For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും മീനാക്ഷിക്കുമൊപ്പം ദിലീപ് ഗുരുവായൂരില്‍! കണ്ണന്‍റെ നടയില്‍ മഹാലക്ഷ്മിക്ക് ചോറൂണ്! കാണൂ

  |

  കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ കാവ്യ മാധവന്റേയും കുടുംബ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരജോഡികള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. വിവാഹ ശേഷം പതിവ് പോലെ തന്നെ അഭിനയത്തോട് ബൈ പറഞ്ഞ നായികമാരുടെ ലിസ്റ്റില്‍ ഇടംപിടിക്കുകയായിരുന്നു കാവ്യ മാധവനും. അപൂര്‍വ്വമായി മാത്രമെത്തുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. വിജയദശമി ദിനത്തിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്.

  മമ്മൂട്ടിക്കെതിരെ കൊലവിളി നടത്തിയാല്‍ മോഹന്‍ലാല്‍ ഫാന്‍സും ഇടപെടും! അക്കൗണ്ട് പൂട്ടിച്ച് ആരാധകര്‍!

  മീനാക്ഷിക്ക് പിന്നാലെയെത്തിയ കുഞ്ഞതിഥിയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത് ദിലീപായിരുന്നു. പെണ്‍കുഞ്ഞാണെന്നുും രണ്ടുപേരും സുഖമായിരിക്കുന്നുവെന്നുമായിരുന്നു ദിലീപ് കുറിച്ചത്. വിജയദശമി ദനത്തില്‍ ജനിച്ചതിനാല്‍ മകള്‍ക്ക് മഹാലക്ഷ്മി എന്ന പേരാണ് ഇവര്‍ നല്‍കിയത്. കുഞ്ഞനിയത്തിക്കായി പേര് തിരഞ്ഞെടുത്തത് മീനാക്ഷിയാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇരുപത്തെട്ട് ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും കുഞ്ഞിന്റെ ഫോട്ടോ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ മഹാലക്ഷ്മിയുടെ ചോറൂണ് കഴിഞ്ഞുവെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

  ലൂസിഫറില്‍ മമ്മൂട്ടിയായിരുന്നുവെങ്കില്‍ 100 കോടി സമ്മതിക്കുമോ? ഫാന്‍സ് പോരാട്ടം രൂക്ഷം! കാണൂ!

  ഗുരുവായൂരില്‍ ചോറൂണ്

  ഗുരുവായൂരില്‍ ചോറൂണ്

  മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിയുടെ ചോറൂണിനായി ദിലീപും കുടുംബവും ഗുരുവായൂരിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. മകളുടെ വരവില്‍ അതീവ സന്തുഷ്ടനാണ് താനെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിക്കുകയാണെന്നും അടുത്തെങ്ങും സിനിമയിലേക്കില്ലെന്നുമായിരുന്നു കാവ്യ മാധവനും പറഞ്ഞത്.

  കുടുംബസമേതം

  കുടുംബസമേതം

  മീനാക്ഷിയും കാവ്യ മാധവനും മഹാലക്ഷ്മിയും മാത്രമല്ല അടുത്ത ബന്ധുക്കളും ദിലീപിനൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചിനാണ് ഇവര്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. ഉഷപൂജയ്ക്ക് ശേഷമായാണ് ചോറൂണ് നടത്തിയത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കൊപ്പമാണ് താരകുടുബം ക്ഷേത്രത്തിലേക്ക് എത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിടരുന്നതെന്ന തരത്തില്‍ കുടുബാംഗങ്ങള്‍ക്ക് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

  തുലാഭാരവും നടത്തി

  തുലാഭാരവും നടത്തി

  ചോറൂണിന് പുറമേ കാവ്യ മാധവനും മഹാലക്ഷ്മിക്കും തുലാഭാര വഴിപാടും നടത്തിയിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തയാണ് താനെന്ന് നേരത്തെ കാവ്യ പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിയുടെ പ്രധാന ചടങ്ങിനായി ഇവിടെ തന്നെയാണ് അവര്‍ തിരഞ്ഞെടുത്തതും.

