എഗെയിൻ മാമു എഗെയിൻ അപ്പു...; എത്ര പെട്ടെന്നാണ്, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, കുസൃതിക്കാട്ടി മഹാലക്ഷ്മി!
ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയാണ് ദിലീപിന്റെയും കാവ്യയുടേയും മകൾ മാമാട്ടി എന്ന മഹാലക്ഷ്മി. അമ്മ കാവ്യയോ ചേച്ചി മീനാക്ഷിയോ വഴിയാണ് മാമാട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. മാമാട്ടിക്ക് ഒരു വയസ് തികഞ്ഞപ്പോൾ മുതലാണ് കാവ്യയും ദിലീപും മകളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് തുടങ്ങിയത്. അപ്പോഴും മകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
എല്ലാവിധ സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും മകൾ പഠിക്കണം വളരണം എന്നതുകൊണ്ട് തന്നെ മാമാട്ടിക്ക് അറിവായപ്പോൾ ദിലീപ് കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായി. മീനാക്ഷി ചെന്നൈയിൽ തന്നെ മെഡിസിനും ചേർന്നു. കുറച്ച് കാലം എറണാകുളത്തെ ഒരു പ്രശസ്തമായ സ്കൂളിൽ മഹാലക്ഷ്മി പഠിച്ചിരുന്നു. പിന്നീടാണ് ചെന്നൈയിലേക്ക് പോയത്.

മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത് പോലെ തന്നെ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനും ദിലീപ്-കാവ്യ മാധവൻ ആരാധകർ കാത്തിരിക്കാറുണ്ട്. ഏഴ് വയസുകാരി മഹാലക്ഷ്മിയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കസിൻസിനൊപ്പമുള്ള ഫോട്ടോ നോക്കി കമന്റുകൾ പറയുന്ന മഹാലക്ഷ്മിയെ വീഡിയോയിൽ കാണാം.
മഹാലക്ഷ്മിയുടെ ഒറ്റയ്ക്കുള്ള ഫോട്ടോയും ദിലീപിന്റെ സഹോദരന്റെ മകനൊപ്പം കുസൃതി കാട്ടുന്ന മഹാലക്ഷ്മിയുടെ ഫോട്ടോയും ചേർന്നൊരു ഫോട്ടോ ഫ്രെയിം താരപുത്രിയുടെ കയ്യിലുണ്ട്. ആ ഫോട്ടോ ഫ്രെയിമിലാകെ നിറഞ്ഞ് നിൽക്കുന്നത് താനാണെന്ന് പറഞ്ഞ് കൊടുക്കുന്ന മഹാലക്ഷ്മിയാണ് വൈറൽ വീഡിയോയിലുള്ളത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മഹാലക്ഷ്മി മുതിർന്ന കുട്ടികളെപ്പോലെ ഇംഗ്ലീഷ് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
എഗെയിൻ മാമു എഗെയിൻ അപ്പു... എന്നാണ് മഹാലക്ഷ്മി ഫോട്ടോ ഫ്രെയിം ചൂണ്ടിക്കാട്ടി പറയുന്നത്. കുസൃതിക്കുടുക്കയാണ് കാവ്യയുടെ പ്രിയ മകളെന്ന് ഈ വീഡിയോയിൽ തന്നെ വ്യക്തമാണ്. വീഡിയോ കണ്ട് മഹാലക്ഷ്മി പെട്ടന്ന് വളർന്നതുപോലെ തോന്നുന്നുവെന്നാണ് കമന്റുകൾ. എത്ര പെട്ടെന്നാണ് കുട്ടികൾ വളരുന്നത്. കൈകുഞ്ഞായിരുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ കണ്ണിൽ നിന്നും മായുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ എന്നെല്ലാമാണ് ആരാധകർ കുറിച്ചത്.
അടുത്തിടെ മകളുടെ ഏഴാം പിറന്നാൾ കാവ്യയും ദിലീപും ചേർന്ന് ആഘോഷിച്ചിരുന്നു. കാവ്യയുടെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടില്ലെന്നതുകൊണ്ട് തന്നെ ഒതുക്കത്തിലായിരുന്നു പിറന്നാൾ ആഘോഷം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മകളെ സങ്കടപ്പെടുത്തേണ്ടെന്ന് കരുതിയിട്ടാകാം. ഇത്തവണ താര കുടുംബം തിരുവോണം പോലും ആഘോഷിച്ചിരുന്നില്ല.

ദിലീപുമായുള്ള കാവ്യയുടെ വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞായിരുന്നു മഹാലക്ഷ്മിയുടെ വരവ്. 2018 ഒക്ടോബര്‍ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയത്. ചേച്ചി മീനാക്ഷിക്കൊപ്പം അമ്മയുടെ ബൊട്ടീക്ക് ലക്ഷ്യയ്ക്ക് മോഡലിങ് ചെയ്യാറുമുണ്ട് മഹാലക്ഷ്മി. മാമാട്ടി എന്ന പേര് മഹാലക്ഷ്മി സ്വയം ഇട്ടതാണെന്ന് ഒരിക്കൽ ദിലീപ് മകളെ കുറിച്ച് സംസാരിക്കവെ പറഞ്ഞിരുന്നു.
സിനിമാക്കാരുടെ ഫങ്ഷനുകളിൽ ഇടയ്ക്ക് ദീലീപ് രണ്ട് പെൺമക്കളേയും കൊണ്ടുവരാറുണ്ട്. മീനാക്ഷി തന്നെയാണ് മഹാലക്ഷ്മിയുടെ ബെസ്റ്റ്ഫ്രണ്ട്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ വൈറലാകാറുണ്ട്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത കാവ്യ പൂർണ്ണമായും കുടുംബിനി റോളിലേക്ക് മാറിയിരുന്നു.
മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് കാവ്യ തന്റെ ബിസിനസ് വീണ്ടും പൊടിതട്ടിയെടുത്ത് തുടങ്ങിയത്. ലക്ഷ്യയ്ക്ക് വേണ്ടി മാത്രം മോഡലിങ്ങും കാവ്യ ചെയ്യുന്നുണ്ട്. സിനിമ ഉപേക്ഷിച്ചതല്ലെന്നും കുടുംബജീവിതം ആസ്വദിക്കണമെന്ന് തോന്നിയതുകൊണ്ട് മാറി നിന്നതാണെന്നും കാവ്യ തന്നെ അടുത്തിടെ പറഞ്ഞിരുന്നു. ഗ്രാജുവേഷൻ കഴിഞ്ഞ മീനാക്ഷി ഡോക്ടറായി ജോലി ചെയ്ത് തുടങ്ങി. ഭഭബയാണ് ദിലീപിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ.


Click it and Unblock the Notifications











