Just In
- 6 min ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 33 min ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 1 hr ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 2 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- News
കേരളത്തില്‍ ഹോട്ട് സ്പോട്ടുകള്‍ 419 ആയി കുറഞ്ഞു; ഇനി ചികില്‍സയിലുള്ളത് 67500 പേര്
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാവ്യ മാധവനും ദിലീപും ഒരുമിച്ചിട്ട് 3 വര്‍ഷം! മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പം വീണ്ടുമൊരാഘോഷം!
വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും തീരുമാനിച്ചത് 2016 നവംബര്‍ 25നായിരുന്നു. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. മൂന്നാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും.
സിനിമയിലെ നായകന് തന്നെയായിരുന്നു കാവ്യ മാധവന് ജീവിതത്തിലും കൂട്ടായെത്തിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും. വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കിയത്. ദിലീപിന്റെ മകളായ മീനാക്ഷിയും അതീവ സന്തോഷവതിയായിരുന്നു. മൂന്നാമത്തെ വെഡ്ഡിങ്ങ് ആനിവേഴസ്റി ആഘോഷിക്കുന്ന പ്രിയതാരങ്ങള്ക്ക് ആശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. മീനാക്ഷിയും കാവ്യയും തമ്മിലുള്ള അടുപ്പവും തന്റെ പേരില്‍ ബലിയാടായ ഒരാളെത്തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. അടുത്ത സുഹൃത്തുക്കള്‍ക്കൊഴികെ മറ്റെല്ലാവരും വിവാഹദിവസമാണ് ഇവരുടെ ഒരുമിക്കലിനെക്കുറിച്ച് അറിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മൂന്ന് വര്‍ഷം മുന്‍പുള്ള നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി പല പോസ്റ്റുകളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ കുടുംബത്തില്‍ ആഘോഷങ്ങളുടെ പരമ്പരയാണ് ഇപ്പോള്‍. മുന്‍പ് നഷ്ടമായ പല സന്തോഷങ്ങളും തിരികെ പിടിച്ചിരിക്കുകയാണ് താരം.

അടുത്തിടെയായിരുന്നു കാവ്യ മാധവന്റെ പിറന്നാള്‍. അതിന് മുന്‍പായാണ് മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളാഘോഷിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാവ്യ മാധവന് ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി തവണ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആ സന്തോഷം പങ്കുവെച്ച് താരപിതാവ് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. കാവ്യ മാധവന്റെ പിറന്നാളും ബേബി ഷവര്‍ പാര്‍ട്ടിയും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്.

മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്ന പേരായിരുന്നു നല്‍കിയത്. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും മീനാക്ഷിയാണ് പേര് തീരുമാനിച്ചതെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പഠന തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മീനാക്ഷി. കുടുംബത്തിലെ ആഘോഷങ്ങളില്‍ പങ്കുചേരാനായി മീനൂട്ടി എത്താറുണ്ട്

മുന്‍പത്തെപ്പോലെയല്ല ഇത്തവണത്തെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ മഹാലക്ഷ്മിയും ഒപ്പമുണ്ട്. ഒന്നിന് പുറകെ ഒന്നൊന്നായി ആഘോഷങ്ങളുടെ സമയമാണ് ഇപ്പോള്‍. മകളുടേയും കാവ്യ മാധവന്റേയും പിറന്നാളാഘോഷങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ഷികമെത്തിയത്. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആശംസ നേര്‍ന്ന് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തവണത്തെ ആഘോഷത്തെക്കുറിച്ച് അവര്‍ ചോദിച്ചത്.

മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്ക് കുഞ്ഞുമാലാഖ എത്തിയെന്നും ഇരുവരും സുഖമായിരിക്കുമെന്നുമുള്ള സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയത് ദിലീപായിരുന്നു. ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ മുതലുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചത് അടുത്തിടെയായിരുന്നു. ഒന്നാം പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ദിലീപും കാവ്യയും എത്തിയിരുന്നു.