍ക്ക് പിന്നിലുള്ള സ്ത്രീ ശക്തി അമ്മയാണെന്ന് ദിലീപ് പറഞ്ഞു. കരിയര്‍ ആരംഭിച്ചത് മുതല്‍ തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുകയാണ് അമ്മ. അമ്മയുടെ പ്രാര്‍ത്ഥനയാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് ദിലീപ് പറഞ്ഞു.

മഞ്ജു അല്ലേ..

അപ്പോള്‍ ആരാധകരുടെ ചോദ്യം, മഞ്ജു വാര്യര്‍ അല്ലേ ദിലീപിന്റെ വിജയത്തിന് പിന്നിലുള്ള ആ സ്ത്രീയെന്നാണ്. മഞ്ജുവിനൊപ്പം സല്ലാപം എന്ന ചിത്രം ചെയ്തതിന് ശേഷമാണ് ദിലീപിന്റെ നായക വേഷം ശ്രദ്ധിയ്ക്കപ്പെട്ടത്. മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് കരിയറില്‍ മുന്നേറ്റമുണ്ടായത്. മഞ്ജു വിട്ട് പോയതിന് ശേഷം തുടരെ തുടരെ പരാജയങ്ങള്‍ ഉണ്ടായതിനും പ്രേക്ഷകര്‍ സാക്ഷിയാണ്..

അപ്പോള്‍ കാവ്യയോ..?

ദിലീപിന്റെ വിജയത്തിന്റെ ഒരു പങ്ക് കാവ്യ മാധവനും ഉള്ളതാണെന്ന് കാവ്യ ഫാന്‍സും പറയും. കാവ്യയ്‌ക്കൊപ്പം അഭിനയിച്ച ഇരുപതോളം ചിത്രങ്ങളും ദിലീപിന്റെ കരിയറില്‍ നേട്ടങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. തളര്‍ച്ചയുടെ ഘട്ടത്തില്‍ പലപ്പോഴും കാവ്യയ്‌ക്കൊപ്പം അഭിനയിച്ച സിനിമകള്‍ രക്ഷയായി. മീശ മാധവന്റെ വിജയവും രക്ഷയും മാറ്റി നിര്‍ത്താന്‍ കഴിയില്ല...

രണ്ടാം വിവാഹം പോലും

കരിയറില്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്ന തിരിച്ചടികള്‍ക്കുള്ള പോംവഴി എന്ന പേരിലാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത് എന്നൊരു പറിച്ചില്‍ സോഷ്യല്‍ മീഡിയയിലുണ്ട്. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് ശേഷവും അതിന് മുന്‍പും ദിലീപ് ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴൊക്കെ കാവ്യയെ വിവാഹം ചെയ്യുന്നതായി ഗോസിപ്പുകള്‍ വരുമായിരുന്നു. അത് അവസാനിപ്പിക്കാന്‍ കൂടെ വേണ്ടിയായിരുന്നു ആ വിവാഹം എന്നാണ് പറച്ചില്‍.

English summary
Dileep about the woman who behind his success

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam