മഹാലക്ഷ്മിക്കൊപ്പമുള്ള ആദ്യ പിറന്നാള്‍! കാവ്യ മാധവന്‍റെ ജന്മദിനം ആഘോഷമാക്കി ദിലീപ്!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ കാവ്യ മാധവന്റെ ജന്മദിനമാണ് സെപ്റ്റംബര്‍ 19 ന്. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികാനിരയിലേക്കുയര്‍ന്ന താരത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകരില്‍ നിന്നും ലഭിച്ചത്. പൂക്കാലം വരവായി എന്ന സിനിമയിലൂടെയായിരുന്നു കാവ്യ അരങ്ങേറിയത്. ദിവ്യ ഉണ്ണിയും ബാലതാരമായി ഇതേ സിനിമയിലുണ്ടായിരുന്നു. ജയറാമും ശ്യാമിലിയും തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു കാവ്യ. സിനിമയിലെ ആദ്യനായകനെയാണ് പില്‍ക്കാലത്ത് താരം ജീവിതത്തിലും നായകനാക്കിയത്.

ദിലീപും കാവ്യ മാധവനും മലയാളത്തിലെ ഹിറ്റ് ജോഡികളായി തിളങ്ങി നില്‍ക്കുകയായിരുന്നു പിന്നീട്. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളില്‍ മിക്കവയും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തുകയാണെന്ന് ഇരുവരും അറിയിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. പ്രതിസന്ധികളേയും വിവാദങ്ങളേയുമൊക്കെ അതിജീവിച്ച് സന്തോഷകരമായി മുന്നേറുകയാണ് ഇരുവരും. നീണ്ട നാളുകള്‍ക്ക് ശേഷം പത്മസരോവരത്തിലേക്ക് പഴയ സന്തോഷം തിരികെയെത്തിയിരുന്നു. മഹാലക്ഷ്മിയുടെ വരവും കാവ്യ മാധവന്റെ പിറന്നാളുമൊക്കെയായി ആകെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍.

കാവ്യ മാധവനും നമിത പ്രമോദിനും പിറന്നാള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട നായികമാരുടെ പിറന്നാളാണ് സെപ്റ്റംബര്‍ 19ന് . ബാലതാരമായാണ് ഇരുവരും സിനിമയിലേക്കെത്തിയത്. ദിലീപിന്റെ നായികമാരില്‍ ഇവരുടെ കോംപിനേഷനുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നമിത പ്രമോദിനും കാവ്യ മാധവനും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ പിറന്നാളിനൊപ്പമായാണ് കാവ്യ മാധവന്‍ ബേബി ഷവറും ആഘോഷിച്ചത്. ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രങ്ങളായിരുന്നു അന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്.

ആശംസാപ്രവാഹമാണ്

നിരവധി പേരാണ് ഇരുവര്‍ക്കും ആശം നേര്‍ന്ന് എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പോസ്റ്റുകളും തരംഗമായി മാറുന്നത്. തോമയുടെ ശ്രീലക്ഷ്മിയായും ചന്ദ്രേട്ടന്റെ ഗീതാഞ്ജലിയായും സിദ്ധാര്‍ത്ഥന്റെ നര്‍മതയായും കമ്മാരന്റെ ഭാനുമതിയായും തിളങ്ങിയ യുവനായിക നമിത പ്രമോദിന് പിറന്നാളാശംസയെന്നായിരുന്നു ഫാന്‍സ് ഗ്രൂപ്പിലെ പോസ്റ്റ്.

ദിലീപിനൊപ്പമുള്ള രണ്ടാമത്തെ പിറന്നാള്‍

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യ മാധവനെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു വിവാഹത്തിന് മുന്നോടിയായി ദിലീപ് പറഞ്ഞത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളിനും ഓണത്തിനുമൊന്നും കാവ്യയ്‌ക്കൊപ്പം ദിലീപുണ്ടായിരുന്നു. ദിലീപിനാെപ്പമുള്ള രണ്ടാമത്തെ പിറന്നാളാണ് ഇത്തവണത്തേത്.

മഹാലക്ഷ്മിയുടെ വരവ്

കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ വര്‍ഷം പിറന്നാളും എത്തിയത്. പിറന്നാളാഘോഷത്തിന് മാറ്റ് കൂട്ടാനായി ബോബി ഷവര്‍ ചടങ്ങും നടത്തുകയായിരുന്നു. മഞ്ഞ ഫ്രോക്കണിഞ്ഞ് സന്തോഷവതിയായി നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രമായിരുന്നു പിറന്നാള്‍ ദിനത്തിന് പിന്നാലെയായി പുറത്തുവന്നത്. ഇത്തവണ കാവ്യയ്ക്കും ദിലീപുമൊപ്പം മഹാലക്ഷ്മിയും കൂട്ടിനുണ്ട്. വിജയദശമി ദിനത്തിലായിരുന്നു ഇവര്‍ക്കരികിലേക്ക് മകളെത്തിയത്.

