മഹാലക്ഷ്മി വളർന്നു, മീനൂട്ടി അന്നും ഇന്നും ഒരുപോലെ, മാറ്റങ്ങൾ വന്നത് ദിലീപിനും കാവ്യയ്ക്കും, വൈറലായി ചിത്രം!

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധയുള്ള കുടുംബമാണ് നടൻ ദിലീപിന്റേത്. ദിലീപ് കുടുംബ ചിത്രങ്ങൾ വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയയിൽ വരാറുള്ളത്. ഇടയ്ക്ക് സിനിമാക്കാരുടെ പരിപാടികളിൽ കുടുംബസമേതം ദീലിപ് എത്തുമ്പോൾ അതിന്റെ ചിത്രങ്ങൾ വൈറലാകാറുണ്ട്. അടുത്തിടെ സംവിധായകൻ അരുൺ ​ഗോപിയുടെ ഇരട്ട കുഞ്ഞുങ്ങളുടെ പിറന്നാളിന് ദിലീപും കുടുംബവും എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.

എല്ലാ ഓണത്തിനും ദിലീപ് കുടുംബസമേതമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. മലയാള സിനിമയിൽ ജനപ്രിയ നായകൻ എന്ന ലേബലിൽ അറിയപ്പെടുന്ന നടനാണ് ദിലീപ്. വിവാദങ്ങളും മറ്റും വന്നശേഷമാണ് ഒരു വിഭാ​ഗം പ്രേക്ഷകർ ദിലീപിന് എതിരെ തിരിഞ്ഞത്.

Dileep

മഞ്ജു വാര്യരുമായുള്ള വിവാ​ഹ ബന്ധം വേർപ്പെടുത്തിയ ശേഷം കുറച്ച് വർഷങ്ങൾ ദിലീപ് മകൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. പിന്നീട് 2016ലാണ് കാവ്യ മാധവനെ മകൾ മീനാക്ഷിയുടെ സമ്മത പ്രകാരം വിവാഹം ചെയ്ത്. അന്ന് കാവ്യ മാധവനും ആദ്യ വിവാഹബന്ധം തകർന്ന് നിൽക്കുകയായിരുന്നു.

ഇപ്പോഴിത ദിലീപിന്റേയും കുടുംബത്തിന്റേയും 2019ലുള്ളതും 2023ലുള്ളതുമായ രണ്ട് ചിത്രങ്ങളാണ് ഫാൻസ് പേജിൽ വൈറലാകുന്നത്. രണ്ടാമത്തെ മകൾ മഹാലക്ഷ്മിയുടെ ഒന്നം പിറന്നാളിന് പകർത്തിയ കുടുംബ ചിത്രമാണ് 2019ലേത്. 2023ലേത് അടുത്തിടെ പകർത്തിയ ഒരു ചിത്രമാണ്.

രണ്ട് ചിത്രങ്ങളിലേയും മാറ്റങ്ങളും പ്രേക്ഷകർ താരതമ്യം ചെയ്യുന്നുണ്ട്. മകൾ മഹാലക്ഷ്മി വളർന്നു. ദിലീപിന് കട്ടതാടി വന്നു. കാവ്യയ്ക്കും ചെറിയ രീതിയിൽ മുഖത്ത് മാറ്റം വന്നിട്ടുണ്ട്. കാര്യമായ മാറ്റങ്ങൾ സംഭവിക്കാത്തത് മൂത്തമകൾ മീനാക്ഷിക്കാണ്. അന്നും ഇന്നും നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരി മീനാക്ഷിയിലുണ്ട്. ജനപ്രീതിയുള്ള താരപുത്രിയാണ് മീനാക്ഷി.

അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോവുകയാണെന്ന തീരുമാനം മീനാക്ഷി സ്വയം എടുത്തതാണ്. അച്ഛൻ വിവാദങ്ങളിൽ ഉൾപ്പെട്ടപ്പോഴും മീനാക്ഷി കട്ടയ്ക്ക് കൂടെ നിന്നു കുലുങ്ങിയില്ല.

Dileep

മറ്റുള്ള താരപുത്രിമാരെപ്പോലെ സോഷ്യൽ‌മീഡിയയിൽ അത്ര ആക്ടീവല്ല മീനാക്ഷി. വളരെ വിരളമായാണ് ചിത്രങ്ങളും ഫോട്ടോകളും മീനാക്ഷി പങ്കുവെക്കാറുള്ളത്. അച്ഛൻ കുട്ടിയാണെങ്കിലും മീനാക്ഷി കാണാൻ അമ്മ മഞ്ജുവിനെപ്പോലെയാണെന്ന അഭിപ്രായക്കാരാണ് ആരാധകർ. ചെന്നൈയിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷി ഇടയ്ക്കിടെ നൃത്തം ചെയ്യുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

അഞ്ച് വയസ് പിന്നിട്ടു മഹാലക്ഷ്മി. മാമാട്ടി എന്ന് വിളിക്കുന്ന മ​ഹാലക്ഷ്മിയുടെ ഏറ്റവും ബെസ്റ്റ് കമ്പനി ചേച്ചി മീനാക്ഷി തന്നെയാണ്. സഹോദരിയോടുള്ള മീനാക്ഷിയുടെ സ്നേഹം സോഷ്യൽമീഡിയ പോസ്റ്റുകളിൽ തന്നെ വ്യക്തമാണ്.

ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവൻ അഭിനയത്തിൽ വിട്ടുനിൽക്കുകയാണ്. വിവാഹമോചനത്തിന് ശേഷം കാവ്യ അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു. മകൾ കൂടി പിറന്നതുകൊണ്ടാവാം അഭിനയം പൊടി തട്ടിയെടുക്കാൻ കാവ്യ ശ്രമിക്കാത്തത്. ഇപ്പോൾ പൊതുപരിപാടികളിൽ ദിലീപ് പങ്കെടുക്കാൻ എത്തുമ്പോൾ ഇടയ്ക്ക് കാവ്യയും ഒപ്പം വരാറുണ്ട്. അതേസമയം ദിലീപ് സിനിമകൾ നിരവധി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വോയ്സ് ഓഫ് സത്യനാഥൻ, ബാന്ദ്ര എന്നിവയാണ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ളവ. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ബാന്ദ്ര പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തിൽ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയുമാണ് ബാന്ദ്ര.

വോയ്സ് ഓഫ് സത്യനാഥൻ റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X