വിങ്ങലുമായി ദിലീപും കാവ്യയും ഓടിയെത്തി; കെപിഎസി ലളിതയെ കാണാന്‍ അര്‍ദ്ധരാത്രിയില്‍ തന്നെ താരങ്ങളെത്തി

മലയാള സിനിമാലോകത്തിന് വലിയൊരു ആഘാതം സൃഷ്ടിച്ചുകൊണ്ടാണ് നടി കെപിഎസി ലളിത അന്തരിച്ചത്. മാസങ്ങള്‍ക്കു മുന്‍പേ അസുഖബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നടി വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടെയിലാണ് ഫെബ്രുവരി 22 ന് രാത്രിയില്‍ അന്തരിക്കുന്നത്. വാര്‍ത്തയറിഞ്ഞത് മുതല്‍ കെ പി എ സി ലളിതയുടെ വീട്ടിലേക്ക് താരങ്ങളുടെയും ആരാധകാരുടെയും പ്രവാഹമായിരുന്നു.

അര്‍ദ്ധരാത്രിയില്‍ തന്നെ പ്രിയ നടിയെ കാണാന്‍ മോഹന്‍ലാലും ദിലീപും കാവ്യ മാധവനും തുടങ്ങി നിരവധി താരങ്ങളാണ് എത്തിയത്. കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ചാണ് ദിലീപും കാവ്യ മാധവനും എത്തിയത്. മുന്‍പും ദിലീപുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ലളിത പറഞ്ഞ വാക്കുകള്‍ തരംഗമായിരുന്നു. അത്രയും അത്മബന്ധം സൂക്ഷിച്ചിരുന്നതിനാല്‍ വളരെ ദുഃഖിതനായിട്ടാണ് ദിലീപ് പ്രിയപ്പെട്ട നടിയെ അവസാനമായി കാണാനെത്തിയത്.

dileep-and-kavya-madhavan

കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തിവരായിരുന്നു താര ദമ്പതിമാര്‍. സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ളാറ്റിലേക്ക് എത്തിയ ഇരുവരും ആദ്യം ചെരുപ്പ് അഴിച്ച് പുറത്ത് വെച്ചതിനു ശേഷമാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ലളിതാമ്മയുടെ അടുത്ത് പോയി കൈകൂപ്പി തൊഴുതതിനു ശേഷമാണ് കാവ്യ മാറിയത്. വേദനയോടെ നടിയെ ഏറെ നേരം നോക്കി നിന്ന ദിലീപ് മകന്‍ സിദ്ധാര്‍ഥ് ഭരതനെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ദിലീപിനും കാവ്യയ്ക്കും പിന്നാലെ മോഹന്‍ലാലും കെപിസിസി ലളിതയുടെ അവസാനമായി കാണാന്‍ രാത്രിയില്‍ തന്നെ വീട്ടിലെത്തിയിരുന്നു. ദുഃഖ സൂചകമായി മോഹന്‍ലാലും കറുപ്പു വസ്ത്രത്തില്‍ ആയിരുന്നു എത്തിയത്. മാടമ്പി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

actors

ഫഹദ് ഫാസില്‍, ബാബുരാജ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, ടിനി ടോം, മഞ്ജു പിള്ള തുടങ്ങി വമ്പന്‍ താരങ്ങളാണ് രാത്രിയില്‍ തന്നെ നടിയുടെ വീട്ടിലേക്ക് എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടി രാവിലെയാണ് എത്തുന്നത്. വെള്ള വസ്ത്രം ധരിച്ച് രാവിലെ തന്നെ വീട്ടിലേക്ക് എത്തിയ താരം കെപിഎസി ലളിതയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് പോയത്.

ഇത്ര പെട്ടെന്ന് പോവേണ്ട ആള്‍ ആയിരുന്നില്ല കെപിഎസി ലളിത എന്നാണ് എല്ലാവരും പറയുന്നത്. അത്രയധികം അനശ്വരമാക്കിയ വേഷങ്ങളിലൂടെ അവര്‍ ഇനിയും ജീവിക്കും. അഞ്ഞുറോളം സിനിമകളിലൂടെ വിസ്മയ പ്രകടനം കാഴ്ച വെച്ച നടിയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് കേരളക്കര ഒന്നടങ്കം എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ലളിത അഭിനയിച്ച സിനിമകളിലെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളുമൊക്കെ കൊണ്ട് നിറഞ്ഞു.

Recommended Video

മമ്മൂട്ടി KPAC ലളിതയുടെ അടുത്ത് ഹൃദയം തകർന്ന് നിൽക്കുന്നു.. ദൃശ്യങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X