പത്മസരോവരത്തിലെ സന്തോഷം

വിവാഹത്തിന് പിന്നാലെയായി അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല ദിലീപും കാവ്യ മാധവനും കടന്നുപോയത്. കരിയറിലും വ്യക്തി ജീവിതത്തിലും ഒരുപോലെ കരിനിഴല്‍ വീഴ്ത്തിയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. അന്ന് നഷ്ടമായ സന്തോഷങ്ങളെല്ലാം ദിലീപ് തിരിച്ചുപിടിച്ചിരുന്നു.

പൊതുവേദികളില്‍ സജീവം

വിവാഹത്തോടെ സിനിമയില്‍ നിന്നും മാരിനില്‍ക്കുകയാണെങ്കിലും പൊതുപരിപാടികളിലും മറ്റുമായി കാവ്യ മാധവന്‍ എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും തരംഗമായി മാറാറുള്ളത്. മകളുടെ ഇരുപത്തെട്ട് ചടങ്ങിനിടയിലെ ചിത്രങ്ങളും ദേ പുട്ടിലേക്ക് എത്തിയപ്പോഴുള്ള ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍

ദിലീപിനും കാവ്യ മാധവനും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. ഇവരുമായി അടുത്ത സൗഹൃദമാണ് അദ്ദേഹത്തിന്. കുടുംബാംഗങ്ങള്‍ തമ്മിലും ബന്ധമാണ്. ലാല്‍ ജോസിന്റെ മൂത്ത മകളായ ഐറിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്തിയിരുന്നു. വിവാഹത്തില്‍ തിളങ്ങിയത് മീനാക്ഷിയും ദിലീപുമായിരുന്നു.

 ഇസയെ കാണാന്‍

കുഞ്ചാക്കോ ബോബന്റെ മകനായ ഇസഹാക്കിന്റെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനായും കാവ്യ മാധവന്‍ എത്തിയിരുന്നു. പള്ളിയില്‍ നടന്ന ചടങ്ങിലായിരുന്നു ഇവര്‍ പങ്കെടുത്തത്. ഇസയെ താലോലിക്കുകയും പ്രിയയോടും ചാക്കോച്ചനോടും വിശേഷങ്ങള്‍ തിരക്കുകയും ചെയ്യുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

മീനാക്ഷി പഠനത്തിരക്കില്‍

മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്താനാണ് താല്‍പര്യമെന്ന് നേരത്തെ മീനാക്ഷി വ്യക്തമാക്കിയിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മകളെന്ന് വ്യക്തമാക്കി ദിലീപും എത്തിയിരുന്നു. പഠനത്തിരക്കുകള്‍ക്കിടയില്‍ നിന്ന് ഇടയ്ക്ക് താരപുത്രി നാട്ടിലേക്ക് എത്താറുണ്ട്. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തില്‍ നിറഞ്ഞുനിന്നത് മീനാക്ഷിയായിരുന്നു. വിവാഹത്തിലും വിരുന്നിലുമൊക്കെ മുഖ്യശ്രദ്ധാകേന്ദ്രമായി മീനാക്ഷി മാറിയിരുന്നു.

സിനിമയിലേക്ക് തിരിച്ചെത്തുമോ?

കാവ്യ മാധവന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ ആരാധകര്‍ അസ്വസ്ഥരാണ്. എന്നാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് താനെന്നും ഇനി സിനിമയിലേക്ക് ഇല്ലെന്ന തരത്തിലുമുള്ള നിലപാടിലാണ് താരമെന്നുള്ള വിവരമായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്.

ഇത്തവണത്തെ ആഘോഷം

ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്ന ചോദ്യവുമായും ആരാധകര്‍ എത്തിയിട്ടുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷം ദിലീപ് ശക്തമായ തിരിച്ചുവരവ് നടത്തി മുന്നേറുകയാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്തുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം നായകനായി എത്തുന്നുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.

മഹാലക്ഷ്മിയെ കാണാന്‍

മഹാലക്ഷ്മിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ പുരത്തുവിടരുതെന്ന തരത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഫോട്ടോ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X