കാവ്യ മാധവനും ദിലീപും മുന്നില്‍ നിന്ന് കണ്ട് മീനൂട്ടിയുടെ ഡാന്‍സ്; പിതാവിന്റെ അഭിമാന നിമിഷമെന്ന് ആരാധകര്‍

ഏറെ കാലത്തിന് ശേഷമാണ് ജനപ്രിയ നടന്‍ ദിലീപ് കുടുംബസമേതം പൊതുവേദിയിലെത്തുന്നത്. ലോക്ഡൗണ്‍ നാളുകളില്‍ താരത്തെ കുറിച്ച് യാതൊരു വിവരവും പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷിയും എത്തിയത്.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

വിവാഹത്തിന് മുന്നോടിയായി ഒരാഴ്ചയോളം നീണ്ട ചടങ്ങുകളിലും താരകുടുംബം സജീവമായി പങ്കെടുത്തിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ നിന്നും പുറത്ത് വന്നഫോട്ടോസിലും വീഡിയോയിലും ദിലീപും കുടുംബവുമാണ് തിളങ്ങി നിന്നത്. ഇപ്പോഴിതാ മകളുടെ ഡാന്‍സ് വീഡിയോ കണ്ട് ആസ്വദിക്കുന്ന താരദമ്പതിമാരുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

Recommended Video

കുഞ്ഞേ നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നമിത

മകളുടെ ഡാന്‍സ് കണ്ട് ദിലീപും കാവ്യയും

മഞ്ജു വാര്യര്‍-ദിലീപ് താരങ്ങളുടെ ഏക മകളാണ് മീനാക്ഷി ദിലീപ്. മാതാപിതാക്കന്മാരെ പോലെ തന്നെ മീനൂട്ടിയ്ക്കും വലിയൊരു ആരാധകകൂട്ടം ഉണ്ട്. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും മീനൂട്ടിയുടെ വിശേഷങ്ങള്‍ അറിയാനാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. ദിലീപും നാദിര്‍ഷയും തമ്മിലുള്ളത് പോലെ മക്കളായ ആയിഷയും മീനാക്ഷിയും തമ്മിലും ചങ്ങാതിമാരാണ്. അങ്ങനെ പ്രിയപ്പെട്ട സുഹൃത്തിന്റെ കല്യാണത്തില്‍ തിളങ്ങി നിന്നതും ഈ താരപുത്രി തന്നെയായിരുന്നു.

മകളുടെ ഡാന്‍സ് കണ്ട് ദിലീപും കാവ്യയും

ആയിഷയുടെ വിവാഹത്തില്‍ ഏറ്റവും വൈറലായത് മീനാക്ഷി ദിലീപ് അടക്കമുള്ളവരുടെ ഡാന്‍സ് ആയിരുന്നു. വധുവിനെ നടുവില്‍ നിര്‍ത്തി നടി നമിത പ്രമോദ് അടക്കമുള്ളവര്‍ ചേര്‍ന്നാണ് കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെച്ചത്. വീഡിയോ വൈറലായതോടെ അമ്മ മഞ്ജു വാര്യരെ പോലെ തന്നെയുണ്ട് മീനൂട്ടിയെ കാണാനെന്ന കമന്റുകളാണ് വന്നത്. മഞ്ജു വാര്യര്‍ക്ക് നൃത്തതോടുള്ള താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞു.

  മകളുടെ ഡാന്‍സ് കണ്ട് ദിലീപും കാവ്യയും

മീനൂട്ടിയുടെ ഡാന്‍സ് കാണാനായി മുന്‍നിരയില്‍ തന്നെ പിതാവ് ദിലീപും കാവ്യ മാധവനും ഉണ്ടായിരുന്നു. ആദ്യം വൈറലായ വീഡിയോയ്ക്ക് പിന്നാലെ മകളുടെ ഡാന്‍സ് കണ്ട് ആസ്വദിക്കുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. ചിരിച്ച് സന്തോഷിച്ച് ദിലീപിന്റെ അടുത്തേക്ക് എത്തുന്ന കാവ്യയും അമിത സന്തോഷം പ്രകടിപ്പിക്കുന്ന ദിലീപുമാണ് പുതിയ വീഡിയോയിലുള്ളത്. ദിലീപ് എന്ന അച്ഛന്റെ അഭിമാന നിമിഷങ്ങളെന്ന് സൂചിപ്പിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ അതിവേഗം ഈ വീഡിയോ വൈറലായി മാറി.

  മകളുടെ ഡാന്‍സ് കണ്ട് ദിലീപും കാവ്യയും

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം നടത്തിയത്. അന്നും ദിലീപും കുടുംബവുമായിരുന്നു ചടങ്ങില്‍ ശ്രദ്ധേയരായത്. കാസര്‍ഗോഡ് സ്വദേശിയായ ബിലാലാണ് ആയിഷയുടെ വരന്‍. ഫെബ്രുവരി പതിനൊന്നിന് നടത്തിയ വിവാഹം വമ്പന്‍ ആഘോഷമായിരുന്നു. വിവാഹ വീഡിയോയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

വൈറൽ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X