മായാമോഹിനിയില്‍ ബിജു മേനോനും ബാബുരാജിനുമൊപ്പം അഭിനയിച്ചതിനെ കുറിച്ച് ദിലീപ്

By Prashant V R

ജനപ്രിയ നായകന്‍ ദിലീപിന്റെ കരിയറില്‍ വലിയ വിജയമായ സിനിമകളില്‍ ഒന്നാണ് മായാമോഹിനി. ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് ദിലീപ് എത്തിയത്. സ്ത്രീ വേഷത്തില്‍ നടന്‍ അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. 2012ല്‍ ഇറങ്ങിയ മായാമോഹിനി ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായും മാറിയിരുന്നു. മായാമോഹിനി, മോഹനകൃഷ്ണന്‍ എന്നീ രണ്ട് വേഷങ്ങളിലാണ് ചിത്രത്തില്‍ ദിലീപ് എത്തിയത്.

Mayamohini

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മ മൂഹൂര്‍ത്തങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. മായാമോഹിനിയില്‍ ദിലീപിനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയ താരങ്ങളാണ് ബിജു മേനോനും ബാബുരാജും. മായാമോഹിനിയില്‍ ഇവര്‍ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് തുറന്നുപറഞ്ഞിരുന്നു. പെണ്‍വേഷം കെട്ടിയപ്പോള്‍ സെറ്റിലുളള ആരെങ്കിലും ഭ്രമിച്ചോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഇതിന് മറുപടിയായി സെറ്റില്‍ ബിജു മേനോനും ബാബുരാജുമൊക്കെ വലിയ ശല്യമായിരുന്നു എന്ന് തമാശരൂപേണ ദിലീപ് പറഞ്ഞു, നായകനും നായികയുമായി ബിജു മേനോനൊപ്പം അഭിനയിച്ച അനുഭവവും ദിലീപ് പങ്കുവെച്ചു. അവന്റെ അച്ഛനും അമ്മയും എന്ന് വെച്ചാ എന്റെ അച്ഛനും അമ്മയുമാണ്. അപ്പോ ഞങ്ങളുടെ വീടുകള്‍ തമ്മില്‍ നല്ല ഐക്യമാണ്.

അങ്ങനെ പറഞ്ഞ്, പറഞ്ഞുവന്ന് അവസാനം ജാതകത്തില്‍ എഴുതിയിട്ടുണ്ടാവും. അറുപത് ദിവസം നീ അവന്റെ ഭാര്യ എന്നൊക്കെ. ദിലീപ് തമാശരൂപേണ പറഞ്ഞു. ബാബുരാജും ശല്യമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ബാബുരാജിനും മായാമോഹിനിയില്‍ അവകാശമുണ്ട് എന്നാണ് ദിലീപിന്റെ മറുപടി. കാരണം അയാളുടെ കാമുകിയാണ് മായാമോഹിനി. ചിത്രീകരണ ദിവസങ്ങളില്‍ നമ്മള്‍ ഇങ്ങനെ പല പല വേഷത്തിലും ഡ്രസിലുമൊക്കെ അണിഞ്ഞൊരുങ്ങിയിരുന്നു.

അപ്പോ അങ്ങനെ ഒരുങ്ങിചെല്ലുമ്പോള്‍ നീ ഓരോ ദിവസും ഇങ്ങനെ സുന്ദരിയാവുന്നുണ്ട്. എനിക്ക് പ്രണയം തോന്നുന്നുണ്ടോ എന്നൊരു സംശയും എന്നൊക്കെ ബാബുരാജ് പറഞ്ഞിരുന്നു. സ്ത്രീ വേഷത്തില്‍ ഇവന്‍ എന്നെ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായത് ഞാന്‍ ഒരു ദിവസം ലേഡീസ് പെര്‍ഫ്യൂം അടിച്ച് സെറ്റില്‍ പോയപ്പോഴാണ്. അന്ന് അവന്‍ പറഞ്ഞു, നീ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുവാണല്ലെ മനുഷ്യന്റെ കണ്‍ട്രോള്‍ കളയാനെന്ന്, അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.

Read more about: dileep biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X