   സണ്ണി വെയ്‌ന്റെ വിവാഹത്തിനെത്തി

  സണ്ണി വെയ്‌ന്റെ വിവാഹത്തിനെത്തി

  കഴിഞ്ഞ ദിവസമായിരുന്നു സണ്ണി വെയ്നും ബാല്യകാല സുഹൃത്തായ രഞ്ജിനിയും തമ്മിലുള്ള വിവാഹം നടന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. പുലര്‍ച്ചെ യായിരുന്നു ഇവരുടെ വിവാഹം. കുടുബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് നടത്തുന്നുണ്ട്. സണ്ണിക്കും വധുവിനും ആശംസ നേര്‍ന്ന്സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ദിലീപ് ഗുരുവായൂരിലെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അല്ലെങ്കിലേ മനുഷ്യന് ചീത്തപ്പേരാണ് അപ്പോഴാണ്, സണ്ണിക്കും രഞ്ജിനിക്കും നടുവില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലെ ദിലീപിന്റെ കമന്റ് എല്ലാവരിലും ചിരി പടര്‍ത്തിയിരുന്നു.

  പിറന്നാള്‍ ഗംഭീരമാക്കിയിരുന്നു

  പിറന്നാള്‍ ഗംഭീരമാക്കിയിരുന്നു

  ദിലീപിനൊപ്പമുള്ള ആദ്യ പിറന്നാളും കാവ്യ ഗംഭീരമാക്കിയിരുന്നു. പിറന്നാളും ബേബി ഷവര്‍ ആഘോഷവും ഒരുമിച്ചായിരുന്നു നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നാളുകള്‍ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥി എത്തിയെന്ന് ദിലീപ് സ്ഥിരീകരിച്ചത്. മീനാക്ഷി മെഡിക്കല്‍ പഠനത്തിനായി ചെന്നൈയിലേക്ക് പോയെന്നും താരകുടുംബം വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും നാളുകള്‍ക്ക് ശേഷം നഷ്ടമായ സന്തോഷം തിരിച്ചുവന്നതിന്റെ ആശ്വാസത്തിലാണ് കുടുംബാഗംങ്ങള്‍. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിനും കുടുംബത്തിനും ലഭിച്ചത്.

  മഹാലക്ഷ്മിയുടെ ചിത്രം

  മഹാലക്ഷ്മിയുടെ ചിത്രം

  ഇരുപത്തെട്ട് ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ പുരത്തുവിടരുതെന്ന് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സെറ്റ് സാരിയണിഞ്ഞ് അതീവ സന്തോഷവതിയായി ദിലീപിനൊപ്പം നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. താരത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പുറത്തുവിട്ടിരുന്നു. മകള്‍ക്കൊപ്പം ഒരുപാട് വര്‍ഷം കഴിയാനാവട്ടയെന്നും അദ്ദേഹം ആശംസിച്ചിരുന്നു.

  പഴയതിനേക്കാളും സുന്ദരി

  പഴയതിനേക്കാളും സുന്ദരി

  ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തിയതാണ് കാവ്യ മാധവന്‍. മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഈ താരത്തിനെക്കുറിച്ച് നിരവധി പേര്‍ പറയാറുണ്ട്. പ്രസവത്തിന് ശേഷം അതീവ സുന്ദരിയായിരിക്കുകയാണ് താരം. താരപത്‌നിയുടെ സൗന്ദര്യത്തിന് തെല്ലും മങ്ങലേറ്റിട്ടില്ലെന്നാണ് ആരാധകരും പറഞ്ഞത്. സെറ്റ് സാരി ധരിച്ചുള്ള ചിത്രങ്ങളായിരുന്നു പുറത്തുവന്നത്.

  ആരാധകരുടെ കാത്തിരിപ്പ്

  ആരാധകരുടെ കാത്തിരിപ്പ്

  കുഞ്ഞിന്റെ ചിത്രം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ അടുത്തെങ്ങും ആ ആഗ്രഹം സഫലമാവുന്ന ലക്ഷണങ്ങളില്ല. കുഞ്ഞിന്റെ ചിത്രം പുറത്തുവിടരുതെന്ന തരത്തിലുള്ള നിര്‍ദേശം താരം നല്‍കിയിരുന്നതായി നേരത്തെ പലരും പറഞ്ഞിരുന്നു. പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ക്കിടയിലും കുഞ്ഞിനെക്കാണാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. പേര് പുറത്തുവിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

  English summary
  Dileep and family In Guruvayoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X