കാവ്യ മാധവനൊപ്പം ദിലീപെത്തി! വിവാഹവേദിയെ ധന്യമാക്കിയ വരവ്! ചിത്രങ്ങളും വീഡിയോയും വൈറല്‍!
പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്റെ ആദ്യ നായകന്‍ ദിലീപായിരുന്നു. ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. ഇരുവരും ഒരുമിച്ചെത്തിയ മിക്ക സിനിമകളും വന്‍വിജയമാണ് സ്വന്തമാക്കിയത്. വിജയചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു കാവ്യ മാധവന്‍ വിവാഹിതയായത്. വിവാഹത്തോടെ താരം അഭിനയം നിര്‍ത്തുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ആരാധകരെ അലട്ടിയത്. ദിലീപും കാവ്യ മാധവനും ജീവിതത്തില്‍ ഒരുമിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വൈകാതെ തന്നെ അത് സംഭവിക്കുകയായിരുന്നു.
തുടക്കം മുതലേ തന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഇരുവരും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്താനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്താറുണ്ട്. ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും ചാക്കോച്ചന്റെ മകനായ ഇസയുടെ മാമോദീസ ചടങ്ങിലുമൊക്കെ കാവ്യയും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടുമരു വിവാഹവേദിയെ ധന്യമാക്കിയിരിക്കുകയാണ് ദിലീപും കാവ്യ മാധവനും.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങി നില്‍ക്കാറുണ്ട് ദിലീപും കാവ്യ മാധവനും. സിനിമയില്‍ സജ0ീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങളെക്കുറിച്ചും ലേറ്റസ്റ്റ് ചിത്രങ്ങളുമെല്ലാം ആരാധകര്‍ കാണാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ടായാലും അല്ലാത്ത ചടങ്ങുകളിലുമൊക്കെ ഇവരെത്താറുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു ഇരുവരും ചടങ്ങില്‍ പങ്കെടുത്തത്.

ദിലീപിന്റെ പേഴ്‌സണല്‍ സ്റ്റാഫിലൊരാളായ വെങ്കിട്ട് സുനിലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഈ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ചെത്ത്ിയത്. ദൂരെ മാറി നിന്ന് സംസാരിച്ചിരിക്കുന്ന ഇവര്‍ക്കരികിലേക്ക് നവദമ്പതികള്‍ എത്തുന്നതും അനുഗ്രഹം വാങ്ങിക്കുന്നതിന്റേയുമൊക്കെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

പതിവ് പോലെ തന്നെ ഫാന്‍സ് ഗ്രൂപ്പിലൂടെയാണ് ഇത്തവണയും ചിത്രങ്ങള്‍ പുറത്തുവന്നത്. വെളുത്ത നിറമുള്ള മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് ദിലീപ് എത്തിയത്. ചുരിദാറിലായിരുന്നു കാവ്യ മാധവന്‍. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. വെങ്കിട്ട് സുനിലിനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ലാല്‍ ജോസിന്റെ മകളുടെ വിവാഹം അടുത്തിടെയായിരുന്നു. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്തിയിരുന്നു. അന്നത്തെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ മകനായ ഇസ്ഹാക്കിന്റെ മാമോദീസ ചടങ്ങിലും ഇരുവരും പങ്കെടുത്തിരുന്നു.

നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തുമോയെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. കുടുംബിനിയായി കഴിയാനാണ് തന്റെ തീരുമാനമെന്ന് താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പല നായികമാരും ഇടവേള അവസാനിപ്പിച്ച് എത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചത്.
Recommended Video

പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവാണ് ദിലീപ് നടത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയിലും നായകനായി എത്തുന്നത്. അദ്ദേഹമാണ്. ഇത് കൂടാതെ നിരവധി സിനിമകളും താരത്തിന്റെ ലിസ്റ്റിലുണ്ട്.


Click it and Unblock the Notifications