കാവ്യ മാധവനും ദിലീപും വീണ്ടും തിളങ്ങി, നാദിര്‍ഷയുടെ മകള്‍ക്കൊപ്പം പ്രിയ താരജോഡികള്‍, ചിത്രം വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. സ്‌ക്രീനിലെ പ്രണയം ഇരുവരും ജീവിതത്തിലേക്കും പകര്‍ത്തുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ഇരുവരുടേയും രണ്ടാമത്തെ വിവാഹമായിരുന്നു. വിവാഹമോചനം നേടിയതിന് ശേഷമായാണ് ഇരുവരും രണ്ടാമത്തെ വിവാഹം നടത്തിയത്. മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായാണ് ദിലീപ് വിവാഹവിവരം പരസ്യമാക്കിയത്. അഭിനേതാക്കളും സംവിധായകരുമൊക്കെയായി വന്‍താരനിരയായിരുന്നു നവദമ്പതികളെ അനുഗ്രഹിക്കാനായെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.
നാലാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരായിരുന്നു ദിലീപിനും കാവ്യ മാധവനും ആശംസ അറിയിച്ചെത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമായി ഇരുവരും വിവാഹ വാര്‍ഷികം വിപുലമായി ആഘോഷിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് ഇവരുടെ ലേറ്റസ്റ്റ് ചിത്രങ്ങളും പുറത്തുവന്നത്. നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനായാണ് ഇവരെത്തിയത്.

ദിലീപും കാവ്യയും
പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറുന്നവരാണ് ദിലീപും കാവ്യ മാധവനും. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികള്‍ക്കും മറ്റുമായി കാവ്യ മാധവന്‍ എത്താറുണ്ട്. ദിലീപും കാവ്യയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. മാസ്‌ക് അണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു അടുത്തിടെ വൈറലായി മാറിയത്. ഇതിന് പിന്നാലെയായാണ് പുതിയ ചിത്രങ്ങളെത്തിയത്.

നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയം
ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ മൂത്ത മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കുടുംബസമേതം ദിലീപ് എത്തിയിരുന്നു. കാസര്‍കോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകന്‍ ബിലാലാണ് ആയിഷ നാദിര്‍ഷയെ വിവാഹം ചെയ്യുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ടിക് ടോകിലൂടെയായി നാദിര്‍ഷയുടെ മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്.

നമിത പ്രമോദും
മീനാക്ഷി ദിലീപ്, നമിത പ്രമോദ്, ആയിഷ നാദിര്‍ഷ, ഖദീജ നാദിര്‍ഷ ഇവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ടിക് ടോക് വീഡിയോയുമായി ഒരിടയ്ക്ക് ഇവരെത്തിയിരുന്നു. മീനാക്ഷി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോള്‍ ഇവരും സ്വാഗതം ചെയ്തിരുന്നു. കൂട്ടുകാരിയെ കാണാനായി നമിതയും മീനാക്ഷിയും എത്തിയിരുന്നു. കാവ്യ മാധവനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഹാലക്ഷ്മി എവിടെയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
Recommended Video

ചിത്രങ്ങള്‍ വൈറല്‍
ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ദിലീപും കാവ്യ മാധവനും എത്തിയത്. നാദിര്‍ഷയ്ക്കും കുടുംബത്തിനുമൊപ്പമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു ഇരുവരും. മീനാക്ഷിക്ക് അരികിലായാണ് കാവ്യ മാധവന്‍ നിന്നത്. അടുത്തിടെയായി ഇരുവരും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അതിനിടയിലാണ് സന്തോഷവതികളായി നില്‍ക്കുന്ന ഇരുവരുടേയും ചിത്രങ്ങളും പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications











