For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനെ ദിലീപ് കൂടെക്കൂട്ടിയിട്ട് 4 വര്‍ഷം, മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം വീണ്ടും ആഘോഷം

  |

  സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയവരാണ് ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ കൂട്ടുകെട്ട് 'പിന്നെയും' വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും സൂപ്പര്‍ഹിറ്റായിരുന്നു. വിവാഹത്തോടെ കാവ്യ മാധവന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എന്നാണ് തിരിച്ച് വരുന്നതെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്താറുള്ളത്. ദിലീപിനോടും ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു. അക്കാര്യത്തില്‍ കാവ്യ മാധവന്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും, ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

  ദിലീപും കാവ്യ മാധവനും ജീവിതത്തിലും ഒന്നിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ബാലതാരമായി സിനിമയിലെത്തി പില്‍ക്കാലത്ത് നായികയായി മാറിയതാണ് കാവ്യ മാധവന്‍. ദിലീപാവട്ടെ മിമിക്രി വേദിയില്‍ നിന്നും അഭിനയ രംഗത്തെത്തി സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദിലീപിനും കാവ്യ മാധവനും ആശംസയുമായി ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുമുണ്ട്.

  4 വര്‍ഷം മുന്‍പ്

  4 വര്‍ഷം മുന്‍പ്

  2016 നവംബര്‍ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹമോചനത്തിന് കാരണം ഇതായിരുന്നുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. ഗോസിപ്പുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇരുവരും പ്രതികരിക്കാറുണ്ടായിരുന്നില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് കാവ്യ മാധവന്‍ ഉത്തരവാദിയല്ലെന്ന് പിന്നീട് ദിലീപ് പറഞ്ഞിരുന്നു. ദിലീപ്-കാവ്യ വിവാഹ ജീവിതം 4ാമത്തെ വര്‍ഷത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

  സര്‍പ്രൈസായി

  സര്‍പ്രൈസായി

  വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ദിലീപ് കാവ്യ മാധവനെക്കുറിച്ച് പറഞ്ഞത്. രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മകളാണെന്നും, തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവരോട് അടുപ്പമുള്ളവരൊഴികെ മറ്റുള്ളവരെല്ലാം വിവാഹത്തെക്കുറിച്ച് അറിഞ്ഞത് മുഹൂര്‍ത്തത്തിന് മുന്‍പായാണ്. മമ്മൂട്ടിയുള്‍പ്പടെ സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു ഇവരെ ആശീര്‍വദിക്കാനായെത്തിയത്.

  പ്രതിസന്ധികള്‍

  പ്രതിസന്ധികള്‍

  വിവാഹ ശേഷം അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല ദിലീപും കാവ്യ മാധവനും കടന്നുപോയത്. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു ഇവര്‍ക്ക് നേരിടേണ്ടി വന്നത്. രാമലീലയിലെ രംഗങ്ങള്‍ ജീവിതത്തിലും ആവര്‍ത്തിക്കുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തില്‍ ദിലീപിനും കുടുംബത്തിനും ശക്തമായ പിന്തുണയുമായി കൂടെ നില്‍ക്കുകയായിരുന്നു കാവ്യ മാധവന്‍.

  മീനാക്ഷിയും മഹാലക്ഷ്മിയും

  മീനാക്ഷിയും മഹാലക്ഷ്മിയും

  മീനാക്ഷിയും കാവ്യ മാധവനും തമ്മില്‍ നേരത്തെ അറിയുന്നവരാണെന്ന് ദിലീപ് പറഞ്ഞിരുന്നു. വിവാഹ ശേഷം ഇരുവരും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. യാത്രകളിലും മറ്റുമെല്ലാം ഇരുവരേയും ഒരുമിച്ച് കണ്ടതോടെ കിംവദന്തികള്‍ അസ്ഥാനത്താണെന്ന് തെളിയുകയായിരുന്നു. അടുത്തിടെയായിരുന്നു മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചത്.

  ആശംസകളുമായി ആരാധകര്‍

  ആശംസകളുമായി ആരാധകര്‍

  ദിലീപും കാവ്യ മാധവനും ജീവിതത്തില്‍ ഒന്നിച്ചിട്ട് 4 വര്‍ഷമായതിനെക്കുറിച്ച് പറഞ്ഞ് ആരാധകരും എത്തിയിട്ടുണ്ട്. വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ ചേര്‍ത്തുവെച്ചുള്ള ആശംസ പോസ്റ്റുകള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ദിലീപും മഹാലക്ഷ്മിയും പിറന്നാളാഘോഷിച്ചത് അടുത്തിടെയായിരുന്നു. ദിലീപിന്റെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം വിവാഹ വീഡിയോ നിറഞ്ഞുനില്‍ക്കുകയാണ്.

  English summary
  Dileep and Kavya Madhavan celebrates 4th wedding anniversary, their love story went viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X